ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.
1990 കളിലാണ് നടി നായികയാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു. സിനിമയിലെത്തി 40 വര്‍ഷവും നായികയായിട്ട് 30 വര്‍ഷവും പിന്നിട്ട മീന ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ്.
ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം അഭിനയിച്ച മീനയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്. അന്യഭാഷ നടിമാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന മലയാളത്തില്‍മീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിങ്ങനെ മുന്‍നിര താരങ്ങളോടൊപ്പം തിളങ്ങാന്‍ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ നായികയായിട്ടാണ് നടി അധികവും പ്രത്യക്ഷപ്പെട്ടിട്ടുളളത്.
ആരെയും വെല്ലുന്ന ലുക്കിൽ നടി നിമിഷ സജയൻ, ഹോട്ട് എന്ന് വെച്ചാൽ ഇതാണെന്ന് ആരാധകർ…
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വിദ്യാസാഗര്‍ ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അന്തരിച്ചത്. താരം ഈ വേദനാജനകമായ കാലത്തെ മറികടക്കുകയാണ് ഇപ്പോള്‍. സുഹൃത്തുക്കളാണ് മീനയ്ക്ക് താങ്ങും തണലുമായി കൂടെ കൂട്ടായി നില്‍ക്കുന്നത്. അടുത്ത സുഹൃത്തുക്കളുടെ സാമിപ്യവും കളിചിരിയും ഒക്കെയാണ് മീനയെ തിരികെ സന്തോഷത്തിലേക്ക് എത്തിക്കുന്നത്.
ബംഗളൂരുവിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്ന വിദ്യാ സാഗറിന് ഗുരുതരമായ ശ്വാസകോശ രോഗമായിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇപ്പോഴിതാ മീനയെക്കുറിച്ച് സംസാരിക്കുകയാണ് മീനയുടെ സുഹൃത്ത് കലാ മാസ്റ്റര്‍.
‘ വിദ്യാസാഗര്‍ വളരെ സ്വീറ്റും ജോളി ടൈപ്പുമാണ്. മീനയും ഞാനും വളരെ വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. മീനയുടെ ഭര്‍ത്താവ് മരിച്ചത് അവളെ വളരെ ദുഖത്തിലാഴ്ത്തിയിരുന്നു. അപ്രതീക്ഷിതമായിരുന്നു വിദ്യാ സാഗറിന്റെ മരണം. എന്റെ ഒരു പിറന്നാള്‍ ദിവസമാണ് അവള്‍ എന്നെ വിളിച്ച് ഭര്‍ത്താവ് അസുഖമായി ആശുപത്രിയിലാണെന്ന് പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ വിദ്യാ സാഗറിനെ കാണാനും പോയിരുന്നു.’
‘ശ്വാസകോശത്തില്‍ ഇന്‍ഫക്ഷന്‍ വല്ലാതെ കൂടിയിരുന്നു. ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ഞാനും മീനയും അലയാത്ത സ്ഥലങ്ങളില്ല. മന്ത്രിമാര്‍, ഐഎഎസ് ഓഫീസര്‍മാര്‍, സുരേഷ് ഗോപി സാര്‍ അടക്കമുള്ളവരെ കണ്ടു. അവരെല്ലാം പരമാവധി സഹായിക്കാന്‍ നോക്കി ഒന്നും ഫലം കണ്ടില്ലെന്നാണ് കല മാസ്റ്റര്‍ പറയുന്നത്.
വളരെ ദൈവ വിശ്വാസമുള്ള ആളാണ് മീന.അവള്‍ വിദ്യാ സാഗറിന്റെ ജീവന്‍ രക്ഷിക്കാനായി പോവാത്ത അമ്പലങ്ങളില്ല. ചേച്ചി എല്ലാം പോയി. ഞാനിനി എന്ത് ചെയ്യുമെന്നാണ് അവള്‍ എന്നോട് പറഞ്ഞ്. എന്നിട്ടും അവള്‍ക്കങ്ങനെ വന്നല്ലോ എന്ന് ആലോചിച്ച് ഏറെ സങ്കടമുണ്ട്.
മൂന്ന് മാസത്തോളം ഞാനും മീനയും അവയവദാനത്തിന് സന്നദ്ധതയുള്ളയാളെ കണ്ടെത്താനായി ശ്രമിച്ചു. ദാതാവിനെ കിട്ടുമെന്ന് മീനയ്ക്ക് വളരെ ശുഭാപ്തി വിശ്വാസവുമുണ്ടായിരുന്നു. വിദ്യാസാഗറിനെ തിരികെ കിട്ടുമെന്ന് അവള്‍ ഉറച്ച് വിശ്വസിച്ചിരുന്നു. പിന്നെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവള്‍ വിളിച്ച് പറഞ്ഞത് വിദ്യാ സാഗറിന്റ അവയവങ്ങളെല്ലാം പ്രവര്‍ത്തന രഹിതമായെന്നായിരുന്നു. അധികം വൈകാതെ മരണവും സ്ഥിരീകരിച്ചെന്ന് കലാമാസ്റ്റര്‍ പറയുന്നു.