ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരം ഡിംപിള്‍ റോസ് വിവാഹത്തോടെയാണ് ബ്രേക്കെടുത്തത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും യൂട്യൂബിലൂടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.. ബാലതാരമായി സിനിമയിലെത്തിയ ഡിംപിള്‍ പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ തിളങ്ങുകയായിരുന്നു.
വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത ഡിംപിള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന തിരക്കിലാണ് ഡിംപിള്‍.
മകന്റെ ജനനവും തുടര്‍ന്നുള്ള മനസ് തകര്‍ക്കുന്ന സംഭവങ്ങളും അടുത്തിടെ ഡിംപിള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇരട്ടക്കുട്ടികള്‍ ആയിരുന്നു ഡിംപിളിന് പിറന്നത്. എന്നാല്‍ ഒരാളെ മാത്രമേ ഡിംപിളിന് കിട്ടിയുള്ളൂ. ആറാം മാസത്തിലായിരുന്നു അപ്രതീക്ഷിതമായി പ്ര സ വവും ദു ര ന്ത വും എത്തിയത്.
ഡിംപിള്‍ മാത്രമല്ല കുടുംബത്തിലെല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. ഡിംപിളിന്റെ അമ്മ ഡെന്‍സിക്കും സഹോദരന്റെ ഭാര്യയ്ക്കുമെല്ലാം യൂട്യൂബ് ചാനലുകളുണ്ട്. ഇപ്പോഴിതാ തന്റെ പേരില്‍ വന്ന ഒരു കേസിനെക്കുറിച്ച് തുറന്നുപറയുകയാണ് ഡിംപിളിന്റെ അമ്മ ഡെന്‍സി.
ഡ്രീം കലക്ഷന്‍സ് എന്ന ഓണ്‍ലൈന്‍ ഓര്‍ണമെന്റ്‌സ് ബിസിനസ്സുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ഒരിക്കല്‍ ഒരു കുടുംബം തങ്ങളുടെ അഡ്രസ് തപ്പിയെടുത്ത് വീട്ടിലെത്തിയെന്നും മകന്റെ കൂട്ടുകാര്‍ക്കൊപ്പം വന്നതിനാല്‍ അവരെ ക്ഷണിച്ചിരുത്തി ചായയൊക്കെ കൊടുത്തുവെന്നും ഡെന്‍സി പറയുന്നു.
അവര്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നതായിരുന്നു, അത് വാങ്ങിയ ശേഷം മടങ്ങിപ്പോയി. പിന്നീട് അവര്‍ താന്‍ വിലകൂടിയ സാധനങ്ങളാണ് തന്നതെന്നൊക്കെ പറഞ്ഞ് തനിക്കെതിരെ കേസുകൊടുത്തുവെന്നും വളരെ മാന്യമായിട്ടായിരുന്നു താന്‍ ബിസിനസ്സ് നടത്തിയിരുന്നതെന്നും അതുകൊണ്ടുതന്നെ ആ കേസിനെ നേരിട്ടുവെന്നും ഡന്‍സി പറയുന്നു.