മൂന്ന് വമ്പൻ വിജയങ്ങളുമായി മമ്മൂട്ടി അജയ്യനായി ഒന്നാം സ്ഥാനത്ത്, രണ്ടാമത് പ്രണവ്, ടൊവീനോയ്ക്കും പൃഥിരാജിനും എല്ലാം പുറകിൽ അവസാനത്തേക്ക് പിന്തള്ളപ്പെട്ട് മോഹൻലാൽ

277

2020ന്റെ തുടക്കം മുതൽ ഏതാണ്ട് രണ്ടു വർഷക്കാലം മലയാള സിനിമ രംഗം ശരിക്കു വലിയ പ്രതിസന്ധി ആയിരുന്നു നേരിട്ടത്. കോവിഡ് മൂലം ലോക്ക്ഡൗണുകൾ നിരന്തരം ഉണ്ടാവുകയും ജനം വീടിന് പുറത്തിറങ്ങാതെയും ആയതോടെ സിനിമാ ലോകം ആകെ മാനം തകർന്നിരുന്നു.

ലോക്ക്ഡൗണുകളിൽ ചില ഇളവുകൾ വരികയും ആളുകൾ കുറച്ചെങ്കിലും പുറത്തിറങ്ങി തുടങ്ങുകയും ചെയ്തതോടെ ഒടിടി പ്ലാറ്റ്‌ഫോം സർവ്വസാധാരണമായി മാറി. ഇതോടെ തിയ്യറ്ററുകളിലേക്ക് ആളുകൾ മടങ്ങിയെത്താത്ത അവസ്ഥയായി.

Advertisements

എക്കാലത്തും തിയ്യറ്ററുകളിൽ ജനസമുദ്രം തീർക്കുന്ന മോഹൻലാൽ ഒടിടി റിലീസുകൾ മാത്രമാക്കിയപ്പോൾ പിന്നെയും സധൈര്യം തിയ്യറ്ററുകളിലേക്ക് സിനിമയുമായി എത്തിയത് മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു. അകതിന്റെ ഗുണം അദ്ദേഹത്തിന്റെ സിനിമകൾക്കും തിയ്യറ്ററുകൾക്കും നല്ല രീതിയിൽ ലഭിക്കുകയും ചെയ്യുന്നുണ്ട്.

Also Read
ചാർളിയിൽ 9 സീനുകളും പഠിച്ച് എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞപ്പോഴാണ് എന്നെ ഒഴിവാക്കി പാർവ്വതിയെ കൊണ്ടുവന്നത്: വെളിപ്പെടുത്തലുമായി നടി മാധുരി

അതേ സമയം കൊവിഡിന് ശേഷം ഇപ്പോൾ 2022ൽ ആ മലയാള സിനിമയും തിയേറ്ററുകളും മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന സിനമകൽ തുടർച്ചയായി വിജയം നേടുകയും ചെയ്യുന്നുണ്ട്.

സൂപ്പർതാരങ്ങളുടെ മാസ് ആക്ഷൻ സിനിമകൾ മുതൽ വ്യത്യസ്ത പ്രമേയങ്ങളും ട്രീറ്റ്മെന്റുകളുമായി എത്തിയ സിനിമകൾ വരെ തിയേറ്ററുകളിൽ മികച്ച രീതിയിൽ കളക്ഷൻ നേടിയെടുത്തിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ് 2022ൽ ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നിട്ടു നിൽക്കുന്നത്.

അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം ആണ് മമ്മൂട്ടിയെ ഒന്നാംസ്ഥാനത്ത് എത്തിയ ചിത്രം. 88.10 കോടിരുപായാണ് ഭീഷ്മ പർവ്വം നേടിയെടുത്തുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ക്ലാസ്സ് മൂവയാണ് തൊട്ടുപിന്നിലുള്ളത്. 55.25 കോടിയാണ് ഹൃദയം തിയ്യറ്ററുകളിൽ നിന്നും നേടിയെടുത്തത്. പ്രണവിന്റെ നാളിതുവരെയുള്ള ഏറ്റവും വലിയ വിജയ ചിത്രമാണ് ഹൃദയം.

അമ്പത് കോടി കളക്ഷൻ നേടി ജനഗണമന എന്ന സിനിമയിലൂടെ പൃഥ്വിരാജാണ് മൂന്നാം സ്ഥാനത്ത് ഉള്ളത്.
47.3 കോടി നേടി ടൊവിനോയുടെ തല്ലുമാല, 46.5 കോടിയുമായി പൃഥ്വിരാജിന്റെ തന്നെ കടുവ, 36.5 കോടി, 34.2 കോടി എന്നിങ്ങനെ യഥാക്രമം കളക്ഷൻ നേടി മെഗസ്റ്റിന്റെ തന്നെ സിബിഐ: ദ ബ്രെയ്ൻ, റോഷാക്ക് 34.1 കോടിയുമാടി ചാക്കോച്ചന്റെ ന്നാ താൻ കേസ് കൊട്, 30 കോടി കളക്ഷനുമായി സുരേഷ് ഗോപിയുടെ പാപ്പൻ, 24 കോടി മോഹൻലാലിന്റെ ആറാട്ട് എന്നിങ്ങനെയെ പിന്നീടുള്ള സ്ഥാനങ്ങളിലെത്തിയ സിനിമകളും കളക്ഷനും.

Also Read
രണ്ടാംഭാര്യ എലിസബത്തും ഉപേക്ഷിച്ച് പോയി എന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്നുപറഞ്ഞ് നടന്‍ ബാല

അതേ സമയം ഒന്നാം സ്ഥാനക്കാരനായ മമ്മൂട്ടിക്ക് ആണ് ആദ്യ പത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളുള്ളത് . ഭീഷ്മ പർവ്വവും, ദ ബ്രെയ്നും റോഷാക്കും 30ൽ അധികം കോടിക്ക് മുകളിൽ കളക്ഷൻ നേടിയതോടെ, ഒരു കലണ്ടർ വർഷത്തിൽ 30 അധികം കോടിയിൽ ഹാട്രിക് അടിക്കുന്ന ആദ്യ മലയാള നടനായും മമ്മൂട്ടി മാറി.

ഇതിനിടെ 2022ലെ നിലവിലെ ആദ്യ പത്തിൽ കൂടുതൽ കളക്ഷന് സാധ്യതയുള്ള ചിത്രവും മമ്മൂട്ടിയുടെ റോഷാക്കാണ്. മികച്ച രീതിയിലാണ് ചിത്രത്തിന്റെ പ്രദർശനം തുടരുന്നത്. അതുകൊണ്ട് തന്നെ ചിത്രം കൂടുതൽ മെച്ചപ്പെട്ട സ്ഥാനത്തിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.

Advertisement