മലയാളം മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റ് ഷോയായ ബിഗ് ബോസ് മലയാളം നാലാം സീസണില്‍ പങ്കെടുക്കാന്‍ വന്നിട്ടുള്ള സെലിബ്രിറ്റി കളില്‍ എല്ലാവര്‍ക്കും സുപരിചിതമായ മുഖമായിരുന്നു നടി ധന്യ മേരി വര്‍ഗീസിന്റേത്. തിരുടി എന്ന ചിത്രത്തിലൂടെയാണ് 2006ല്‍ ധന്യ മേരി വര്‍ഗീസ് സിനിമാ അഭനിയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
മലയാളത്തില്‍ ആദ്യമായി ധന്യ അഭിനയിച്ചത് നന്മ എന്ന ചിത്രത്തിലാണ് എങ്കിലും തലപ്പാവ് എന്ന ധന്യയുടെ ചിത്രമാണ് ശ്രദ്ധിക്ക പ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പു തന്നെ മോഡലിംഗിലും നിരവധി പരസ്യ ചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അഭിനേത്രിയും മോഡലും നര്‍ത്തകിയുമായ ധന്യ സീതാകല്യാണം എന്ന സീരിയലില്‍ സീതയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും ആരാധകരെ സമ്പാദിച്ചിരുന്നു. 2012ല്‍ ആണ് ധന്യ മേരി വര്‍ഗീസും നടന്‍ ജോണ്‍ ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത്.
വിവാഹ ശേഷവും തന്റെ കരിയറില്‍ സജീവമായിരുന്നു ധന്യ. ഇപ്പോഴിതാ പറയാം നേടാം എന്ന പരിപാടിയില്‍ എത്തിയപ്പോള്‍ തന്റെ കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ധന്യ. 2010 ഡിസംബര്‍ 10ന് ഒരു പരിപാടിക്കിടെയാണ് ജോണിനെ ആദ്യമായി കണ്ടതെന്നും അന്നൊക്കെ സിനിമക്കുറിച്ചൊക്കെയായിരുന്നു സംസാരിച്ചിരുന്നതെന്നും ധന്യ പറയുന്നു.
പിന്നീട് നല്ലോണം പരിചയപ്പെട്ടതിന് ശേഷമാണ് ഇഷ്ടം പറഞ്ഞത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് പോവുകയായിരുന്നുവെന്നും പ്രണയം പറഞ്ഞതിന് ശേഷവും ഒന്നിച്ച് ഷോകള്‍ ചെയ്തിരുന്നുവെന്നും ഒന്നിച്ച് ഡാന്‍സൊക്കെ ചെയ്തിരുന്നുവെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.
Also Read: വെണ്ണക്കൽ ശിൽപം പോലെ, സാരി ഉടുത്ത ഹണിറോസിനെ കാണാൻ എന്തു ഭംഗിയാണെന്ന് ആരാധകർ …
2012ലായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം അധികം യാത്രകളൊന്നും ചെയ്തിട്ടില്ല. ഒരു മകനാണുള്ളത്. അവന്‍ തന്റെ മാതാപിതാക്കള്‍്‌ക്കൊപ്പമാണ് കഴിയുന്നതെന്നും താന്‍ നന്നായി കുക്ക് ചെയ്യാറുണ്ടെന്നും നോണ്‍വെജ് ഐറ്റംസ് ആണ് പാചകം ചെയ്യാറുള്ളതെന്നും താരം പറയുന്നു.
കുടുംബ ജീവിതത്തില്‍ അഡ്ജസ്റ്റുമെന്റുകള്‍ അത്യാവശ്യമാണെന്ന് പറഞ്ഞ ധന്യ തനിക്ക് ജോണ്‍ എല്ലാറ്റിലും വലിയ പിന്തുണ തരാറുണ്ടെന്നും ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ മുഖത്ത് നോക്കി പറയാറുണ്ടെന്നും പറഞ്ഞു.