റാം ആയി റോബിന്‍, സീതയായെത്തി ആരതി പൊടിയും, പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

134

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു.

ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.

Advertisements

ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെ വെളിപ്പെടുത്തി.

Also Read: നിത്യയെ കണ്ടപ്പോൾ നിത്യയുടെ മകളാണ് വന്നിരിക്കുന്നത് എന്നാണ് ഞാൻ കരുതിയത്, ആരാ മോള് ആരാ അമ്മ എന്ന കാര്യത്തിൽ അവർ മൽസരമാണ്: ദിലീപ് പറഞ്ഞത് കേട്ടോ

ഇപ്പോള്‍ ഇരുവരുടേയും വിവാഹദിനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ വിവാഹം മൂന്ന് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്നും ഫെബ്രുവരിയില്‍ വിവാഹം കഴിക്കാനാണ് ആലോചിക്കുന്നതെന്നും റോബിന്‍ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം റോബിന്‍ പങ്കെടുത്ത അഭിമുഖത്തില്‍ ആരതിയും അതിഥിയുമായി എത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് റോബിനും ആരതിയും. ഇരുവരും പങ്കുവെക്കുന്ന ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

Also Read: നിത്യയെ കണ്ടപ്പോൾ നിത്യയുടെ മകളാണ് വന്നിരിക്കുന്നത് എന്നാണ് ഞാൻ കരുതിയത്, ആരാ മോള് ആരാ അമ്മ എന്ന കാര്യത്തിൽ അവർ മൽസരമാണ്: ദിലീപ് പറഞ്ഞത് കേട്ടോ

ഇപ്പോഴിതാ റോബിന്‍ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടി വിജയം കൊയ്ത ദുല്‍ഖര്‍ ചിത്രം സീതാരാമത്തിലെ ഒരു ചിത്രമാണ് റോബിന്‍ പങ്കുവെച്ചിരിക്കുന്നത്. ആ ചിത്രത്തില്‍ ദുല്‍ഖറിന് പകരം റോബിനും മൃണാല്‍ താക്കൂറിന് പകരം ആരതി പൊടിയുമാണുള്ളത്.

സീതാരാമത്തിലെ സീതയെയും റാമിനെയും റീക്രിയേറ്റ് ചെയ്യുകയായിരുന്നു ഇരുവരും. റോബിന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കടിക്കുകയും കമന്റ് ചെയ്യുകയും ചെയ്തത്.

Advertisement