റിയാലിറ്റി ഷോയിലൂടെ സിനിമയില്‍ എത്തി തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷംന കാസ്സിം. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ താരം നടി എന്നതിന് പുറമേ നര്‍ത്തകി ആയും മലയാളികളുടെ ഇഷ്ടം നേടി എടുക്കുക ആയിരുന്നു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരത്തിന് മലയാളത്തില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളില്‍ നിന്നാണ് കിട്ടിയത്. സൂപ്പര്‍ ഡയറക്ടര്‍ കമല്‍ ഒരുക്കിയ മഞ്ഞുപോലെ ഒരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ ആയിരുന്നു ഷംന കാസിമിന്റെ തുടക്കം.
പിന്നീട് വലിയങ്ങാടി, ചട്ടക്കാരി, അലിഭാസ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചു എങ്കിലും വേണ്ടത്ര വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ മലയാളത്തില്‍ നേടാനോ താരത്തിന് കഴിഞ്ഞിരുന്നില്ല.
മമ്മൂട്ടി മോഹന്‍ലാല്‍ അടക്കമുള്ള താരരാജക്കന്‍മാരുടെ കൂടെയെല്ലാം മലയാളത്തില്‍ അഭിനയിച്ചിട്ടുള്ള ഷംന ക്ക് ആരാധകരും ഏറെയാണ്.
അതേ സമയം തമിഴകത്ത് ചിന്ന അസിന്‍ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട് നടിക്ക്. സൂപ്പര്‍താരം ദളപതി വിജയ് പോലും തന്നെ ചിന്ന അസിന്‍ എന്ന് വിളിക്കാറുണ്ടെന്ന് പലതവണ ഷംന കാസിം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഷംന കാസിം വിവാഹിത ആയിരിക്കുകയാണ്. വരന്‍ ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ്. ഷംന കാസിം തന്നെ ആണ് താന്‍ വിവാഹിതയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.ഒരുപാടു കാലത്തെ കാത്തിരിപ്പിനു ശേഷമാണ് തനിക്ക് മനസിനിണങ്ങിയ ഒരാളെ കിട്ടിയതെന്നും നിക്കാഹ് കഴിഞ്ഞെന്നും താരം പറയുകയാണ്.
ALSO READ-ഞാൻ നിങ്ങളെ കല്യാണെ കഴിക്കട്ടേ എന്ന് ആരാധകൻ; കിടിലൻ മറുപടി നൽകി ഗായിക അഭയ ഹിരൺമയി
ഷംനയുടെ നാടായ കണ്ണൂരിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ബാക്കി ചടങ്ങുകള്‍ ഈ മാസം അവസാനമോ അടുത്തമാസമോ ഉണ്ടാകുമെന്നാണ് സൂചന. താന്‍ ഷാനിദിനെ എങ്ങനെയാണ് പിരിചയപ്പെട്ടതെന്നം പ്രണയത്തിലായതെന്നും വെളിപ്പെടുത്തികയാണ് ഇപ്പോള്‍ ഷംന കാസിം.
ഗോള്‍ഡന്‍ വിസയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിളിച്ചാണ് പരിചയമെന്ന് ഷംന പറയുന്നു. പിന്നീട് ദുബായില്‍ വെച്ച് നടന്ന മര്‍ഹബ എന്ന പരിപാടിയില്‍ വെച്ചാണ് ആദ്യമായി ഷാനിദിനെ കാണുന്നത്. അവിടെ വെച്ചാണ് ഇഷ്ടപ്പെട്ടതും വീട്ടുകാരുമായി ആലോചിച്ച് വിവാഹ ആലോചനയുമായി മുന്നോട്ട് പോയതെന്നും ഷംന പറയുന്നു.
താനാണ് ആദ്യം ഇഷ്ടം പറഞ്ഞതെന്ന് ഷംന പറയുന്നു. ഇക്കാര്യം പറഞ്ഞപ്പോള്‍ എന്നോടു ചോദിച്ചത് ഷംനയ്ക്ക് എന്നെക്കുറിച്ച് എല്ലാം അറിയുമോ എന്നാണെന്നും താരം പറയുന്നു. അതേസമം, തനിക്കിപ്പോള്‍ ഭയങ്കര സന്തോഷമാണ്. രണ്ടു വീട്ടുകാരുടെയും സമ്മത പ്രകാരം ആയതു കൊണ്ട് നന്നായി മുന്നോട്ടു പോകുകയാണ് ഇപ്പോഴെന്നും ഷംന പറയുന്നുണ്ട്.
ഒരു മാസത്തെ ബന്ധമാണ് ഷാനിദുമായി ഉള്ളത്. ഷാനിദ് വലിയൊരു കുടുംബത്തില്‍ നിന്നാണ്. എന്നെ ഭയങ്കരമായി സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് ഇക്ക. ഞാന്‍ ഇപ്പോള്‍ ഷൂട്ടിംഗിന്റെ തിരക്കിലാണെന്നും ഷംന പറയുന്നു.
തന്റെ മമ്മിയുടെ വലിയൊരു സ്വപ്നമായിരുന്നു തന്റെ കല്യാണം. അഞ്ചു സഹോദരങ്ങളാണ് വീട്ടിലെന്നും എല്ലാവരുടേയും വിവാഹം കഴിഞ്ഞതോടെ മമ്മിക്ക് ആധിയായിരുന്നു എന്നും ഷംന പറയുന്നു.
എവിടെ പോയാലും എന്നോടും മമ്മിയോടും വിവാഹത്തെ കുറിച്ച് എല്ലാവരും ചോദിക്കും. ലേറ്റ് ആയില്ലേ എന്നാണ് എല്ലാവരുടേയും സംശയം. കുറെയായി കല്യാണ കാര്യം ആലോചിക്കുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോകുകയായിരുന്നു.
ചിലര്‍ക്ക് ഞാന്‍ സിനിമ നടിയായതാണ് പ്രശ്നം. ഇപ്പോള്‍ മമ്മി ഭയങ്കര ഹാപ്പിയാണ്. എനിക്കിഷ്ടപ്പെട്ട ആളെ ഞാന്‍ തന്നെ കണ്ടെത്തിയില്ലേ എന്നാണ് പറയുന്നത്. ഈ പ്രായത്തില്‍ വിവാഹിതയാകുന്നതാണ് നല്ലതെന്നും സ്വന്തം കാലില്‍ നിന്നതിനു ശേഷമേ പെണ്‍കുട്ടികള്‍ വിവാഹം ചെയ്യാന്‍ പാടുള്ളൂവെന്നും ഷംന പ്രതികരിക്കുന്നുണ്ട്. ഒരു മുപ്പത് വയസാകുമ്പോഴേ പെണ്‍കുട്ടികള്‍ക്ക് പക്വത വരൂ എന്നാണ് തന്റെ വിശ്വാസമെന്നും ഷംന തുറന്ന് പറയുന്നു.