തുണിയുടെ അളവ് കുറയുന്നു, കലികാലം, അനശ്വരയുടെ പുതിയ ചിത്രത്തിന് താഴെ രൂക്ഷവിമര്‍ശനം, പിന്നാലെ വന്നത് കിടലന്‍ മറുപടി

685

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഇപ്പോള്‍ അനശ്വര രാജന്‍. ബാലതാരമായി സിനിമയിലെത്തിയ അനശ്വര നായികയായി മാറുകയായിരുന്നു. ഒത്തിരി നല്ല ചിത്രങ്ങളാണ് അനശ്വരയുടേതായി ഇതിനോടകം പുറത്തിറങ്ങിയത്.

Advertisements

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ അനശ്വര തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ അനശ്വരയ്ക്ക് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്.

Also Read: അധികം വൈകില്ല, ഒരു മമ്മൂട്ടി ചിത്രം പ്രതീക്ഷിക്കാം, ആരാധകരെ ആവേശത്തിലാക്കി ബേസില്‍ ജോസഫ് പറയുന്നു

ഇപ്പോഴിതാ വീണ്ടും അനശ്വര പങ്കുവെച്ച ഒരു ഫേബുക്ക് സൈബര്‍ അറ്റാക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് അനശ്വരയുടെ പുതിയ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ പേരും മോശം കമന്റുകളാണ് ചെയ്തത്.

anaswara-4

എന്തൊരു വേഷമാണിതെന്നും, നമ്മുടെ സംസ്‌കാരത്തിന് പറ്റിയ വേഷമല്ലിതെന്നും മലയാള സംസ്‌കാരം മറന്നോ എന്നും ലോകം ഇതെങ്ങോട്ടാണീ പോകുന്നതെന്നും, തുണിയുടെ അളവ് കുറഞ്ഞ് വരുന്നു കലികാലം തുടങ്ങിയതാണ് മോശം കമന്റുകള്‍.

Also Read: കൈയിൽ ഇനി കടിക്കാൻ നഖമുണ്ടെന്ന് തോന്നുന്നില്ല; പാകിസ്താനെ കെട്ടുകെട്ടിച്ച വിരാട് കോഹ്ലിയെ അഭിനന്ദനം കൊണ്ട് മൂടി ദുൽഖർ സൽമാൻ

അതേസമയം, അനശ്വരയെ പിന്തുണച്ചും കമന്റുകള്‍ വരുന്നുണ്ട്. എന്തൊരു കരുതലാണീ അമ്മാവന്‍മാര്‍ക്കെന്നും തുണിയുടെ അളവെടുക്കുന്നവര്‍ എത്തിയോ എന്നുമൊക്കെ നെഗറ്റീവ് കമന്റ്‌സിനെ വിമര്‍ശിച്ചുകൊണ്ട് ചിലര് ചോദിക്കുന്നു.
anaswara-2

Advertisement