പ്രണവ് മോഹന്‍ലാല്‍ അഥവാ അപ്പു എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആകാംഷയോടെ കാത്തിരിയക്കുന്ന ഒന്നാണ്. എന്നും എപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് കൂടുതല്‍ ആ പെരുമാറ്റവും സ്വഭാവ സവിശേഷതകളും കൊണ്ടാണ്.
താര പുത്രനായി അപ്പു ജനിച്ചത് തന്നെ സമ്പന്നതയുടെ നടുവിലാണ്. പക്ഷെ ആ പണവും പ്രതാപവും, ആര്‍ഭാടങ്ങളും ഒന്നും ആ താര പുത്രനെ ബാധിച്ചിരുന്നില്ല, എന്നും ഒരു സാധാരണക്കാരനായി ജീവിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. അച്ഛന്റെ താര പദവിയും സമ്പാദ്യവും പ്രണവ് എന്ന വ്യക്തി ഒരു അലങ്കാരമാക്കി മാറ്റിയിരുന്നില്ല.
അതുകൊണ്ടുകൂടിയാണ് പ്രണവ് കൂടുതലും ആരാധകര്‍ക്ക് പ്രിയപെട്ടവനാകുന്നത്. സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമായിരുന്ന ആളല്ല പ്രണവ്, എന്നാല്‍ ഹൃദയം സിനിമക്ക് ശേഷം അപ്പു പതിവിലും കൂടുതല്‍ ആക്റ്റീവ് ആയി ഇന്ന്സ്റ്റയില് കാണപ്പെട്ടു, ആദ്യമായി തന്റെ തന്നെ ചിത്രങ്ങള്‍ അപ്പു പോസ്റ്റ് ചെയ്തതെല്ലാം വളരെ ആവേശത്തിടെയാണ് ആരാധകര്‍ ഏറ്റെടുത്തത്, ഏകാനായി യാത്രകള്‍ ചെയ്യാനാണ് അപ്പു കൂടുതലും ഇഷ്ടപ്പടുന്നത്. യാത്രയുടെ ചിത്രങ്ങളൂം മറ്റും ഇപ്പോള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്.
താരരാജാവ് മോഹന്‍ലാലും യാത്രകളെ പ്രണയിക്കുന്ന വ്യക്തിയാണ്. പക്ഷെ താരത്തിന്റെ തിരക്കാണ് യാത്രകള്‍ക്ക് വിലങ്ങുതടി. എന്നാലിപ്പേള്‍ റോഡിലെ സഞ്ചാരത്തിനായി താരം പുതിയ കാരവാന് സ്വന്തമാക്കിയിരിക്കുകയാണ്.
മോഹന്‍ലാല്‍ സ്വന്തമാക്കിയ ആഡംബര കാരവാന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. കോടികള്‍ വിലമതിക്കുന്ന അത്യാധുനിക രീതിയില്‍ അണിയിച്ചൊരുക്കിയ ആഡംബര കാരാവാന് തന്റെ സ്ഥിരം നമ്പര്‍ ആയ 2255 എന്നതിലാണ്.
ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലൊരുക്കിയിരിക്കുന്ന കാരവാനിന്റെ വീഡിയോ സോഷ്യല്‍മീഡിയയെ ഹരം കൊള്ളിക്കുകയാണ്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്.
ആഡംബരം നിറഞ്ഞ ഇന്റീരിയറാണ് വാഹനത്തിനുള്ളത്. ഈ കാരവാനില്‍ ലിവിങ് റൂം, മേക്കപ്പ് റൂം, ബെഡ്റൂം തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. കൂടാതെ താരത്തിന്റെ വിശ്രമത്തിനും ഇല്ലാസത്തിനുമായി കിടപ്പുമുറി, അടുക്കള, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും കാരവനിലുണ്ട്.
ഇപ്പോഴിതാ ലാലേട്ടന്റെ കാരവാന്റെ വീഡിയോ വൈറലായതിന് പിന്നാലെ പ്രണവ് മോഹന്‍ലാല്‍ തന്റെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന കാരവാന്റെ ചിത്രവും ആരാധകര്‍ പങ്കുവയെക്കുകയാണ്. മുന്‍പ് പ്രണവ് പങ്കുവെച്ച വീഡിയോയാണ് ആരാധകര്‍ ഷെയര്‍ ചെയ്യുന്നത്.
പ്രണവ് ഒരു സാധാരണ വാനില്‍ കുത്തിനിറച്ച സാധനങ്ങളുടെ ഒരു ചിത്രമാണ് അന്ന് പങ്കുവെച്ചിരുന്നത്. ഇപ്പോള്‍ അച്ഛന്റെയും മകന്റെയും കാരവാനിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്നത്.
ചെറുപ്പം മുതല്‍ തന്നെ പ്രണവിന് യാത്ര ഇഷ്ടമാണെന്നും ആഡംബര ജീവിതം അവന് ഇഷ്ടപ്പെടുന്നില്ലെന്നും അമ്മ സുചിത്ര മുന്‍പ് പ്രണവിനെ കുറിച്ച് പറഞ്ഞിരുന്നു. കാറിലോ വിമാനത്തിലോ പോകാന്‍ സാധിക്കുമായിരുന്നിട്ടും പ്രണവ് യാത്രക്കായി തിരഞ്ഞെടുക്കുന്നത് ബസും ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്മെന്റുമാണ്.
തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചും വാടക കുറഞ്ഞ സാധാരണമുറികളില്‍ താമസിച്ചും അവന് എന്തിനാണ് ഇങ്ങനെയൊരു ത്യാഗം ചെയ്യുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും ഒരു അമ്മ എന്ന നിലയില്‍ അതെന്നെ ചെറുതായി വേദനിച്ചിട്ടുണ്ടെന്നുമാണ് സുചിത്ര പറഞ്ഞിരുന്നത്.
അഭിനയത്തിലൂടെ സ്വന്തമായി വരുമാനമുണ്ടായിട്ടും പ്രശസ്തനാവുന്നതിനേക്കാള്‍ അജ്ഞാതനാകുന്നതാണ് അവന് കൂടുതലിഷ്ടം എന്നെനിക്കു തോന്നുന്നുവെന്നും സുചിത്ര പറഞ്ഞിതുന്നു.