അഭിനയ രംഗത്ത് എത്തി 50 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാള സിനിമയിൽ സൂര്യശോഭയോടെ തിളങ്ങി നിൽക്കുന്ന അബിനയ കുലപതിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിന് പുറമേ ഹിന്ദിയും തമിഴും മറാത്തിയും തെലുങ്കും കന്നഡയും അടക്കമുള്ള മറ്റു ഭാഷാ സിനിമകളിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച താരം കൂടിയാണ് മമ്മൂട്ടി.
അദ്ദേഹത്തിന്റെ കരിയറിൽ വൻ വിജയങ്ങളും ചില സമയങ്ങളിൽ കനത്ത പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിയെ സംബന്ധിച്ച് കഷ്ടകാലം നിറഞ്ഞ ഒരു വർഷമായിരുന്നു 1987. തുടർച്ചയായി ഒമ്പത് ചിത്രങ്ങളിൽ നിർമ്മാതാക്കളെ കുത്തുപാള എടുപ്പിച്ച് നിൽക്കുന്ന വർഷം.
ഇതിനിടയിൽ ചെയ്യാമെന്ന് ഏറ്റ ചിത്രത്തിൽ മമ്മൂട്ടി വൈകി വന്നതിനെ തുടർന്ന് ഒരു നിർമ്മാതാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായ സംഭവവുമുണ്ടായി. ഈ വിഷയത്തിൽ ആ കാശ് തിരികെ കൊടുത്ത് നിർമ്മാതാവിനോട് മെഗാസ്റ്റാർ മാപ്പും പറഞ്ഞിരുന്നു. ആ കഥ ഇങ്ങനെ:
Also Read
അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ, വൈറൽ
മമ്മൂട്ടിയെ മലയാള സിനിമയിൽ നിന്ന് നാടുകടത്താൻ തുടങ്ങിയ വർഷം ആയിരുന്നു 1987. തുടർച്ചയായി ഒമ്പത് ചിത്രങ്ങളിൽ നിർമ്മാതാക്കളെ കുത്തുപാള എടുപ്പിച്ച് നിൽക്കുന്ന വർഷം. ന്യൂഡൽഹി മമ്മൂട്ടിയുടെ സർവ്വകാല സൂപ്പർഹിറ്റുകളിൽ ഒന്നു സംഭവിക്കുന്നതും 16 ഓളം ചിത്രങ്ങൾക്ക് മമ്മൂട്ടി കരാറൊപ്പിടുന്നതും ഈ വർഷമാണ്.
ടിഇ വാസുദേവൻ നായർ നിർമ്മിച്ച് എം കൃഷ്ണൻ നായർ സംവിധാനം ചെയ്യുന്ന കാലം മാറി കഥമാറി എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്. അന്നത്തെ പ്രഗത്ഭരായ സംവിധായകനും നിർമാതാവുമാണ്. ആയിരത്തിലധികം സിനിമകൾ വിതരണം ചെയ്യുകയും 50 ൽ അധികം ചിത്രങ്ങൾ നിർമിയ്ക്കുകയും ചെയ്ത ആളാണ് ടിഇ വാസുദേവൻ നായർ.
കാലം മാറി കഥ മാറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന ഒരു ദിവസം മമ്മൂട്ടി സെറ്റിലെത്താൻ വൈകി. ഏറെ നേരം കാത്തിരുന്നിട്ടും മമ്മൂട്ടി എത്തിയില്ല, ഷൂട്ടിങ് ആരംഭിയ്ക്കുന്നതിനുള്ളിൽ എത്തും എന്നു കരുതിയിട്ടും വന്നില്ല. മറ്റ് ചിത്രങ്ങളുടെയും തിരക്ക് മമ്മൂട്ടിയെ ബാധിച്ചിരുന്നു.
അന്നത്തെ തിരക്കുള്ള താരങ്ങളായ ലാലു അലക്സ്, തിലകൻ, ബാലൻ കെ നായർ, ശോഭന തുടങ്ങിയവരുടെ സമയക്രമങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞതോടെ നിർമ്മാതാവിന് ഒന്നര ലക്ഷത്തോളം രൂപ അന്ന് നഷ്ടം വന്നു.
മറ്റ് ചിത്രങ്ങളുടെ തിരക്കിൽ നിന്നും ഓടിയെത്തിയ മമ്മൂട്ടി നിർമ്മാതാവിനെ ചെന്നു കണ്ടു. കുപിതനായിരുന്ന അദ്ദേഹം, താങ്കൾ കാരണം നഷ്ടപ്പെട്ട പണം തിരികെ തരണമെന്നും അതിന് താങ്കൾ ബാധ്യസ്ഥനാണെന്നും മമ്മൂട്ടിയോട് പറഞ്ഞു.
അപ്പോൾ തന്നെ കൈയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നും ചെക്ക് ബുക്ക് എടുത്ത് ചോദിച്ച പണം എഴുതി നിർമാതാവിന് നൽകുകയും സർ എന്റെ ഭാഗത്തു നിന്നും വന്ന തെറ്റിന് ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് പറയുകയും ചെയ്തിരുന്നു.
Also Read
അതീവ ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് സാധിക വേണുഗോപാൽ