മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സിനിമാപ്രേമികള്‍ക്കും സുപരിചിതനായ താരമാണ് ദിലീപ് ശങ്കര്‍. നിരവധി സിനിമകളിലും സീരയലുകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏഷ്യനെറ്റിലെ അമ്മയറിയാതെ സീരിയലിലും സൂര്യ ടിവിയിലെ സുന്ദരി എന്ന സീരിയലിലുമാണ് താരം സജീവമായിരിക്കുന്നത്.
അതേസമയം സ്‌ക്രീനിലെ ജീവിതമല്ല തന്റേതെന്നും ഒരുപാട് മാറ്റങ്ങള്‍ വന്ന വ്യക്തിയാണ് താനെന്നും വെളിപ്പെടുത്തുകയാണ് ദിലീപ് ശങ്കര്‍. സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തന്റെ മാറ്റങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തുന്നത്. മദ്യപാനം അടക്കമുള്ള തന്റെ എല്ലാ ദുശീലങ്ങളും താന്‍ അവസാനിപ്പിച്ചെന്നും താരം തുറന്നുപറയുന്നുണ്ട്.
പണ്ട് വലിയ ദൈവ വിശ്വാസിയൊന്നും ആയിരുന്ന ആളായിരുന്നില്ല താനെന്നാണ് ദിലീപ് ശങ്കര്‍ പറയുന്നത്. മിക്കപ്പോഴും അമ്പലങ്ങളില്‍ പോകും പ്രാര്‍ത്ഥിയ്ക്കും അത്ര തന്നെയായിരുന്നു വിശ്വാസം. എന്നാലിപ്പോള്‍ എന്നും മുടങ്ങാതെ ക്ഷേത്രങ്ങളില്‍ പോകും. പറ്റുമ്പോള്‍ എല്ലാം ചോറ്റാനിക്കരയില്‍ പോകാറുണ്ട്. ചോറ്റാനിക്കരയില്‍ മാത്രമല്ല മറ്റ് അമ്പലങ്ങളിലും.
ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ
ഭക്തിയുടെ വഴിയിലേക്ക് മാറിയതോടെയാണ് തന്റെ ജീവിത ശൈലിയും മാറിയതെന്ന് ദിലീപ് ശങ്കര്‍ പറയുന്നു. ഭക്തി ഉള്ളില്‍ നിന്ന് വന്നതോടെ മദ്യപാനം അടക്കമുള്ള എന്റെ എല്ലാ ദുശീലങ്ങളും അവസാനിപ്പിക്കുകയായിരുന്നു.
നിലവില്‍ പൂര്‍ണ സസ്യഭുക്ക് ആണെന്നും . താന്‍ മാംസ ആഹാരങ്ങള്‍ പോലും കഴിക്കാറില്ലെന്നും ദിലീപ് ശങ്കര്‍ പറയുന്നു. പക്ഷെ അതൊന്നും ഞാന്‍ മനപൂര്‍വ്വം, ഇങ്ങനെയൊക്കെ ആകണം എന്ന് കരുതി ചെയ്തതല്ലെന്നും ഇങ്ങനൊക്കെ ആയി പോയതാണെന്നും ദിലീപ് പറയുന്നു.
താന്‍ വിശ്വസിക്കുന്നത് ഓരോ ആളുകള്‍ക്ക് ഓരോ സമയം ഉണ്ടാവും. അപ്പോഴുള്ള മാറ്റമാണ്. അതെന്താണ് അങ്ങിനെ എന്ന് ചോദിച്ചാല്‍ പറയാനൊന്നും എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് എന്റെ ഭക്തിയിലൂടെ എനിക്ക് ഒരുപാട് ഗുണങ്ങളുണ്ടായെന്നും ദിലീപ് ശങ്കര്‍ വ്യക്തമാക്കുന്നു.
ഇപ്പോള്‍ താന്‍ അഭിനയത്തിന് പുറമെ ബിസിനസും ചെയ്യുന്നുണ്ട് എന്ന് ദിലീപ് ശങ്കര്‍ പറയുന്നു. മാജിക് ചപ്പാത്തി എന്ന റെഡി ടു കുക്ക് ചപ്പാത്തി ബിസിനസ് ആണ് താരത്തിന്റേത്. സീരിയലിന് പുറമെ നല്ല അവസരങ്ങള്‍ വന്നാല്‍ സിനിമ ചെയ്യാനും താന്‍ റെഡിയാണ് എന്നും നിലവില്‍ അമ്മ അറിയാതെ, സുന്ദരി എന്നീ സീരിയല്‍ അല്ലാതെ മറ്റ് സീരിയലുകളുടെ ഒന്നും ഓഫര്‍ സ്വീകരിച്ചിട്ടില്ലെന്ന് പറയുകയാണ് ദിലീപ് ശങ്കര്‍.