മലയാള സിനിമാ ലോകത്തെ മികച്ച മാതൃകാ ദമ്പതികള്‍ ആയ നടന്‍ ജയറാമിന്റെയും ഭാര്യയും മുന്‍കാല സൂപ്പര്‍ നായികാ നടിയുമായ പാര്‍വ്വതിയുടെ മകന്‍ കാളാദാസ് ജയറാം ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ യുവ നടനാണ്. മലയാളത്തിലും തമിഴിലും അടക്കം നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ കാളിദാസ് വേഷമിട്ട് കഴിഞ്ഞു.
ജയറാമിന് ഒപ്പം ബാലതാരമായിട്ട് ആയിരുന്നു കാളിദാസ് സിനിമയില്‍ എത്തിയത്. പിന്നീട് മുതിര്‍ന്നപ്പോള്‍ എബ്രിഡ് ഷൈന്‍ ഒരുക്കിയ പൂമരം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ നായകനായും കാളിദാസ് അരങ്ങേറി. മലയാളത്തില്‍ ഒരു പിടി മികച്ച ചിത്രങ്ങളില്‍ നായകനായി വേഷമിട്ട കാളിദാസ് തമിഴകത്തേക്കും ചേക്കറി.
അതേ സമയം അഭിനയം കൊണ്ടായാലും വിജയം കൊണ്ടായായലും കാളിദാസിന്റെ മികച്ച സിനിമകള്‍ എല്ലാം തമിഴിലാണ് പിറന്നിരിക്കുന്നത്. ഇപ്പോഴിതാ കാളിദാസ് ജയറാമിന്റെ ഒരു അഭിമുഖമാണ് ഏറെ ശ്രദ്ധ നേടുന്നത്. അഭിനയ സാധ്യതയുള്ള നല്ല റോളുകളാണ് താന്‍ തേടുന്നതെന്ന് കാളിദാസ് ഗലാട്ട പ്ലസില്‍ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
വിക്രം സിനിമയില്‍ ചെറിയ റോളായിരുന്നുവെങ്കിലും അത് തനിക്ക് വലിയ റീച്ചാണ് ഉണ്ടാക്കിത്തന്നത്. ഇത്തരത്തില്‍ എപ്പോഴും നല്ല സിനിമകളുടെ ഭാഗമായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കാളിദാസ് ജയറാം പറഞ്ഞു. മോശം സിനിമയില്‍ നായകനാകുന്നതിനെക്കാളും ഒരു നല്ല സിനിമയില്‍ ചെറിയ റോളില്‍ എത്തുന്നതിനാണ് ഇംപോര്‍ട്ടന്‍സ്.
എനിക്ക് നല്ല സിനിമകളുടെ ഭാഗമാകണം. വിക്രം ഉദാഹരണമായി പറയാം. അത് ഒരു കൊമേഴ്ഷ്യല്‍ മൂവി ആണ്, മെയ്ന്‍ സ്ട്രീമാണ്. അതില്‍ ഒരുപാട് സൂപ്പര്‍ സ്റ്റാറുകളുണ്ട്. ആ സിനിമയില്‍ എനിക്ക് രണ്ട് സീനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് ആ സിനിമയുടെ ഭാഗമാവണമായിരുന്നു. വലിയ റീച്ചാണ് അതിലെ കഥാപാത്രം ഉണ്ടാണ്ടാക്കിത്തന്നതെന്നും എവിടെപ്പോയാലും ആളുകള്‍ എന്നെ പ്രപഞ്ചന്‍ എന്നാണ് ഇപ്പോള്‍ വിളിക്കുന്നതെന്നും കാളിദാസ് പറഞ്ഞു.
ഒരു മോശം സിനിമയില്‍ നായകനാകുന്നതിനേക്കാളും നല്ല സിനിമയില്‍ ചെറിയ റോളിലെത്തുന്നതിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. ഒരു വര്‍ഷം 17 സിനിമകള്‍ വരെ അച്ഛന്‍ ചെയ്യുമായിരുന്നു. ആ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എങ്ങനെ അഭിനയിക്കണമെന്ന ഉപദേശമൊന്നും അച്ഛന്‍ തന്നിട്ടില്ല. പണത്തിന് വേണ്ടി സിനിമകള്‍ ചെയ്യരുതെന്ന് മാത്രം അച്ഛന്‍ പറഞ്ഞെന്നും കാളിദാസ് പറയുന്നു.