ദിലീപേട്ടന്‍ അങ്ങനെയൊന്നും ചെയ്യില്ല; അദ്ദേഹത്തിനും ഒരു മോളില്ലേ, ഷംന നീ ശപിക്കരുതെന്ന് ദിലീപേട്ടന്‍ പറഞ്ഞെന്നും ഷംന കാസിം

2964

റിയാലിറ്റി ഷോയിലൂടെ സിനിമയില്‍ എത്തി തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷംന കാസ്സിം. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ താരം നടി എന്നതിന് പുറമേ നര്‍ത്തകി ആയും മലയാളികളുടെ ഇഷ്ടം നേടി എടുക്കുക ആയിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരത്തിന് മലയാളത്തില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളില്‍ നിന്നാണ് കിട്ടിയത്. സൂപ്പര്‍ ഡയറക്ടര്‍ കമല്‍ ഒരുക്കിയ മഞ്ഞുപോലെ ഒരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ ആയിരുന്നു ഷംന കാസിമിന്റെ തുടക്കം.

Advertisements

പിന്നീട് വലിയങ്ങാടി, ചട്ടക്കാരി, അലിഭാസ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചു എങ്കിലും വേണ്ടത്ര വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ മലയാളത്തില്‍ നേടാനോ താരത്തിന് കഴിഞ്ഞിരുന്നില്ല.
മമ്മൂട്ടി മോഹന്‍ലാല്‍ അടക്കമുള്ള താരരാജക്കന്‍മാരുടെ കൂടെയെല്ലാം മലയാളത്തില്‍ അഭിനയിച്ചിട്ടുള്ള ഷംന ക്ക് ആരാധകരും ഏറെയാണ്.

ഇതിനിടെ താരം പ്രണയിച്ച് വിവാഹിത ആയിരിക്കുകയാണ്. വരന്‍ ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ്. ലളിതമായ നിക്കാഹ് ചടങ്ങുകള്‍ക്ക് പിന്നാലെ അത്യാഡംബര വിവാഹമാണ് താരത്തിന്റേത്. ദുബായില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്.

ALSO READ- ഈ കാര്യം മഞ്ജുവിന് പോലും ചിലപ്പോള്‍ അറിയില്ലായിരിക്കും, കാവ്യ മോശമാണ് എന്നല്ല; ഇര്‍ഷാദ് തുറന്നുപറയുന്നു

ഇപ്പോള്‍ താരത്തിന്റെ മുന്‍പത്തെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. നടന്‍ ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താന്‍ ദിലീപിന്റെ നായികയാകേണ്ടിയിരുന്ന ഒരു ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് പറയുന്നതിനിടെയാണ് ഷംനയുടെ പ്രതികരണം.

തന്റെ ഡേറ്റ് വാങ്ങി എല്ലാം ഫിക്‌സ് ചെയ്തതിന് ശേഷമാണ് സിനിമയില്‍ നിന്നും മാറ്റിയത്. ഫാസില്‍ സാറിന്റെ പടം മൗസ് ആന്‍ഡ് ക്യാറ്റ് എന്ന ചിത്രമായിരുന്നു അത്. ഇപ്പോഴത് ചെയ്യാത്തത് നന്നായെന്ന് തോന്നുന്നുണ്ട്. ഞാന്‍ ചെയ്തിട്ടാണ് ആ മൂവി പൊട്ടിയത് എങ്കില്‍ എല്ലാവരും പറഞ്ഞേനെ അല്ലെങ്കില്‍.

ALSO READ-അന്ന് സിനിമ നടി ആയതുകൊണ്ട് വിട്ടുവീഴ്ച ഇല്ലെന്ന് പറഞ്ഞു; പിന്നീട് ആ ഒരൊറ്റ കാരണം കൊണ്ടാണ് ദേവന്‍ വീണുപോയത്; വിവാഹലോചനയുമായി വീട്ടിലെത്തിയെന്ന് യമുന

അതേസമയം, ഫാസില്‍ സാറിന്റെ ചിത്രത്തില്‍ അവസരമെന്ന് കേട്ടപ്പോള്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ഒരുപാട് സിനിമകളും ഡാന്‍സും വരെ മാറ്റിവച്ചു. സിനിമയില്‍ നിന്നും മാറ്റിയപ്പോള്‍ ദിലീപേട്ടന്‍ എന്നെ വിളിച്ചിരുന്നു. ഷംന ഒന്നും വിചാരിയ്ക്കരുത് എന്തോ ഒരു കാരണം കൊണ്ട് എന്നെ മാറ്റി എന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സിനിമ ഇറങ്ങിയതിന്റെ രാവിലെ എന്നെ ദിലീപേട്ടന്‍ വിളിച്ചെന്നും ഷംന പറയുന്നു.

സിനിമയില്‍ നിന്നും മാറ്റിയതിന് പിന്നാലെ ഷംന നീ ശപിക്കരുത് ഈ സിനിമയെ എന്നാണ് ദിലീപേട്ടന്‍ എന്നോട് പറഞ്ഞത്. ഞാന്‍ പറഞ്ഞു എന്നെ വേദനിപ്പിച്ചതിനു എന്തേലും നല്ലൊരു റിസള്‍ട്ട് കേള്‍ക്കും, ആ സിനിമയ്ക്ക് ആ ഒരു ശാപം വീണിട്ടുണ്ടെന്ന്.

അതേസമയം ഇനിയും അവസരം കിട്ടിയാല്‍ ദിലീപേട്ടന്റെ കൂടെ ചെയ്യുമെന്നും വിവാദങ്ങളും അദ്ദേഹത്തിന്റെ കഴിവും രണ്ടും രണ്ടല്ലേ എന്നുമാണ് ഷംന പറയുന്നത്. എനിക്ക് അറിയുന്ന ദിലീപേട്ടന്‍ ഒരിക്കലും ആ തെറ്റ് ചെയ്യില്ല. ദിലീപേട്ടനും ഒരു മോളില്ലേ എന്നും ഷംന പ്രതികരിക്കുന്നുണ്ട്.

Advertisement