ഇനി തനിച്ചുള്ള യാത്ര, ഹിമാലയത്തിലേക്കുള്ള ഒറ്റയ്ക്കുള്ള യാത്ര ആരംഭിച്ച് വരദ, വൈറലായി ചിത്രങ്ങള്‍

896

മിനിസ്‌ക്രീന്‍ സീരിയല്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താര ദമ്പതികള്‍ ആണ് ജിഷിന്‍ മോഹനും വരദയും. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇവര്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് പ്രണയത്തിലാകുന്നത്.

ഇതിന് പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന വീഡിയോസും ഇവരുടെ വിശേഷങ്ങളുമൊക്കെ ആരാധകര്‍ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്യുന്ന് പതിവാണ്.

Advertisements

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് എങ്ങും. ഈ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്തിനാണ് ആളുകള്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി കള്ളം പറയുന്നതെന്ന് വരദ ചോദിച്ചിരുന്നു.

Also Read: വളരെ മാന്യമായി ജോലി ചെയ്തിരുന്ന എന്റെ പേരില്‍ കേസ് കൊടുത്തു, എന്നാല്‍ ഞാന്‍ പേടിക്കുമെന്ന് കരുതിയ അവര്‍ക്ക് തെറ്റി, ഡിംപിള്‍ റോസിന്റെ അമ്മ പറയുന്നു

എന്നാല്‍ ഇതിന് പിന്നാലെയും വരദയുടെയും ജിഷിന്റെയും ചില സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ ഇരുവരും വേര്‍പിരിഞ്ഞു എന്ന രീതിയില്‍ ഉള്ളതായിരുന്നു. ജീവിതത്തില്‍ തനിച്ചായി എന്ന രീതിയില്‍ ജിഷിന്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ തനിച്ചുള്ള യാത്രകള്‍ ആസ്വദിക്കുന്നുവെന്ന് പറഞ്ഞ് വരദയും ഒരു പോസ്റ്റിട്ടു.

ഹിമാലയത്തിലേക്കുള്ള സോളോ ട്രിപ്പിനെക്കുറിച്ചായിരുന്നു നടിയുടെ പോസ്റ്റ്. ‘ഒരു ആയിരം മൈലുകള്‍ അപ്പുറത്തേക്കുള്ള യാത്രയുടെ തുടക്കം’ എന്നാണ് വരദ കുറിച്ചത്. ഒപ്പം യാത്രയുടെ ചിത്രങ്ങളും വരദ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Also Read; ഒരു സിനിമയില്‍ പോലും നായകനാവാത്ത ഇയാള്‍ എനിക്ക് ഭീഷണിയാവും, മോഹന്‍ലാലിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ വെളിപ്പെടുത്തി ശ്രീനിവാസന്‍

ഈ പോസ്റ്റിന് സോളോ ട്രിപ്, ഹിമാലയ, സെല്‍ഫ് ലവ് എന്നിങ്ങനെയാണ് ഹാഷ് ടാഗ് നല്കിയിരിയ്ക്കുന്നത്. വരദയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement