ഗോപിച്ചേട്ടന് വേണ്ടി കൊഞ്ച് ഫ്രൈ വരെ അമ്മ ഉണ്ടാക്കി, പഴയ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല, പരിഭവത്തോടെ അമൃത പറയുന്നു

1010

പ്രണയത്തിലാണെന്ന വിവരം പങ്കുവെച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് അമൃത സുരേഷും ഗോപി സുന്ദറും നേരിട്ടത്. നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്നു പ്രമുഖ സംഗിത സംവിധായകന്‍ ഗോപി സുന്ദര്‍.

പിന്നാലെയാണ് ആ ബന്ധവും ഉപേക്ഷിച്ച് പിന്നണി ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ പ്രണയത്തിലായത്. ഇരുവരും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ മുതല്‍ വലിയ വിമര്‍ശനങ്ങളാണ് താരങ്ങള്‍ നേരിട്ടത്. മുന്‍കാല ബന്ധങ്ങളുടെ പേരില്‍ മോശം കമന്റുകളുമായി നിരവധി പേരായിരുന്നു ഇവര്‍ക്ക് എതിരെ രംഗത്ത് എത്തിയത്.

Advertisements

ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി ഇരുവരും പലവട്ടം എത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നേരത്തെ ഇരുവരുടെയും ആദ്യത്തെ ഓണാഘോഷവും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read; ആദ്യം സൗഹൃദം, പിന്നീട് എപ്പോഴോ പ്രണയത്തിലേക്ക് വീണു, ആ ദിവസം ഒരിക്കലും മറക്കില്ല, ജോണുമായി പ്രണയത്തിലായത് ഇങ്ങനെയായിരുന്നുവെന്ന് ധന്യ മേരി വര്‍ഗീസ്

തങ്ങളുടെ യാത്രകളും സംഗീത പരിപാടികളും മറ്റ് വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെയ്ക്കുന്ന താരങ്ങളുടെ പട്ടായ യാത്രയും ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇപ്പോഴിതാ സഹോദരി അഭിരാമി സുരേഷിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അമൃത സുരേഷ്.

അമൃതയ്ക്കും അഭിരാമിക്കും ഒപ്പം ഗോപി സുന്ദറും വീഡിയോയില്‍ ഉണ്ടായിരുന്നു. അഭിരാമിയുടെ പിറന്നാള്‍ തങ്ങള്‍ ആഘോഷമാക്കിയെന്നും അമ്മ അവള്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളെല്ലാം ഉണ്ടാക്കി നല്‍കിയെന്നും എജി വ്‌ലോഗ്‌സ് എന്ന യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അമൃത പറയുന്നു.

Also Read; കിഡ്‌നി തകരാറിലായിരുന്നു, അവന്റെ വിയോഗം ഞങ്ങളെ തളര്‍ത്തി, ഇപ്പോഴും ആ ദുഃഖത്തില്‍ നിന്നും മോചിതരായില്ല, വേദനയോടെ ബീന ആന്റണി പറയുന്നു

ഗോപി സുന്ദറിന് ഇഷ്ടമുള്ള കൊഞ്ച് ഫ്രൈയും അമ്മ ഉണ്ടാക്കിയിരുന്നു. പഴയ സ്വഭാവം തന്നെയാണ് ഇപ്പോഴും അമ്മയ്ക്കുള്ളത്. ആദ്യം അച്ഛനെയും ഇപ്പോള്‍ ഗോപി സുന്ദറിനെയും സ്‌പെഷ്യലായി കാണുന്നുവെന്നും അമൃത കൂട്ടിച്ചേര്‍ത്തു. അതിനിടെ തന്റെ മൂത്ത മകളെ പോലെയാണ് അഭിരാമിയെ താന്‍ കാണുന്നതെന്ന് ഗോപി സുന്ദര്‍ പറയുന്നു.

ചേച്ചിയെ ഒത്തിരി സന്തോഷത്തോടെ നോക്കുന്ന ഗോപി സുന്ദര്‍ തനിക്ക് സ്വന്തം ചേട്ടനെ പോലെയാണെന്നും ഇരുവരെയും ഒത്തിരി ഇഷ്ടമാണെന്നും അഭിരാമി പറയുന്നു.

Advertisement