അഭിനയിക്കാന്‍ ഇറങ്ങിയപ്പോള്‍ ഭീഷണികള്‍ നേരിട്ടു, അന്ന് കൂടെ നിന്നത് ഇളയമ്മ, ഇന്ന് പര്‍ദ്ദയിട്ട സ്ത്രീകളെ പല വേദികളിലും കാണുമ്പോള്‍ സന്തോഷം, നടി സീനത്ത് പറയുന്നു

496

വര്‍ഷങ്ങളായി മലയാള സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന നടിയാണ് സീനത്ത്. നാടക രംഗത്ത് നിന്നും സിനിമാ സീരിയല്‍ രംഗത്തേക്ക് എത്തിയ സീനത്ത് സഹനടി വേഷങ്ങളിലും അമ്മ വേഷങ്ങളിലും വില്ലത്തി വേഷങ്ങളിലും കൂടിയാണ് ഏറെ ശ്രദ്ധേയായി മാറിയത്.

Advertisements

അതേ സമയം നാടകത്തിലൂടെ കലാജീവിതം ആരംഭിച്ച് പിന്നീട് സിനിമയിലും സീരിയലിലേക്കും എത്തിപ്പെട്ട സീനത്തിന്റെ തുടക്കകാലം അത്ര സുഖകരമായിരുന്നില്ല. മുന്‍പ് പലപ്പോഴായി നടി തന്റെ കരിയറിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. മലപ്പുറത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച് അവിടെ നിന്നും അഭിനയത്തിലേക്ക് എത്തിപ്പെടാന്‍ സീനത്ത് ഒത്തിരി കഷ്ടപ്പെട്ടു.

Also Read: യാത്രകളോട് ഇഷ്ടം തോന്നിയത് മുസ്തഫ ജീവിതത്തില്‍ വന്നതിന് ശേഷം, വിവാഹമോചന വാര്‍ത്തകള്‍ക്കിടെ പ്രിയാമണി പറയുന്നു

നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് എഴുത്തുകാരന്‍ കെടി മുഹമ്മദുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും പതിനൊന്ന് വര്‍ഷമേ ദാമ്പത്യം മുന്നോട്ട് പോയുള്ളു. താന്‍ അഭിനയ ലോകത്ത് എത്തിയത് ഇളയമ്മയായ നിലമ്പൂര്‍ ആയിഷ കാരണമാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ താന്‍ അഭിനയലോകത്തേക്ക് എത്തിയതിനെക്കുറിച്ച് പറയുകയാണ് സീനത്ത്. കൊച്ചുകുട്ടിയായിരിക്കുമ്പോഴാണ് താന്‍ അഭിനയിക്കാന്‍ തുടങ്ങിയതെന്നും ആദ്യം സമുദായത്തില്‍ നിന്നും എതിര്‍പ്പായിരുന്നുവെന്നും സീനത്ത് കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Also Read: ആ സിനിമയോടെ ക്ലിക്കാവുമെന്ന് കരുതി, നല്ല അവസരങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു, അഭിനയജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് ശ്രീകല ശശിധരന്‍

ഇളയമ്മയുടെ സപ്പോര്‍ട്ട് കൊണ്ടാണ് താന്‍ സിനിമയില്‍ എത്തിയതെന്നും താന്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ കുറച്ച് മുസ്ലീം പെണ്‍കുട്ടികള്‍ മാത്രമേ സിനിമയില്‍ ഉണ്ടായിരുന്നുള്ളൂവെന്നും സീനത്ത് പറയുന്നു. എന്നാല്‍ ഇന്ന് കാലം മാറിയെന്നും പര്‍ദയിട്ട സ്ത്രീകളൊക്കെ പല വേദികളില്‍ കുട്ടികളൊക്കെയായി എത്തുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്നുവെന്നും സീനത്ത് പറയുന്നു.

Advertisement