പ്രശസ്തിയില്‍ നിന്നും പടുകുഴിയിലേക്ക് വീണ് അന്‍ഷിത, നടിയുടെ ജീവിതത്തില്‍ സംഭവിച്ചത് ഇതാണ്

363

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അന്‍ഷിത. സ്വന്തം പേരിക്കാള്‍ സൂര്യ എന്നാണ് താരത്തെ അറിയപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം കൂടെവിടെ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സീരിയലിലെ കഥാപാത്രത്തിന്റെ പേരാണ് സൂര്യ കൈമള്‍.

Advertisements

മികച്ച സ്വീകാര്യതയാണ് അന്‍ഷിതയ്ക്ക് ലഭിക്കുന്നത്. ഋഷി സാറിന്റേയും സൂര്യയുടേയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അന്‍ഷിത. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് താരത്തിന്.

Also Read: മുട്ടയുടെ വെള്ള മാത്രം കഴിച്ച് നടി വിദ്യാബാലൻ കുറച്ചത് 15 കിലോ: അമ്പരന്ന് ആരാധകർ

ഇതിലൂടെ തന്റെ സീരിയല്‍ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളും അന്‍ഷിത ആരാ പങ്കുവെയ്ക്കാറുണ്ട്. അന്‍ഷിത പങ്കുവെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രേക്ഷകരുടെ ഇടയ്ക്കും ശ്രദ്ധനേടാറുണ്ട്. നല്ല പിന്തുണയാണ് ലഭിക്കുന്നത്.

കുറച്ചുദിവസങ്ങളായി അന്‍ഷിതയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് സോഷ്യല്‍്മീഡിയയില്‍ നിറയുന്നത്. തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തുവെന്ന് ആരോപിച്ച് അന്‍ഷിതയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സീരിയല്‍ നടി ദിവ്യ ശ്രീധര്‍.

Also Read: അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ജീവിതത്തിലില്ല; കാന്‍സറായിരുന്നു; അമ്മ പോയതോടെ ഡിപ്രഷനിലായി; വെളിപ്പെടുത്തി പ്രിയതാരം ശ്രീകല

തന്റെ ഭര്‍ത്താവ് നടന്‍ അര്‍ണവ് തന്നെ ചതിച്ചുവെന്നും അദ്ദേഹം അന്‍ഷിതയെ സ്‌നേഹിക്കുന്നുവെന്നുമാണ് ഇരുവരും പ്രണയത്തിലാണെന്നുമാണ് ദിവ്യ പറയുന്നത്. സംഭവത്തില്‍ നേരിട്ട് പ്രതികരിച്ച് അന്‍ഷിത എത്തിയില്ലെങ്കിലും നെഗറ്റീവ് പറയുന്നവരെ താന്‍ ശ്രദ്ധിക്കാറില്ലെന്ന് അന്‍ഷിത പറഞ്ഞിരുന്നു.

അതേസമയം, അന്‍ഷിത കുറ്റക്കാരി തന്നെയാണെന്നാണ് തമിഴ് മാധ്യമങ്ങളിലെല്ലാം വരുന്ന വാര്‍ത്തകള്‍. മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് അന്‍ഷിതയ്‌ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഇത് താരത്തിന്റെ കരിയറിനെ തന്നെ നല്ല രീതിയില്‍ ബാധിച്ചേക്കാം എന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. സംഭവത്തില്‍ അന്‍ഷിതയുടെ വ്യക്തമായ മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Advertisement