കല്യാണാലോചനയുമായി ദിലീപേട്ടന്‍ വീട്ടില്‍ വന്നത് വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, ഞങ്ങളുടെ ജാതകപ്പൊരുത്തം എല്ലാവരെയും ഞെട്ടിച്ചു, കാവ്യ മാധവന്‍ പറയുന്നു

7815

മലയാള സിനിമയിലെ നമ്പര്‍ വണ്‍ സംവിധായകന്‍ ആയിരുന്നു കമല്‍ ഒരുക്കിയ പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് കാവ്യാ മാധവന്‍. ബാലതാരത്തില്‍ നിന്നും ക്രമേണ നായികാ പദവിയിലേക്ക് ഉയര്‍ന്ന കാവ്യ വര്‍ഷങ്ങളോളം മലയാള സിനിമയിലെ സൂപ്പര്‍ നായികയായി വിലസിയിരുന്നു.

മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിന നായകനാക്കി സൂപ്പര്‍ ഡയറക്ടര്‍ ലാല്‍ ജോസ് ഒരുക്കിയ ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു നായികയായി കാവ്യ എത്തിയത്. പിന്നീട് നിരവധി സിനികളിലെ ഹിറ്റ് ജോഡികള്‍ ആയി ദിലീപ് കാവ്യ കോംബോ മാറി.

Advertisements

ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന് ശേഷം വന്‍ സ്വീകാര്യത തന്നെ മലയാള സിനിമയില്‍ കാവ്യാ മാധവന് ലഭിച്ചിരുന്നു. അതേ സമം മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും.

Also Read
സമയമോ സാഹചര്യമോ ഒന്നും നോക്കാതെ എന്നെകൊണ്ട് അത് ചെയ്യിക്കും: സെയ്ഫ് അലി ഖാന്റെ സഹിക്കാൻ കഴിയാത്ത സ്വഭാവത്തെ പറ്റി കരീന കപൂർ

ദിലീപും ആദ്യ ഭാര്യ മഞ്ജു വാര്യരും ആയുള്ള വിവാഹത്തിന് മുന്‍പും അതിനു ശേഷവും കാവ്യയും ദിലീപുമായുള്ള ബന്ധത്തെപ്പറ്റി ഗോസിപ്പ് കോളങ്ങള്‍ എന്നും വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ പലരും അതിന് വലിയ വില കല്‍പ്പിച്ചിരുന്നില്ല.

ഇതിനൊക്കെ വിരാമം ഇട്ടുകൊണ്ട് ആയിരുന്നു കാവ്യയുടെ ആദ്യ വിവാഹം കഴിഞ്ഞത്. എന്നാല്‍ കാവ്യ വിവാഹ മോചനം നേടുകയും ദിലീപും മഞ്ജു വാര്യുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്തതിന് പിന്നാലെ വീണ്ടും കാവ്യ ദിലീപ് ഗോസിപ്പുകള്‍ ഉയര്‍ന്നു വരിക ആയിരുന്നു.

ആദ്യ വിവാഹ ശേഷം അഭിയരംഗത്ത് നിന്നും മാറി നിന്നിരുന്ന കാവ്യ തന്റെ വിവാഹ മോചനത്തിന് പിന്നാലെ ദിലീപിന് ഒപ്പം തന്നെ തന്റെ രണ്ടാം തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുകയും ഇതോടെ താരം വീണ്ടും കുടുംബ ജീവിതത്തിലേക്ക് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തു.

Also Read
ഞാൻ അഭിനയിക്കണേൽ എന്റെ സൗകര്യം നോക്കേണ്ടി വരും, ഇഷ്ടമുണ്ടേൽ വിളിച്ചാൽ മതി: സൂപ്പർ നടനേയും സംവിധായകനേയും നിർമ്മാതാവിനേയും ഞെട്ടിച്ച് സായ് പല്ലവി

ഇപ്പോഴിതാ ദിലീപുമായുള്ള വിവാഹത്തെക്കുറിച്ച് കാവ്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഞങ്ങളെ സ്‌നേഹിക്കുന്നവരായിരുന്നു ഞങ്ങളേക്കാളേറെ ഒന്നിക്കണമെന്ന് ആഗ്രഹിച്ചിരുന്നതെന്നും സത്യത്തില്‍ അപ്പോഴൊന്നും ഒന്നിച്ച് ജീവിക്കുന്ന കാര്യം ഞങ്ങള്‍ ഓര്‍ത്തിട്ടില്ലെന്നും കാവ്യ പറയുന്നു.

വിവാഹം വളരെ പെട്ടെന്നാണ് തീരുമാനിച്ചത്. വിവാഹത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ദിലീപേട്ടന്റെ വീട്ടില്‍ നിന്നും ആലോചനയുമായി തന്റെ വീട്ടിലെത്തിയത്. തങ്ങളുടെ ജാതകം നോക്കിയപ്പോള്‍ അസാധ്യ പൊരുത്തവും ചേര്‍ച്ചയുമുണ്ടായിരുന്നുവെന്നും ആളുകള്‍ കൂടും എന്ന് കരുതിയാണ് വിവാഹക്കാര്യം രഹസ്യമാക്കി വെച്ചതെന്നും കാവ്യ പറയുന്നു.

Advertisement