വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമണ് അഞ്ജലി നായര്‍. ആങ്കറിംഗ്, മോഡലിംഗ് എന്നീ മേഖലകളില്‍ നിന്നാണ് അഞ്ജലി നായര്‍ സിനിമയിലേക്ക് എത്തുന്നത്. 2010 ല്‍ നെല്ല് എന്ന തമിഴ് സിനിമയില്‍ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത്.
അഞ്ജലി നായരുടെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയത് താരരാജാവ് മോഹന്‍ലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആയിരുന്നു. ഈ ചിത്രത്തിലെ സരിത എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശംസകള്‍ ആണ് നല്‍കിയത്. പുലിമുരുകന്‍, കമ്മട്ടിപ്പാടം, ദൃശ്യം 2, ആറാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഞ്ജലിയുടെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു.
അതേ സമയം കഴിഞ്ഞ നവംബര്‍ 21ന് ആയിരുനന്നു അഞ്ജലി നായര്‍ വിവാഹിതയായത്. സഹ സംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ അജിത് രാജുവുവിനെയാണ് അഞ്ജലി വിവാഹം കഴിച്ചത്, ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അഞ്ജലിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അടുത്തിടെയായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. ആദ്വിക എന്നാണ് കുഞ്ഞിന് നല്‍കിയ പേര്. അഞ്ജലിയുടെ മൂത്ത കുട്ടിയുടെ പേര് ആവണി എന്നാണ്.
ഇപ്പോഴിതാ തന്റെ വിശേഷങ്ങളുമായി ഇന്‍ഡ്യാഗ്ലിറ്റ്‌സിന്റെ അഭിമുഖത്തിന് എത്തിയിരിക്കുകയാണ് അഞജ്‌ലി നായര്‍. സിനിമയില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ചും അഞ്ജലി പറയുന്നുണ്ട്.
താന്‍ ദുല്‍ഖറിന്റെ അമ്മയായി അഭിനയിച്ചതിന് ശേഷം പിന്നീട് കൂടുതലും വന്നത് അമ്മ വേഷങ്ങളായിരുന്നു. ഞാന്‍ സാരി ചുറ്റി വന്നാല്‍ കുട്ടികളുണ്ടെന്ന ഫീലുണ്ടെന്നും അങ്ങനെയുള്ള ക്യാരക്ടറുകളാണ് കൂടുതലും ചെയ്യുന്നതെന്നുമാണ് പലരും കരുതിയതെന്നാണ് അഞജ്‌ലി നായര്‍ പറയുന്നത്. ടീച്ചറായിട്ടും ജഡ്ജിയായിട്ടും അഡ്വക്കറ്റായിട്ടുമൊക്കെയുള്ള ക്യാരക്ടര്‍ എന്നെത്തേടി വന്നിട്ടുണ്ടെന്നും അഞജ്‌ലി പറയുന്നു.
ഇതിനിടെ അപ്രതീക്ഷിതമായാണ് കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മയായത്. ആദ്യ രണ്ട് ഷെഡ്യൂളിലേ എനിക്ക് വേഷമുണ്ടായിരുന്നുള്ളൂ. പിന്നീടാണ് മൂന്നാം ഷെഡ്യൂളില്‍ എന്നെ ചേര്‍ത്തത്. ദുല്‍ഖറിന്റെ അമ്മയായത് അങ്ങനെയാണെന്നും താരം വെളിപ്പെടുത്തി.
ആ അമ്മ വേഷം താന്‍ ചെയ്തത് നോ പറയാനാകില്ല എന്നതുകൊണ്ട് തന്നെയാണ്. അത്രയും വലിയൊരു ഡയറക്ടറിനോട് എനിക്ക് നോ പറയാന്‍ ആവില്ലായിരുന്നു. ഞാനങ്ങനെ നോ പറയുന്ന ഒരാളല്ലെന്നും തന്റെ 27ാം വയസിലാണ് ദുല്‍ഖറിന്റെ അമ്മയായി അഭിനയിച്ചത് എന്നും അഞ്ജലി വിശദീകരിച്ചു.
അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. അമ്മ വേഷം മാത്രം ശ്രദ്ധിക്കുമെന്ന ധാരണ വന്നു പലര്‍ക്കും. ദൃശ്യം വന്നപ്പോള്‍ നാളുകള്‍ക്ക് ശേഷം കുറേനേരം സ്‌ക്രീനില്‍ കാണാനായെന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്.
മറ്റുള്ളവര്‍ കൊടുക്കാത്ത തരത്തിലുള്ള ക്യാരക്ടര്‍ കൊടുക്കാം. ആ വിശ്വാസമാണ് ഞാന്‍ എന്റെ സിനിമയില്‍ അഞ്ജലിയേയും ഉള്‍പ്പെടുത്താന്‍ കാരണമെന്ന് അജിത്ത് പറയുന്നു.
ഇന്ന ക്യാരക്ടര്‍ മാത്രമേ ചെയ്യൂ എന്ന് പറഞ്ഞ് നമുക്ക് ഇന്‍ഡസ്ട്രിയില്‍ നില്‍ക്കാനാവില്ല. അഞ്ജലിയെ പോലെയുള്ള കരിയര്‍ എനിക്ക് വേണ്ടെന്ന് പറഞ്ഞൊരു നടിയുണ്ട്. എന്റെ മുന്നില്‍ വെച്ചാണ് ഇത് പറഞ്ഞത്. ഞാനത് മൈന്‍ഡ് ചെയ്തില്ലെങ്കിലും അദ്ദേഹത്തിനത് ഫീലായിരുന്നുവെന്നും താരം വെളിപ്പെടുത്തി.
ഞങ്ങളവരോട് ഒന്നും പറഞ്ഞില്ല. ഞങ്ങളുടെ കൂടെ അമ്മയൊക്കെയുണ്ട്. അതുകൊണ്ട് മക്കളുടെ കാര്യം മാനേജ് ചെയ്യാനെളുപ്പമാണ്. അമ്മ എനിക്ക് സ്പഷല്‍ ഫുഡൊക്കെ ഉണ്ടാക്കിത്തരാറുണ്ടെന്നായിരുന്നു ആവണി പറഞ്ഞത്. അമ്മ അളിയന്റെ വീട്ടില്‍ പോയിരുന്ന സമയത്ത് അഞ്ജലിയായിരുന്നു ഫുഡൊക്കെ ഉണ്ടാക്കിയത്. സാമ്പാറും ചിക്കനുമൊക്കെ ഉണ്ടാക്കി ഞങ്ങളെ ഞെട്ടിച്ചിരുന്നുവെന്നായിരുന്നു അജിത്ത് പറഞ്ഞത്.