വേര്‍പിരിഞ്ഞ ശേഷം പരസ്പരം കുറ്റപ്പെടുത്തിയില്ല, പകരം അധ്വാനിച്ച് കോടികള്‍ കൊയ്തു, രശ്മികയുടെയും രക്ഷിതിന്റെയും ജീവിതത്തിലെ ആരും അറിയാത്ത രഹസ്യങ്ങള്‍

5864

ഇന്ത്യന്‍ യുവാക്കള്‍ ആരാധിക്കുന്ന നടിയാണ് ഇന്ന് രശ്മിക മന്ദാന. കോടിക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. നടന്‍ വിജയ് ദേവര്‌കൊണ്ട നായകനായി എത്തിയ ഗീതാ ഗോവിന്ദമാണ് രശ്മികയുടെ കരിയറിലെ ഏറ്റവും വഴിത്തിരിവായ ചിത്രം.

Advertisements

ഇതിന് ശേഷം ഡിയര്‍ കോമ്രേഡ്, പുഷ്പ, സീതാരാമം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളെല്ലാം താരം ചെയ്തു. വലിയൊരു ഫാന്‍ ബേസ് ഇന്ന് നടിക്കുണ്ട്. രശ്മികയുടെ ജീവിതത്തിലെ വിജയങ്ങളെ പോലെ തന്നെ പരാജയങ്ങളും ആരാധകര്‍ക്കറിയാം.

Also Read: ബാല വെറും നിഷ്‌കളങ്കന്‍, ഇപ്പോള്‍ മാനസികമായും ശാരീരികമായും തകര്‍ന്നിരിക്കുകയാണ്, ഒരുപാട് സ്‌നേഹിച്ചവര്‍ നഷ്ടപ്പെട്ടാല്‍ ആരായാലും തളര്‍ന്നുപോകും, വൈറലായി കുറിപ്പ്

അതില്‍ ഒന്നായിരുന്നു പ്രണയത്തകര്‍ച്ച. ചാര്‍ളി 777 എന്ന സിനിമയിലൂടെ പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട രക്ഷിത് ഷെട്ടിയായിരുന്നു രശ്മികയുടെ ആദ്യ കാമുകന്‍. എന്നാല്‍ രക്ഷിതുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം രശ്മിക തന്റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കുകയായിരുന്നു.

കിറിക് പാര്‍ട്ടി എന്ന രക്ഷിത് ഷെട്ടി കഥയെഴുതി, നിര്‍മ്മിച്ച്, നായകനായി അഭിനയിച്ച ചിത്രത്തിലൂടെയാണ് രശ്മി അഭിനയ രംഗത്തേക്ക് ചേക്കേറിയത്. ഇതിന് പിന്നാലെ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടില്ല, ഇരുവരും വേര്‍പിരിഞ്ഞു.

Also Read: ഭാവി വധുവിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് ശ്രീനാഥ്, അശ്വതി നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റ് കണ്ട് ഞെട്ടി താരം

പിരിയാനുള്ള കാരണത്തെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ രശ്മിക തന്നെ വിട്ടുപോയതില്‍ വിഷമങ്ങളൊന്നുമില്ലെന്ന് ചാര്‍ളി 777 എന്ന സിനിമയുടെ വിജയത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ രക്ഷിത് പറഞ്ഞു. വേര്‍പിരിഞ്ഞശേഷം സിനിമയില്‍ സജീവമാണ് രശ്മികയും രക്ഷിതും. ഇന്ന് കോടികള്‍ പ്രതിഫലം വാങ്ങുന്ന രണ്ട് വ്യക്തികളാണ് ഇരുവരും.

Advertisement