മൂന്ന് ദിവസം തുടര്‍ച്ചയായി രാവും പകലും മദ്യപിച്ചിട്ടുണ്ട്; മദ്യപാന ശീലമാണ് എന്നെ തകര്‍ത്തത് എന്ന് ഞാന്‍ പറയില്ലെന്നും ഷക്കീല

232

ഒരു കാലത്ത് മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളെക്കാള്‍ ഡിമാന്‍ഡ് ഉണ്ടായിരുന്ന നടി ആയിരുന്നു ഷക്കീല. ഇക്കിളി ചിത്രങ്ങള്‍ മലയാളത്തില്‍ അരങ്ങു തകര്‍ത്തിരിരുന്ന കാലത്ത് സൂപ്പര്‍താര ചിത്രങ്ങളെ പോലും ഷക്കീല ചിത്രങ്ങള്‍ പരാജയപ്പെടുത്തിരുന്നു.

അതേസമയം 2018 ല്‍ പുറത്തിറങ്ങിയ നടി ഷക്കീലയുടെ ആത്മകഥ പുസ്തകം ഏറെ വിവാദങ്ങള്‍ നിറഞ്ഞത് ആയിരുന്നു. തന്റെ പതിനാറാം വയസില്‍ ജന്മം നല്‍കിയ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുവാന്‍ ശരീരം വിറ്റ് തുടങ്ങിയ ജീവിതം പിന്നീട് വെളളിത്തിരയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നടിയിലേക്ക് വളര്‍ന്ന കഥയാണ് പുസ്തകത്തില്‍ ഷക്കീല പറയുന്നത്.

Advertisements

എന്നാല്‍ ചതിയുടെയും അവഗണനയും നിറഞ്ഞ ജീവിതം താന്‍ നരകിച്ചു തീര്‍ക്കുകയാണെന്നും ഷക്കീല പറഞ്ഞിരുന്നു. താന്‍ തന്റെ കുടുംബത്തിന് വേണ്ടിയാണ് ബി ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചതെന്ന് ഷക്കീല മുന്‍പ് പറഞ്ഞിരുന്നു.

എല്ലാ കാലത്തും തനിക്ക് പ്രണയമുണ്ടായിരുന്നു എന്നും വിവാഹം ചെയ്ത് ഒരു കുടുംബമൊക്കെയായി കുട്ടികള്‍ക്കെല്ലാം ഒപ്പം ജീവിക്കാനായിരുന്നു താന്‍ ആഗ്രഹിച്ചതെന്നും ഷക്കീല പറയുന്നു. നല്ലൊരു ദാമ്പത്യ ജീവിതം ഞാന്‍ സ്വപ്നം കണ്ടിരുന്നെങ്കിലും ഒന്നും സാധ്യമായില്ല. ഒമ്പതാം വയസിലായിരുന്നു ആദ്യ പ്രണയം. പിന്നീട് പതിമൂന്നാം വയസ്സിലും പതിനെട്ടാം വയസ്സിലും എല്ലാം പ്രണയം ഉണ്ടായിയെന്നും ഷക്കീല പറയുന്നു.

ALSO READ- കോളേജ് ടൈമില്‍ ക്ലാസ് കട്ട് ചെയ്യുന്ന റിസ്‌ക്ക് പോലും എടുക്കാത്ത ആളാണ് ഞാന്‍! നല്ല കാര്യങ്ങള്‍ വരുന്നുണ്ട്; അടുത്ത വര്‍ഷം പകുതിയോടെ വിവാഹം? വെളിപ്പെടുത്തി മാളവിക കൃഷ്ണദാസ്

ഒരാളോട് ഇഷ്ടം തോന്നിയാല്‍ അത് തുന്ന് പറയാന്‍ മടിയൊന്നും ഇല്ലെന്നും എന്നോടും പലരും ഇഷ്ടം പറഞ്ഞിട്ടുണ്ടെന്നുമാണ് ഷക്കീല പറയുന്നത്. പക്ഷെ എല്ലാം അതുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ പണ്ട് പ്രണയിച്ചവരുമായി എല്ലാം ഇപ്പോഴും നല്ല സൗഹൃദം സൂക്ഷിക്കുന്നുണ്ട്. അവര്‍ ഭാര്യമാര്‍ക്കൊപ്പം വന്ന് എന്നെ കാണാറൊക്കെയുണ്ട് എന്നും താരം പറയുന്നു.

അതേസമയം, മദ്യപിക്കുന്ന ശീലം തനിക്ക് ഉണ്ടായിരുന്നു എന്നും എന്നാല്‍ മദ്യപാന ശീലമാണ് എന്നെ തകര്‍ത്തത് എന്ന് ഞാന്‍ പറയില്ലെന്നും താരം വെളിപ്പെടുത്തുന്നു. ഞാന്‍ മദ്യം കുടിക്കാറുണ്ടായിരുന്നു, പക്ഷെ മദ്യം എന്നെ കുടിച്ചിട്ടില്ല. രാത്രിയും പകലും ഇരുന്ന് മദ്യപിക്കുന്ന ശീലം ഒന്നും തനിക്കില്ല. ഒറ്റ തവണ മൂന്ന് ദിവസം തുടര്‍ച്ചയായി രാവും പകലും മദ്യപിച്ചു. അത് കുടുംബത്തിലൊരു ചെറിയ പ്രശ്നം ഉണ്ടായപ്പോഴായിരുന്നു. പിന്നീട് പകല്‍ മദ്യപിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

ALSO READ- വെറും ഒരു മാസത്തെ ബന്ധം; ഇക്ക വലിയൊരു കുടുംബത്തില്‍ നിന്നാണ്; ഭയങ്കരമായി സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ്; ഭര്‍ത്താവ് ഷാനിദിനെ കുറിച്ച് ഷംന കാസിം

സങ്കടവും സന്തോഷവും വരുമ്പോള്‍ ഞാന്‍ മദ്യപിയ്ക്കും. എല്ലാം നശിച്ചത് കൊണ്ടല്ല മദ്യാപനം ഉപേക്ഷിച്ചത്. അമിതമായി കുടിയ്ക്കുന്നത് നിയന്ത്രിച്ചു. ഒരേ ബ്രാന്റ്, ഒരേ സ്ഥലം ഒരേ കാരണം.. എനിക്ക് ബോര്‍ അടിച്ചപ്പോഴാണ് മദ്യപിയ്ക്കുന്നത് നിര്‍ത്തിയതെന്നും സന്തോഷം വന്നാല്‍ ഇപ്പോഴും മദ്യപിക്കുമെന്നും ഷക്കീല പറയുന്നു.

Advertisement