കാശുള്ളൊരാളെ കെട്ടിയാലും സ്വന്തമായിട്ട് ഒരു വരുമാനം വേണം, ക്രൈസിസ് വന്നാല്‍ ഭര്‍ത്താവിനെ സഹായിക്കാന്‍ പറ്റണം; ജൂനിയര്‍ സജിന്‍ വരുന്നുണ്ടോ എന്ന ചോദിച്ചവരോട് ആലീസ് ക്രിസ്റ്റി

102

ഒരുപിടി സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് ആലീസ് ഗോമസ് ക്രിസ്റ്റി. ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ തിളങ്ങിയ ആലീസ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ആരാധകര്‍ക്ക് ഇടിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോള്‍ സി കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്.

Advertisements

അതേ സമയം ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് ആലീസ് വിവാഹിത ആയത്. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സജിന്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്.

നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചു വെച്ചിരുന്നു എങ്കിലും കൊവിഡ് വന്നതിനാല്‍ വിവാഹം നീട്ടിവെക്കുക ആയിരുന്നു. തങ്ങളുടെ വിവാഹ ആഘോഷത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇരുവരും.

ALSO READ- സംസാരിക്കാന്‍ ആഗ്രഹിക്കുന്നത് ഈ കാര്യങ്ങള്‍, ബാലയുമായി വേര്‍പിരിഞ്ഞ ശേഷം യൂട്യൂബ് ചാനല്‍ തുടങ്ങി എലിസബത്ത്, ആദ്യ വീഡിയോ വൈറല്‍

സ്വന്തമായി യൂടൂബ് ചാനലും ഇവര്‍ക്കുണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ആലീസും സജീനും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെയായി തങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്#കുകയാണ്ആലിസും സജിനും.

ഗോവയിലെ ട്രിപ്പിലെ ഡ്രസിംഗ് കുറച്ച് ഓവറാണെന്ന് ചോദിച്ച ആളോട് ഗോവയില്‍ ഇങ്ങനെ ആണെന്നും ആദ്യം ഗോവയില്‍ പോയപ്പോള്‍ ഫുള്‍ പാന്റ് ഇട്ടവരെയാണ് തുറിച്ച് നോക്കിയിരുന്നത് എന്ന് ആലിസ് പറയുന്നുണ്ട്.

ഇവിടെ എല്ലാവരും ഷോര്‍ട്സാണ്, നീയെന്തിനാണ് ഫുള്‍ പാന്റൊക്കെ ഇട്ടതെന്ന് ഇച്ചായനും ചോദിച്ചിരുന്നെന്നും അതാണ് ഇത്തവണ ഷോര്‍ട്സ് മേടിച്ചത്. ഇത് വേണോ എന്നൊക്കെ ഉണ്ടായെങ്കിലും ഇച്ചായന്‍ പ്രോത്സാഹിപ്പിച്ചെന്നും ആലിസ് പറയുന്നുണ്ട്.

ALSO READ- എന്റേത് സ്ത്രീകേന്ദ്രീകൃത കുടുംബം, ഞാന്‍ വളര്‍ന്നത് ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റും, മനസ്സുതുറന്ന് ദുല്‍ഖര്‍ സല്‍മാന്‍

പണ്ട് മുതലേ ഇവളെന്നോട് അത് ഇടാനിഷ്ടമാണ്, ഇത് ഇഷ്ടമാണ് എന്നൊക്കെ പറയുമായിരുന്നു. വീട്ടില്‍ അതിനൊന്നുമുള്ള ഫ്രീഡം ഇല്ലായിരുന്നു. എനിക്ക് പ്രശ്നങ്ങളൊന്നുമില്ല, കല്യാണം കഴിഞ്ഞ് നീ ഇട്ടോ എന്നാണ ്താന്‍ ആലിസിനോട് പറഞ്ഞിരുന്നതെന്നും എന്ത് ഇടണമെന്നത് അവള്‍ക്ക് തീരുമാനിക്കാമെന്നും സജിന്‍ പറയുന്നുണ്ട്.

അതേസമയം, എന്നാണ് ജൂനിയര്‍ സജിന്‍ വരുന്നതെന്ന ചോദ്യത്തോടും ദമ്പതികള്‍ക്ക് പ്രതികരിക്കാനുണ്ട്. എല്ലാവര്‍ക്കുമുള്ളത് പോലെ തങ്ങള്‍ക്കും ഫാമിലി പ്ലാനിംഗ് ഉണ്ടെന്നും ഒരുവര്‍ഷം കഴിഞ്ഞുമതി എന്ന തീരുമാനത്തിലാണെന്നുമാണ് താരങ്ങളുടെ മറുപടി.

പണ്ട് തൊട്ടേ ആലീസിന് ഷൂട്ട്, വീട് അങ്ങനെയൊക്കെയായിരുന്നു. കുറേ പറഞ്ഞിരുന്നു. പോവാന്‍ പറ്റുന്ന സ്ഥലങ്ങളിലൊക്കെ പോയതിന് ശേഷം ഫാമിലി പ്ലാനിംഗിലേക്ക് പോവാമെന്നാണ് കരുതുന്നത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ദൈവം അനുഗ്രഹിച്ചാല്‍ ബേബി വരുമെന്നും സജിനും ആലിസും പറയുന്നു.

പിന്നെ, സ്വന്തമായി വരുമാനം എപ്പോഴും ആവശ്യമാണെന്നും ഫിനാന്‍ഷ്യലി ഇന്‍ഡിപ്പെന്റായിരിക്കണമെന്നാണ് ഞാനെപ്പോഴും പറയാറുള്ളതെന്നും ആലിസ് പറയുന്നു. ഭയങ്കര കാശുള്ളൊരാളെ കെട്ടിയാലും സ്വന്തമായിട്ട് ഒരു വരുമാനം വേണം. നമ്മുടെ കൈയ്യില്‍ കാശുണ്ടെങ്കില്‍ അതേറെ ഗുണം ചെയ്യും.

വെറുതെയിരുന്ന് തിന്നുന്നു എന്ന തോന്നലൊക്കെ വന്നാല്‍ വലിയ ബുദ്ധിമുട്ടാണ്. കൂടാതെ ഒരു ഫിനാന്‍ഷ്യല്‍ ക്രൈസിസ് വന്നാല്‍ ഭര്‍ത്താവിനെ സഹായിക്കുകയും ചെയ്യാം. ഇക്കാരങ്ങളൊക്കെയാണ് ഫാമിലി പ്ലാനിംഗ് ഒരു വര്‍ഷത്തേക്ക് നീട്ടാന്‍ ാകരണം.

Advertisement