അദ്ദേഹം കലാപരമായ കാര്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തി, മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്താന്‍ ശ്രമിച്ചു, എന്റെ സമാധാനം വരെ നഷ്ടപ്പെട്ടു, വിവാഹമോചനത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി പറയുന്നു

149

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളില്‍ പ്രശസ്തയായ താരമാണ് വൈക്കം വിജയ ലക്ഷ്മി. നിരവധി ശ്രദ്ധേയമായ ഗാനങ്ങളാണ് വിജയലക്ഷ്മി ആലപിച്ചതും.

സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയായി മലയാള ഗാനങ്ങള്‍ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. കാഴ്ചയുടെ ലോകത്ത് തിളങ്ങാന്‍ വിജയലക്ഷ്മിക്ക് ആയില്ലെങ്കിലും സംഗീത ലോകത്ത് ഒരിക്കലും മങ്ങാത്ത പ്രഭയാണ് വിജയലക്ഷ്മി.

Advertisements

ആരാധകര്‍ക്കും സംഗീത സംവിധായകര്‍ക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. വിജയലക്ഷ്മി വിവാഹിതയായ വാര്‍ത്ത സന്തോഷത്തോടെയാണ് കേരളക്കര കേട്ടത്. എന്നാല്‍ അടുത്തിടെയാണ് ഗായിക വിജയലക്ഷ്മി വിവാഹ മോചിതയായ വാര്‍ത്ത പുറത്തുവരുന്നത് .

Also Read: ഒരിക്കല്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു ദില്‍ഷ, ഞങ്ങള്‍ പിരിയാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തലുമായി റോബിന്‍

‘ഞാന്‍ തന്നെയാണ് വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത്. ശരിയാവില്ലെന്ന് മനസിലായി. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കിയാണ് ആ തീരുമാനം എടുത്തത്’, എന്നാണ് ഗായിക മുമ്പ് ഈ വിഷയത്തില്‍ പറഞ്ഞത്.

ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് വിജയലക്ഷ്മി. ഭര്‍ത്താവായ വ്യക്തി തന്നെ കലാപരമായ കാര്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയെന്നും തന്നെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്താന്‍ ശ്രമിച്ചുവെന്നും വിജയലക്ഷ്മി പറയുന്നു.

Also Read; ചികിത്സ രേഖകള്‍ സൂക്ഷിച്ചില്ല, വീഴ്ച പറ്റിയത് ആശുപത്രിക്ക്, നയന്‍താരയും വിഗ്നേഷും കുറ്റക്കാരല്ലെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ്

ഒത്തിരി ആലോചിച്ച ശേഷം രണ്ടുപേരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. താനൊരു ഗായികയായത് കൊണ്ട് സ്വസ്ഥമായ മനസ്സ് വേണമെന്നും പക്ഷേ പല സംഗീത പരിപാടികള്‍ക്കും അദ്ദേഹം വിലക്കേര്‍പ്പെടുത്തിയത് തനിക്ക് സഹിക്കാനായില്ലെന്നും വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Advertisement