ആ നടി പേരെടുത്ത് വിളിച്ചത് ഇഷ്ടമായില്ല, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ വെച്ച് അന്ന് മുരളി ശരിക്കും പൊട്ടിത്തെറിച്ചു, വെളിപ്പെടുത്തലുമായി സംവിധായകന്‍

10308

ഒരുകാലത്ത് മലയാളികളുടെ ഇഷ്ടനായകനായിരുന്നു മുരളി. അഭിനയ മികവുകൊണ്ട് അദ്ദേഹം മലയാള സിനിമയില്‍ തിളങ്ങിയിരുന്നു. മുരളിയുടെ വിയോഗം വളരെ വേദനയോടെയാണ് മലയാളികള്‍ ഉള്‍ക്കൊണ്ടത്.

Advertisements

മമ്മൂട്ടിയെയും മുരളിയെയും നായകന്മാരാക്കി സംവിധായകന്‍ തുളസി ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ആയിരം നാവുള്ള അനന്തന്‍. 1996ലാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിനിടെ മുരളി വഴക്കുണ്ടാക്കിയ കാര്യം പറയുകയാണ് സംവിധായകന്‍ ശ്രീകണ്ഠന്‍ വെഞ്ഞാറമൂട്.

Also Read: തുണിയുടെ അളവ് കുറയുന്നു, കലികാലം, അനശ്വരയുടെ പുതിയ ചിത്രത്തിന് താഴെ രൂക്ഷവിമര്‍ശനം, പിന്നാലെ വന്നത് കിടലന്‍ മറുപടി

ആയിരം നാവുള്ള അനന്തന്‍ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ശ്രീകണ്ഠന്‍. ” മുരളിയേട്ടന്‍ പെട്ടെന്ന് ചൂടാവുന്ന ഒരാളാണെന്നും ചിത്രത്തിന്റെ മറ്റൊരു അസോസിയേറ്റ് ഡയറക്ടറായിരുന്ന ജോര്‍ജേട്ടനും മുരളിയേട്ടനും തമ്മില്‍ ചെറിയ ഉടക്കുണ്ടായിരുന്നുവെന്നും” ശ്രീകണ്ഠന്‍ പറയുന്നു.

സെറ്റില്‍ വെച്ച് മുരളി എന്ന് വിളിച്ചത് മുരളിയേട്ടന് ഇഷ്ടപ്പെട്ടില്ലായിരുന്നു. ദേഷ്യം വന്ന് തന്നെ മിസ്റ്റര്‍ മുരളി എന്ന് വിളിക്കാന്‍ മുരളിയേട്ടന്‍ ഷൗട്ട് ചെയ്തു. മലയാളികള്‍ക്ക് അറിയാവുന്ന പോലെ ശരിക്കും പച്ചയായ മനുഷ്യനായിരുന്നു മുരളി എന്നും മണികണ്ഠന്‍ പറയുന്നു.

Also Read: അധികം വൈകില്ല, ഒരു മമ്മൂട്ടി ചിത്രം പ്രതീക്ഷിക്കാം, ആരാധകരെ ആവേശത്തിലാക്കി ബേസില്‍ ജോസഫ് പറയുന്നു

ഒരു മികച്ച നടനാണ് അദ്ദേഹം. ഫ്രെയിമിലേക്ക് വരുമ്പോള്‍ പെട്ടെന്ന് അദ്ദേഹം മറ്റൊരാളാവും ശരിക്കും ബാധ കേറിയത് പോലെ തന്നെ എന്ന് പറയാമെന്നും മണികണ്ഠന്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Advertisement