അതിരുകടന്ന തമാശ പറഞ്ഞ് മമ്മൂട്ടിയെ കളിയാക്കി ലാൽ, തന്നെ പരിഹസിച്ച ലാലിനോട് ദേഷ്യപ്പെട്ട് മമ്മൂട്ടി സെറ്റിൽ നിന്നും ഇറങ്ങിപ്പോയി, ചിത്രീകരണം മുടങ്ങി

7209

അമ്പത് വർഷത്തിലേറെയായി മലയാള സനിമയുടെ നെടുംതൂണായി നിലകൊള്ളുന്ന അഭിനയ കുലപതിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. പകരം വെക്കാൻ ആളില്ലാത്ത മലയാളത്തിന്റെ ഈ മെഗാതാരം പെട്ടന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരൻ കൂടിയാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

തനിക്ക് ഇഷ്ടപ്പെടാത്ത എന്ത് കാര്യം കണ്ടാലും അപ്പോൾ മമ്മൂട്ടി പ്രതികരിയ്ക്കും. അതിന് തന്റെ തൊട്ടു മുന്നിൽ ആരാണെന്ന് പോലും മമ്മൂട്ടി നോക്കാറില്ല. ആരോട്, എങ്ങനെ, എപ്പോൾ പൊട്ടിത്തെറിയ്ക്കും എന്നൊന്നും പറയാൻ കഴിയാത്തതാണ് മമ്മൂട്ടിയുടെ പ്രത്യേകത.

Advertisements

ഇങ്ങനെ പെട്ടെന്ന് ഉണ്ടായ ഒരു ദേഷ്യം ഒരു ദിവസം ഒരു സിനിമയുടെ ചിത്രീകരണം തന്നെ മുടക്കി. മമ്മൂട്ടിയുടെ പെട്ടന്നുള്ള ഈ ദേഷ്യം കാരണം പണി കിട്ടിയത് നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവും വിതരണതക്കാരനും ഒക്കെയായ ലാലിന് (സിദ്ധഖിലാൽ) ആയിരുന്നു.

Also Read
കൗൺസലിങിന് വിധേയരായി, ഭർത്താവും ആയുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു, വീണ്ടും സന്തുഷ്ട കുടുംബ ജീവിതമാണ്, സന്തോഷ വീഡിയോയുമായി നടി രംഭ

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ ഹിറ്റ്ലറിന്റെ സെറ്റിലാണ് സംഭവം. സിദ്ധിഖ് ലാൽ സംവിധാന കൂട്ടുകെട്ട് വേർ പിരിഞ്ഞതിന് ശേഷം സിദ്ധിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ലാൽ നിർമ്മിച്ച ചിത്രമായിരുന്നു ഹിറ്റ്ലർ. ഒരു ദിവസം സെറ്റിൽ വച്ച് മമ്മൂട്ടി തന്റെ പുതിയ ചിത്രത്തെ കുറിച്ച് ലാലിനോട് സംസാരിക്കുക ആയിരുന്നു.

ഇംഗ്ലണ്ടിലെ ഒരു സിനിമാ കമ്പനി തന്റെ ഡേറ്റിനായി സമീപിച്ചിട്ടുണ്ടെന്നും ചിലപ്പോൾ ഞാനവരുടെ സിനിമയിൽ അഭിനേച്ചേക്കുമെന്നും മമ്മൂട്ടി പറഞ്ഞു. അത് കേട്ടപ്പോൾ ലാൽ പറഞ്ഞു മമ്മൂട്ടി തീർച്ചയായും ആ ചിത്രത്തിൽ അഭിനയിക്കണം. അത് കേട്ട് സന്തോഷിച്ചിരിക്കുന്ന മമ്മൂട്ടിയോടെ ലാൽ തുടർന്ന് പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

Also Read
കുളിവേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട്, നാടൻ സുന്ദരി നിമിഷ ബിജോയുടെ പുതിയ ഫോട്ടോസ് കണ്ടോ

രണ്ട് നൂറ്റാണ്ടോളം നമ്മളെ ഭരിച്ച് മുടിപ്പിച്ചവരല്ലേ അവർ. അവരോട് ഇങ്ങനെയൊക്കയേ പ്രതികാരം ചെയ്യാൻ കഴിയൂ. മമ്മൂട്ടി തീർച്ചയായും ഈ ഓഫർ സ്വീകരിയ്ക്കണം എന്ന ലാലിന്റെ തമാശ കേട്ട് സെറ്റിലുള്ള എല്ലാവരും പൊട്ടിച്ചിരിച്ചു. പക്ഷെ മമ്മൂട്ടിയ്ക്ക് മാത്രം അതത്ര പിടിച്ചില്ല.

പെട്ടെന്ന് ദേഷ്യപ്പെട്ട മെഗാസ്റ്റാർ അപ്പോൾ തന്നെ സെറ്റിൽ നിന്നും ഇറങ്ങിപ്പോയി. മമ്മൂട്ടി ഇറങ്ങി പേപ്പായതോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആ ദിവസം നടന്നില്ല. ചിത്രത്തിന്റെ നിർമാതാവ് കൂടെയായ ലാലിന് തന്നെയാണ് ആ തമാശയുടെ നഷ്ടം വന്നു ഭവിച്ചത്.

എന്നാൽ ഇതിന്റെ പേരിൽ പിന്നീട് ഇവർ തമ്മിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല താനും. അന്നത്തെ സിനിമാ വാരികകളിൽ ഒക്കെ ഈ വാർത്ത വരികയുെ ചെയ്തിരുന്നു. പക്ഷേ അതിന് ശേഷം നിരവധി ചിത്രങ്ങളിൽ ലാലും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിയ്ക്കുകയും മമ്മൂട്ടിയെ നായകനാക്കി ലാൽ കോബ്ര എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.

14 വര്‍ഷത്തെ ബന്ധം, ലിവിങ് ടുഗെതറിന് മുമ്പേയുള്ള പരിചയം, ഗോപി സുന്ദറുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി

Advertisement