ചികിത്സ രേഖകള്‍ സൂക്ഷിച്ചില്ല, വീഴ്ച പറ്റിയത് ആശുപത്രിക്ക്, നയന്‍താരയും വിഗ്നേഷും കുറ്റക്കാരല്ലെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ്

81

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇപ്പോള്‍ ചര്‍ച്ച തന്നെ നയന്‍താര-വിഘ്‌നേഷ് ദമ്പതികളുടെ ഇരട്ടിക്കുട്ടികളുടെ ജനനത്തെ കുറിച്ചാണ്. അടുത്തിടെയാണ് ഇരട്ട ആണ്‍കുട്ടികള്‍ തങ്ങള്‍ക്ക് ജനിച്ചതായി വിക്കിയും നയന്‍സും അറിയിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴേക്കും കുഞ്ഞുങ്ങള്‍ പിറന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നിറഞ്ഞിരുന്നു.

Advertisements

എന്നാല്‍ ആറ് വര്‍ഷം മുന്‍പ് വിവാഹിതരായിരുന്നു എന്ന് നയന്‍സും വിക്കുയും പറഞ്ഞതോടെ വിവാദങ്ങള്‍ക്ക് തല്‍ക്കാലം തിരശീല വീണിരിക്കുകയാണ്. ഇപ്പോള്‍ ‘ഉയിര്‍,ഉലകം’ എന്ന് വിശേഷിപ്പിക്കുന്ന ഇരട്ടക്കുട്ടികള്‍ക്ക് ഒപ്പം സന്തുഷ്ടരാണ് വിക്കിയും നയന്‍സും. മക്കളോടൊത്താണ് സമയം ചിലവഴിക്കുകയാണ് ദമ്പതികള്‍.

Also Read: ദിലീപേട്ടന്‍ പേടിപ്പിച്ചതോടെ വെള്ളത്തില്‍ ഇറങ്ങാന്‍ ഭയന്നു, അവസാനം അസോസിയേറ്റ് വന്ന് വഴക്ക് പറഞ്ഞു, ഈ പറക്കും തളികയിലെ അനുഭവം തുറന്നുപറഞ്ഞ് നിത്യ ദാസ്

ഇതിനിടെ നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് കണ്ടെത്തി. എന്നാല്‍ നയന്‍താരയുടെയും വിഗ്‌നേഷ് ശിവന്റെയും ഭാഗത്ത് വീഴ്ചകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പിന്റെ നോട്ടീസില്‍ പറയുന്നു.

ആശുപത്രിക്ക് ചികിത്സ രേഖകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും ഐസിഎംആര്‍ ചട്ടങ്ങള്‍ സംഘിച്ചുവെന്നും കണ്ടെത്തിയ തമിഴ്‌നാട് ആരോഗ്യ വകുപ്പ് അടച്ചുപൂട്ടാതിരിക്കാന്‍ ആശുപത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്കി.നയന്‍താരയ്ക്കും വിഗ്നേഷിനും വേണ്ടി വാടക ഗര്‍ഭം ധരിച്ച സ്ത്രീയുടെ വിവരങ്ങള്‍ ഒന്നും ആശുപത്രി സൂക്ഷിച്ചിട്ടില്ല.

Also Read: ചെറിയ വേഷമായിട്ട് പോലും ചോദിച്ച് വാങ്ങിയത് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട്, മമ്മൂക്ക ചക്കരയാണ്, ഐശ്വര്യ ലക്ഷ്മി പറയുന്നു

കൂടാതെ വാടക ഗര്‍ഭധാരണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി ചികിത്സിച്ച് ഡോക്ടര്‍ വിദേശത്തേക്ക് പോവുകയും ചെയ്തു. അതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം നയന്താരയും വിഗ്നേഷും നിയമപരമായ വാടക ഗര്‍ഭധാരണത്തിനുള്ള കാലയളവ് പിന്നിട്ടതായി ആരോഗ്യ വകുപ്പ് കണ്ടെത്തി.

Advertisement