ഭാര്യയെ സ്‌നേഹിക്കുന്നത് എങ്ങനെയാണെന്ന് കണ്ട് പഠിക്ക്; ഭര്‍ത്താവ് മനോജിനോട് ബീന ആന്റണി; നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ആരാധകര്‍

82

കേരളക്കരയുടെ പ്രിയപ്പെട്ട നടിയാണ് ബീനാ ആന്റണി. സിനിമയില്‍ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളില്‍ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.

നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്.

Advertisements

ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ബീന ആന്റണി. സീരിയല്‍ നടന്‍ മനോജ് നായരെയാണ് ബീന ആന്റണി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സിനിമയിലൂടെയാണ് ബീന അഭിനയരംഗത്തേക്ക് എത്തുന്നത്.

ALSO READ- മൂന്ന് വമ്പൻ വിജയങ്ങളുമായി മമ്മൂട്ടി അജയ്യനായി ഒന്നാം സ്ഥാനത്ത്, രണ്ടാമത് പ്രണവ്, ടൊവീനോയ്ക്കും പൃഥിരാജിനും എല്ലാം പുറകിൽ അവസാനത്തേക്ക് പിന്തള്ളപ്പെട്ട് മോഹൻലാൽ

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദൂരദര്‍ശനിലെ ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിരുന്ന താരമായിരുന്നു ബീന ആന്റണി. ഇതിനിടെയാണ് നടന്‍ മനോജുമായി ബീന പ്രണയത്തിലാകുന്നത്. ആരോമല്‍ എന്നു പേരുള്ള ഒരു മകനുമുണ്ട് താരദമ്പതികള്‍ക്ക്. നിലവില്‍ മൗനരാഗമടക്കമുള്ള സീരിയലുകളില്‍ അഭിനയിക്കുകയാണ് ബീന.

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജും. തങ്ങളുടെ വിശേഷങ്ങളെല്ലാം താരദമ്പതികള്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിക്കാറുണ്ട്.

ALSO READ-ചാർളിയിൽ 9 സീനുകളും പഠിച്ച് എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞപ്പോഴാണ് എന്നെ ഒഴിവാക്കി പാർവ്വതിയെ കൊണ്ടുവന്നത്: വെളിപ്പെടുത്തലുമായി നടി മാധുരി

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ബീനയുടെ പുതിയൊരു വീഡിയോ വൈറലാവുകയാണ്. അപ്പുറത്തെ രാധികയുടെ ഭര്‍ത്താവ് ഭാര്യയെ സ്‌നേഹിക്കുന്നത് എങ്ങനെയാണെന്ന് കണ്ട് പഠിക്കണം എന്ന് പറയുന്ന ഡയലോഗിന് റീല്‍സ് ചെയ്യുകയാണ് താരം.

പക്ഷെ, ഇത് കണ്ട് പലരും ചോദിക്കുന്നത് മനോജ് ബീനയെ സ്‌നേഹിക്കുന്നില്ലേ? നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നുമാണ്. ബീന തന്റെ വീഡിയോയ്ക്ക് നല്‍കിയ അടിക്കുറിപ്പ് അദ്ദേഹത്തിന്റെ മോളെന്നുള്ള വിളി കേള്‍ക്കുമ്പോള്‍ തനിക്ക് അസൂയ ആകുന്നുവെന്നായിരുന്നു.

Advertisement