മോഹന്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി മലയാളത്തിന്റ ലേഡി സൂപ്പര്‍താരമായി മാറിയ നടിയാണ് മഞ്ജു വാര്യര്‍. കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് ദീര്‍ഘ ഇടവേളയെടുത്ത മഞ്ജു അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ തിരിച്ചുവരവ്. മഞ്ജു വാര്യരുടെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷം ആക്കുകയായിരുന്നു. ഇന്ന് മലയാള സിനിമയില്‍ ഇന്ന് പകരം വെക്കാനില്ലാത്ത നടിയാണ് മഞ്ജു വാര്യര്‍.
ഇപ്പോഴിതാ മഞ്ജുവാര്യരെ കുറിച്ച് നടന്‍ ഇര്‍ഷാദ് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. എന്തുകൊണ്ടാണ് മഞ്ജു വാര്യര്‍ എന്ന നടിയെ ഇത്രത്തോളം ഇഷ്ടപ്പെടുന്നത് എന്നാണ് ഇര്‍ഷാദ് പറയുന്നത്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.
മഞ്ജു എന്ന നടിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നതും മഞ്ജു വാര്യരെ കുറിച്ച് മാത്രം ഇങ്ങനെ ആളുകള്‍ പറയുന്നതും അവരുടെ കഴിവ് കാരണം തന്നെയാണ് എന്ന് ഇര്‍ഷാദ് പറയുന്നു. നമ്മള്‍ ഒരു മ രണ വീട്ടില്‍ പോയാല്‍ കരയുകയും സങ്കടപ്പെടുകയും ചെയ്യും. പക്ഷെ മ. രി ച്ച് കിടക്കുന്നയാളുടെ അടുത്ത ബന്ധത്തിലുള്ളവര്‍ കരയുന്നതു പോലെ ഒന്നും നമ്മള്‍ കരയില്ല.
കാരണം മ രിച്ച ആളോടുള്ള ആത്മബന്ധം അനുസരിച്ചായിരിക്കും കര ച്ചിലിന്റെ വ്യാപ്തി. അതൊരു വലിയ തിരിച്ചറിവാണ്. അത്തര്തതില്‍ നമ്മുടെ കഥാപാത്രത്തേയും തിരിച്ചറിയണം. നമ്മുടെ കഥാപാത്രത്തിന് അനുസരിച്ചാണ് അഭിനയിക്കേണ്ടത്. സാഹചര്യം മനസിലാക്കി അതിന് അനുസരിച്ച് കറക്ട് മീറ്ററില്‍ വേണം ചെയ്യാന്‍.
അക്കാര്യം മഞ്ജു വാര്യര്‍ക്ക് കഴിയുന്നുണ്ട്. അതൊന്നും എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല. മറ്റുള്ള നടിമാര്‍ മോശമാണെന്നല്ല പറയുന്നതെന്നും മഞ്ജുവിന് ഏതൊരു സാഹചര്യത്തിലും കൃത്യമായ അളവില്‍ എല്ലാം ചേര്‍ത്ത് അത് മികച്ചതാക്കാന്‍ സാധിക്കുമെന്ന് ഇര്‍ഷാദ് അഭിപ്രായപ്പെടുന്നു.
അതേസമയം, കാര്യം ഇതൊക്കെ ആണെങ്കിലും അഭിനയിക്കുമ്പോള്‍ ഈ സാധനങ്ങളൊക്കെ വരുന്നുണ്ട് എന്ന കാര്യം മഞ്ജുവിന് പോലും ചിലപ്പോള്‍ അറിയില്ലായിരിക്കുമെന്നാണ് ഇര്‍ഷാദിന്റെ വാക്കുകള്‍. ദൈവം ജന്മനാ കൊടുത്ത കഴിവായിരിക്കാമിത്. നമ്മുടെ നായികമാര്‍ ആരും മോശമല്ല, അത് കാവ്യയായാലും, പക്ഷെ തന്നെ ഈ കാലഘട്ടത്തില്‍ വിസ്മയിപ്പിച്ചിട്ടുള്ള നടിയാണ് മഞ്ജുവെന്നാണ് താരം പറയുന്നത്.