മലയാളികളുടെ പ്രിയതാരമാണ് ബിന്ദു പണിക്കര്‍. വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടി കൂടിയാണ് ബിന്ദു പണിക്കര്‍. ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികലുടെ പ്രിയങ്കരിയായ നടി ആരാധകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ഇപ്പോഴും അമ്മ വേഷങ്ങളിലും സഹോദരി വേഷങ്ങളിലും ബിന്ദു പണിക്കര്‍ സജീവമാണ്.
ഇടക്കാലത്ത് അത്ര പ്രശംസിക്കപ്പെട്ട വേഷങ്ങള്‍ ലഭിച്ചില്ലെങ്കിലും ബിന്ദു പണിക്കര്‍ റോഷാക്കിലെ സീതമ്മ എന്ന വേഷത്തിലൂടെ സകലരേയും ഞെട്ടിച്ചിരുന്നു. അമ്മയായും ചേച്ചിയായും കോമഡി വേഷങ്ങളിലൂടെയും പകര്‍ന്നാടിയ താരം ഇപ്പോള്‍ നെഗറ്റീവ് ഷേയ്ഡ് ഉള്ള സീത എന്ന കഥാപാത്രത്തെ അമ്പരപ്പിക്കുന്ന മികവിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ബിന്ദു പണിക്കര്‍ മാത്രമല്ല, മുഖ്യകഥാപാത്രമായ ലൂക്ക് ആന്റണിയെ അവതരിപ്പിച്ച മമ്മൂട്ടിയും പോലീസ് വേഷത്തിലെത്തിയ ജഗദീഷും വ്യത്യസ്തമായ വേഷത്തില്‍ തിളങ്ങി കോട്ടയം നസീറും എല്ലാം ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്.
ഇപ്പോഴിതാ റോഷാക്ക് സിനിമയിലെ മമ്മൂട്ടിയെ കുറിച്ച് പ്രശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബിന്ദു പണിക്കര്‍. സീതമ്മ എന്ന ഭയം സൃഷ്ടിക്കുന്ന ഒരു കഥാപാത്രമായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് താരം.
എല്ലാവരും റോഷാക്കില്‍ അഭിനയിച്ചു കൊണ്ടിരിക്കെ കഥാപാത്രമായി മാറുകയായിരുന്നു. കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷവും പ്രശ്നങ്ങളും ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിടെ ബിന്ദു പണിക്കരോ മമ്മൂക്കയോ ഉണ്ടായിരുന്നില്ല, അവിടെ സീതയും ലൂക്ക് ആന്റണിയുമാണ് ഉണ്ടായിരുന്നതെന്നാണ് താരം പറയുന്നത്.
മമ്മൂക്കയുടെ അഭിനയത്തെ കുറിച്ച് താന്‍ പറയേണ്ട കാര്യമില്ല. മമ്മൂക്ക നമുക്ക് എപ്പോഴും ഒരു അത്ഭുതമാണല്ലോ. സെറ്റില്‍ സീതമ്മ എന്ന കഥാപാത്രത്തെപ്പോലെ തന്നെ തനിക്കാണ് പ്രായം കൂടുതല്‍ ഫീല്‍ ചെയ്തതെന്നുംമമ്മൂക്കയ്ക്ക് പ്രായത്തിന്റെ ഒരു പ്രശ്നങ്ങളുമില്ലായിരുന്നു എന്നും ബിന്ദു പണിക്കര്‍ പ്രശംസിക്കുന്നു.
സിനിമയിലെ ആക്ഷന്‍ സീനൊക്കെ പുല്ലുപോലെയാണ് മമ്മൂക്ക ചെയ്യുന്നത്. വല ആക്ഷന്‍ സീനുകളും ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടുപോയി. ഇപ്പോള്‍ തന്നെ താന്‍ ഒന്ന് കുനിഞ്ഞിട്ടു നിവരുമ്പോള്‍ ‘അയ്യോ’ എന്നൊക്കെ പറയാറുണ്ട്, മമ്മൂക്കയ്ക്ക് അങ്ങനെയൊന്നുമില്ല പണ്ട് കണ്ട ആള്‍ തന്നെയാണ് ഇപ്പോഴും മുന്നിലിരിക്കുന്നതെന്ന് ബിന്ദു പണിക്കര്‍ പറയുന്നു.
നമ്മളെ വിസ്മയിപ്പിക്കാനും സന്തോഷിപ്പിക്കാനും കരയിപ്പിക്കാനും വേണ്ടി മമ്മൂക്ക ഇനിയും കാലങ്ങളോളം ഇങ്ങനെ തന്നെ ഇരിക്കട്ടെ എന്നാണ് പ്രാര്‍ഥനയെന്നും ബിന്ദു പണിക്കര്‍ പ്രതികരിച്ചു.