മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താര രാജാവാണ് ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍. നിരവധി സൂപ്പര്‍ഹിറ്റുകളും സകല കളക്ഷന്‍ റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചട്ടുള്ള മലയാളത്തിന്റെ പ്രിയ ലാലേട്ടന് കോടി കണക്കിന് ആരാധകരാണ് ഉള്ളത്.
ഫാന്‍സ് ഗ്രൂപ്പുകളും നിരവധിയാണ്. നടന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍, പിന്നണി ഗായകന്‍, രചയിതാവ് ഇങ്ങനെയെല്ലാം നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ലാലേട്ടന്‍ ഇപ്പോള്‍ സംവിധാന രംഗത്തേക്കും ചുവട് വെച്ചിരിക്കുകയാണ്.
തമിഴ് തെലുങ്ക് ഹിന്ദി കന്നഡ എന്നിങ്ങനെ നിരവധി ഭാഷകളിലായ ഇതിനോടകം 400 ല്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. പത്മശ്രീ, പത്മഭൂഷണ്‍, കേണല്‍, എന്നു തുടങ്ങി നിരവധി രാജ്യാന്തര ബഹുമതികള്‍ നേടിയെടുത്ത താരം 1978 മുതല്‍ സിനിമാ മേഖലയില്‍ താരം സജീവമാണ്.
പുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നതിനൊപ്പം തന്നെ താരം കമ്മിറ്റ് ചെയ്ത ചിത്രങ്ങളുടെ ഷൂട്ടിങിന്റെ കൂടി തിരക്കിലാണ്. അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന മോണ്‍സ്റ്റര്‍ ചിത്രത്തിനായി ലാലേട്ടന്റെ ആരാധകര്‍ കാത്തിരിക്കുകയാണ്. അതിനിടെ ്മോണ്‍സ്റ്ററിലെ ആദ്യഗാനം പുറത്തെത്തി. ഗൂം ഗൂം എന്ന് തുടങ്ങുന്ന പാട്ടാണ് റിലീസ് ചെയ്തത്.
ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി മോഹന്‍ലാല്‍ ചിത്രം ‘മോണ്‍സ്റ്റര്‍’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ‘ബുക്ക് മൈ ഷോ’യിലൂടെ പ്രേക്ഷകര്‍ക്ക് മോണ്‍സ്റ്റര്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ കരസ്ഥമാക്കാവുന്നതാണ്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റര്‍ സിനിമാ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. ഒക്ടോബര്‍ 21നാണ് ചിത്രം തിയറ്ററുകളില്‍ എത്തുുക. യു\എ സര്‍ട്ടിഫിക്കറ്റാണ് മോണ്‍സ്റ്ററിന് ലഭിച്ചിരിക്കുന്നത്.
മലയാള സിനിമാ ചരിത്രത്തിലെ തന്നെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. അതുകൊണ്ടു തന്നെ ആരാധകരും ആവേശത്തിലാണ്. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും മോണ്‍സ്റ്ററില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് താരരാജാവ് അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റര്‍ പാര്‍ട്‌നര്‍ അവനീര്‍ ടെക്‌നോളജി.