ഒരു കാലത്ത് തെന്നിന്ത്യൻ സൂപ്പർ നായികയായിരുന്നു നടി സംഗീത. നിരവധി മലയാളം തമിഴ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അഭിനേത്രി കൂടിയാണ് സംഗീത. നടനും ഗായകനുമായ കൃഷ് എന്ന വിജയ് ബാലകൃഷ്ണൻ ആണ് സംഗീതയുടെ ഭർത്താവ്.
തമിഴകത്തിന്റെ യുവസൂപ്പർതാരം ദളപതി വിജയിയുമായി അടുത്ത സൗഹൃദമാണ് സംഗീതയ്ക്ക് ഉള്ളത്. തന്റെ കാര്യത്തിൽ വിജയ് വളരെ ശ്രദ്ധാലു ആയിരുന്നുവെന്നും പ്രണയത്തിൽ പോയി ചാടരുതെന്ന് ഉപദേശിക്കാറ് ഉണ്ടായിരുന്നു എന്നും സംഗീത ഒരിക്കൽ പറഞ്ഞിരുന്നു.
ഒരു തമിഴ് ഓൺലൈൻ നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിജയിയുമായുള്ള സൗഹൃദത്തെ കുറിച്ച് സംഗീത തുറന്നു പറഞ്ഞത്. ഞങ്ങളുടെ സൗഹൃദത്തെ കുറിച്ച് പറയണമെങ്കിൽ ഞാൻ ഒരു തലമുറ പിന്നിലേക്ക് പോകണം. എസ്എ ചന്ദ്രശേഖരൻ അങ്കിൾ (വിജയിയുടെ അച്ഛൻ) എന്റെ മുത്തശ്ശന്റെ നിർമ്മാണ കമ്പനിയിൽ ജോലി എടുത്തിരുന്നു.
Also Read
ശരിക്കും മിൽക്കി ബ്യൂട്ടി തന്നെ, സാരിയിൽ ഹോട്ട് ലുക്കിൽ തമന്ന ഭാട്ടിയ..
അതു കൊണ്ട് ഒരു കുടുംബം എന്ന നിലയ്ക്ക് ഞങ്ങൾക്ക് എല്ലാവർക്കും പരസ്പരം നന്നായി അറിയാം. വിജയിയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായി ഞാൻ അഭിനയിക്കേണ്ടത് ആയിരുന്നു. എന്റെ അമ്മയ്ക്ക് ഞാൻ ആ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറണം എന്നുണ്ടായിരുന്നു.
എല്ലാം പ്ലാൻ ചെയ്തിരുന്നതാണ്, എന്നാൽ ഒന്നും വിചാരിച്ച പോലെ നടന്നില്ല. എനിക്ക് ആ ചിത്രം ചെയ്യാൻ സാധിച്ചില്ല. കോയമ്പത്തൂർ മാപ്പിളൈ ആണ് ആ ചിത്രം എന്നെനിക്ക് തോന്നുന്നു. ആ സമയത്ത് നല്ലൊരു നർത്തകിയായി ഞാൻ പേരെടുത്തിരുന്നു. അങ്ങനെയാണ് വിജയിയ്ക്ക് വേണ്ടി മാത്രം സംഘടിപ്പിച്ച ഒരു പരിപാടിയിൽ നൃത്തം അവതരിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചത്.
വിജയ് സ്റ്റാർ നൈറ്റ് എന്നായിരുന്നു അതിന്റെ പേര്. ഞങ്ങളൊരുമിച്ച് അവിടെ നൃത്തം അവതരിപ്പിച്ചിരുന്നു. അവിടെയാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. അദ്ദേഹം എന്നെ ഒരു നർത്തകി എന്ന നിലയ്ക്കാണ് ആരാധിക്കുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. ഏതെങ്കിലും പരിപാടിയിൽ അദ്ദേഹം പങ്കെടുക്കാൻ പോകുന്നതിന് മുമ്പ് വിജയിയുടെ ഭാര്യ എന്നെ വിളിച്ച് ഞാൻ നൃത്തം അവതരിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചറിയും.
ഉണ്ടെങ്കിൽ അത് കണ്ട ശേഷമേ അദ്ദേഹം പോവുകയുള്ളൂ. ഞങ്ങൾ തമ്മിൽ വളരെ അടുത്ത സൗഹൃദം ആണുള്ളത്. പ്രണയത്തിൽ ഒന്നും ചെന്ന് ചാടാതിരിക്കാൻ അദ്ദേഹം എന്നെ ശാസിക്കുമായിരുന്നു. നീ നല്ല രീതിയിൽ വിവാഹം കഴിച്ച് സെറ്റിലാകണം വല്ല ചുറ്റിക്കളിയുണ്ട് എന്നെങ്ങാനും ഞാൻ കേട്ടു പോകരുതെന്ന് എന്നെല്ലാം ശാസിക്കുമായിരുന്നു.
ഞാൻ എപ്പോഴും സുരക്ഷിത ആയിരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ ഒരു സ്നേഹവും കരുതലും അദ്ദേഹത്തിന് എന്നോടുണ്ട്. എന്നെക്കുറിച്ച് എന്തെങ്കിലും ഗോസ്സിപ്പുകളോ മറ്റോ കേട്ടാൽ വിജയ് എന്നെ വിളിച്ച് അതിനെക്കുറിച്ച് ചോദിച്ചറിയുമായിരുന്നു.
പക്ഷെ ശരിക്കും ഞാൻ ക്രിഷുമായി പ്രണയത്തിൽ ആവുകയായിരുന്നു. ഒരു ദിവസം ഞാൻ വിജയിയോട് ചോദിച്ചു ക്രിഷിനെ പരിചയപ്പെടുത്താൻ ആയി അദ്ദേഹത്തെ വന്നു കാണാൻ സാധിക്കുമോ എന്ന്. ക്രിഷിനെ കണ്ട ശേഷം വിജയ് എന്നെ കെട്ടിപിടിച്ചു നിന്നെ കുറിച്ചോർത്ത് സന്തോഷിക്കുന്നു എന്ന് പറഞ്ഞു.
ക്രിഷ് വളരെ നല്ല വ്യക്തിയാണെന്ന് തോന്നിയെന്നും നിങ്ങൾ നല്ല ജോഡികളാണെന്നും വിജയ് പറഞ്ഞു. വിജയ് എന്തു പറയും എന്ന് പേടിച്ച് പോയ എനിക്ക് പെട്ടെന്ന് വിജയ് ഇങ്ങനെ ചെയ്തപ്പോൾ സത്യത്തിൽ വിശ്വസിക്കാനായില്ല. പ്രണയത്തിൽ അകപ്പെട്ടതിന് എന്നെ വഴക്ക് പറയും എന്നാണ് കരുതിയത്. അതുണ്ടായില്ലെന്ന് മാത്രമല്ല എല്ലാവിധ സപ്പോർട്ടും ആയിരുന്നു.
വിജയ് നല്ലൊരു അഭ്യുദയകാംഷി ആണ്. എന്നെ നല്ലപോലെ സംരക്ഷിക്കും ആയിരുന്നു. പിന്നെ കൃഷിന്റെ യഥാർത്ഥ പേര് വിജയ് എന്നാണ്, വിജയിുടെ ഭാര്യയുടെ പേര് സംഗീത എന്നും. അത് വല്ലാത്ത ഒരു യാദൃശ്ചികതയാണ് എന്നും സംഗീത പറഞ്ഞിരുന്നു.