ചെറുപ്പത്തിൽ ഞങ്ങളുടെ ഡ്യൂട്ടി മോഹൻലാൽ തലയും കുത്തി താഴേ വീഴാതെ നോക്കുക എന്നയിരുന്നു: മല്ലിക സുകുമാരൻ

2185

മലയാളം സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇരുവരുടെ ഭാര്യമാരും അവരുടെ മക്കളെയും എല്ലാവരും തന്നെ പ്രേക്ഷക മനസ്സുകളിൽ ഓരോ സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിൻറെ ജീവിതം ഒരു തുറന്ന പുസ്തകമാണ്.

സിനിമയിലും സീരിയലുകളിലും എത്തി വർഷങ്ങളായെങ്കിലും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ.
തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. മക്കൾ സിനിമയിലും, മരുമക്കൾ ബിസിനസ്സിലും സജീവ സാന്നിധ്യമാണ്.

Advertisements

അതേ സമയം മലാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ കുടുംബവുമായി പണ്ട് മുതലേ വളെ അടുപ്പമാണ് മല്ലികാ സുകുമാരുനും കുടുംബത്തിനും. തന്റെ ചെറുപ്പകാലത്തെ അനുഭവങ്ങളിൽ മല്ലിക സുകുമാരന് ഏറ്റവും നിറംപിടിച്ചത് കുഞ്ഞായിരുന്നു മോഹൻലാലും ആയുള്ള സൗഹൃദമാണ്.

Also Read
ഭൂരിഭാഗവും ചിത്രീകരിക്കുന്നത് വിദേശത്ത് വെച്ച്, മെഗാസ്റ്റാറിന്റെ ബിലാൽ 2023 ൽ, ആവേശം കൊണ്ട് ആരാധകർ

ചെറുപ്പത്തിൽ ലാലിനെ മാതാപിതാക്കൾ തങ്ങളുടെ വീട്ടിൽ നിർത്തിയതും ലാലിന്റെ കുസൃതിയും എല്ലാം മുമ്പ് ഒരിക്കൽ മല്ലികാ സുകുമാരൻ തുറന്നു പറഞ്ഞിരുന്നു. ഞങ്ങളുടെ കുടുംബവും മോഹൻലാലിന്റെ കുടുംബവും വലിയ അടുപ്പക്കാർ ആയിരുന്നു.

മഹാ കുസൃതിയായിരുന്ന ലാലിനെ ചില ദിവസങ്ങളിൽ ഞങ്ങളുടെ വീട്ടിൽ നിർത്തിയിട്ട് അച്ഛനും അമ്മയും പോകും. അക്കാലത്തു വീടിന്റെ സ്റ്റെയർകെയ്‌സിനു സിമന്റ് കൈവരിയാണ് ഉള്ളത്. ഒരു ദിവസം അച്ഛൻ കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ലാൽ രണ്ടാം നിലയിൽ നിന്നു കൈവരിയിലൂടെ അതിവേഗത്തിൽ താഴേക്കു തെന്നി വരികയാണ്.

അന്ന് ആറോ ഏഴോ വയസ്സേയുള്ളൂ. കണ്ണു തെറ്റിയാൽ മരത്തിൽ കയറും. വീണു പരുക്കേൽക്കാതെ ലാലിനെ നോക്കുക എന്നതു ഞങ്ങളുടെ ജോലിയായിരുന്നു.വിശ്വനാഥൻ നായർ തിരികെ വരുമ്പോൾ കേടുപാടു കൂടാതെ ഇവനെ തിരികെ ഏൽപ്പിക്കേണ്ടതാണ് എന്ന് എപ്പോഴും അച്ഛൻ പറയുമായിരുന്നു.

അഞ്ചാം ക്ലാസിൽ ആയപ്പോൾ ഞാൻ കോട്ടൺ ഹിൽ സ്‌കൂളിലേക്കു മാറി. പാട്ടിലും നൃത്തത്തിലുമൊക്കെ മത്സരിക്കാൻ എനിക്ക് അവസരം ലഭിച്ചത് അവിടെയാണെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. അതേസമയം മല്ലികാ സുകുമാരന്റെ ഇളയ മകനും മലയാളത്തിന്റെ യുവസൂപ്പർതാരവും ആയി പൃഥ്വിരാജ് സംവിധാനം ചെയ്ത 2 ചിത്രങ്ങളിലും മോഹൻലാൽ ആയിരുന്നു നായകൻ.

ലൂസിഫർ, ബ്രോഡാഡി എന്നിവ ആയിരുന്നു ആചിത്രങ്ങൾ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം എംപുരാനിലും മോഹൻലാൽ തന്നെയാണ് നായകനായി എത്തുന്നത്. മലയാളത്തിലെ സർവ്വകാല ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാൻ.

Also Read
നടി സംയുക്താ മേനോന്റെ ആരാധകരെ കോരിത്തരിപ്പിച്ച കിടു ഫോട്ടോസ് കാണാം

Advertisement