അന്ന് സിനിമ നടി ആയതുകൊണ്ട് വിട്ടുവീഴ്ച ഇല്ലെന്ന് പറഞ്ഞു; പിന്നീട് ആ ഒരൊറ്റ കാരണം കൊണ്ടാണ് ദേവന്‍ വീണുപോയത്; വിവാഹലോചനയുമായി വീട്ടിലെത്തിയെന്ന് യമുന

219

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി യമുന. നിരവധി സിനിമകലില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ട് ഉണ്ടെങ്കിലും ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ മധുമിത എന്ന കഥാപാത്രത്തില്‍ കൂടെയാണ് യമുന പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയ ആയി മറിയത്.

നേരത്തെ മീശ മാധവന്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നീട് സീരിയലുകളില്‍ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹം കഴിച്ചത്.

Advertisements

പണമില്ലാതായപ്പോള്‍ ആരും ഇല്ലാതായി എന്നായിരുന്നു നടി പറഞ്ഞത്. മുന്‍പ് മറ്റുള്ളവര്‍ പറയുന്നത് കേട്ടായിരുന്നു ജീവിതം. ഇപ്പോള്‍ അങ്ങനെ അല്ലെന്ന് താരം പറയുന്നു. തന്റെ പെണ്‍മക്കള്‍ക്ക് വേണ്ടിയാണ് രണ്ടാമതും വിവാഹം കഴിച്ചതെന്നും അവരുടെ അഷ്ടമായിരുന്നു തന്റഖെ വിവാഹമെന്നും താരം പറഞ്ഞിരുന്നു. 2020 ല്‍ ആയിരുന്നു യമുന രണ്ടാമതും വിവാഹം കഴിച്ചത്.

ALSO READ- കുട്ടിക്കാലം മുതലുള്ള സുഹൃത്തിനെ പ്രേമിച്ച് കെട്ടിയിട്ടും ബന്ധം പിരിയേണ്ടി വന്നു, ഇനി ഒരു പുരുഷൻ തന്റെ ജീവിതത്തിൽ ഉണ്ടാകില്ല; തുറന്നു പറഞ്ഞ് ലെന

വിവാഹം കഴിഞ്ഞതിന് പിന്നാലെ താരം ഭര്‍ത്താവ് ദേവനെ പരിചയപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റാണ് ദേവന്‍. ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം യമുന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇതിനിടെ യമുനയും ഭര്‍ത്താവ് ദേവനും സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന പരിപാടിയിലെത്തിയിരുന്നു. ഈ ഷോയില്‍ വെച്ച് എങ്ങനെയാണ് താന്‍ ദേവനെ കണ്ടുമുട്ടിയതെന്ന് താരം പറയുന്നുണ്ട്.

ALSO READ- അവനുമായി ഞാൻ പ്രണയത്തിൽ ആണ്. പ്രിയപ്പെട്ട എന്റെ ആ കൂട്ടുകാരൻ തന്നെയാണ് എന്റെ കാമുകൻ, ഒടുവിൽ പ്രണയമ തുറന്നു പറഞ്ഞ് ദിയ കൃഷ്ണ

ദേവനെ ആദ്യമായി കാണുന്നത് ദേവന്റെ സ്ഥലം വാങ്ങിക്കാനായി താനെത്തിയപ്പോഴാണ് എന്ന് യമുന പറയുന്നു. ആ സമയത്ത് സിനിമ നടി ആയത് കൊണ്ട് പറഞ്ഞ പൈസയില്‍ നിന്നും ഒരു പൈസയും കുറയ്ക്കില്ലെന്ന് ദേവന്‍ യമുനയോട് പറഞ്ഞിരുന്നു.

പിന്നീട് വീണ്ടും സ്ഥലം വില്‍പനയ്ക്കായി ദേവനും സുഹൃത്തുക്കളും എത്തിയപ്പോള്‍ യമുന അപ്പവും മുട്ടക്കറിയും ഉണ്ടാക്കി നല്‍കിയിരുന്നത്രേ. അങ്ങനെ തന്റെ അപ്പവും മുട്ടക്കറിയും കഴിച്ചതോടെയാണ് ദേവന്‍ വീണുപോയി എന്നാണ് യമുന പറയുന്നത്.

പിന്നീട് സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞശേഷം ദേവന്‍ ആലോചനയുമായി എത്തുകയായിരുന്നു എന്നാണ് യമുന പറയുന്നത്.

Advertisement