ഗുജറാത്തില്‍ അഞ്ചുവയസു വരെ ജീവിച്ചത് രാജകുമാരിയെ പോലെ; അച്ഛന്റെ കൈയ്യിലെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതോടെ ആര്‍ക്കും വേണ്ടാതായി; കഷ്ടപ്പാടും പരിഹാസവും നേരിട്ട കഥ പറഞ്ഞ് ഇച്ചാപ്പി

226

തന്റെ ഇല്ലായ്മകളും ദാരിദ്ര്യവും ഒന്നും മറച്ചുവെയ്ക്കാതെ കൊച്ചു കുടിലിലെ ജീവിതത്തിലും സന്തോഷം മാത്രമ പകര്‍ന്ന് വീഡിയോകള്‍ പങ്കുവെച്ച് വൈറലായ പെണ്‍കുട്ടിയാണ് ഇച്ചാപ്പി എന്ന ശ്രീലക്ഷ്മി. ഇച്ചാപ്പി ദ വേള്‍ഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലക്ഷ്മി തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുള്ളത്.

ഒരുകാലത്ത് യൂട്യൂബിലെ വീഡിയോയില്‍ നിന്നും ഒരു ലക്ഷം വരെ യൂട്യൂബില്‍ നിന്നും പ്രതിഫലം വാങ്ങിയിരുന്നെന്ന് ഇച്ചാപ്പി പറയുന്നു. എന്നാല്‍ പിന്നീട് വീഡിയോ ഇടുന്നത് കുറഞ്ഞതോടെ വരുമാനവും കുറഞ്ഞെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

Advertisements

ഒറ്റമുറി കുടിലില്‍ കഴിഞ്ഞിരുന്ന ഇച്ചാപ്പിയും വീട്ടുകാരും ഈയടുത്താണ് സ്വന്തമായി വീട് പണിത് താമസം മാറിയത്. വീടിന്റെ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും ഇച്ചാപ്പി പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. എന്നാല്‍ താനും മാതാപിതാക്കളും പരമ ദാരിദ്ര്യത്തിലേക്ക് വീണു പോയതാണെന്നും അച്ഛന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതോടെയാണ് തങ്ങള്‍ക്ക് ഈ അവസ്ഥ വന്നതെന്നും ശ്രീലക്ഷ്മി പറയുകയാണ്.

ALSO READ- വരണ്ടായിരുന്നു; ഇത് അതിലും വലിയ പ്രശ്‌നം; ഓള്‍ ഇന്ത്യ ട്രിപ്പിനിടെ സര്‍പ്രൈസായി ഭാര്യമാരെയും മക്കളെയും കാണാന്‍ വീട്ടില്‍ എത്തിയ ബഷീറിന് കിട്ടിയ സ്വീകരണം ഇങ്ങനെ

അതേസമയം, തങ്ങള്‍ ഗുജറാത്തില്‍ ആയിരുന്ന സമയത്ത് ഇടയ്ക്ക് നാട്ടിലേക്ക് വരുമ്പോള്‍, ഗള്‍ഫിലുള്ളവര്‍ വരുന്നത് പോലെയായിരുന്നു സ്വീകരണം. പിന്നീടെല്ലാം നഷ്ടമായതോടെ ബന്ധുക്കള്‍ക്കു പോലും ഞങ്ങള്‍ ബാധ്യതയായി. കൂട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഒക്കെ ഒരുപാട് അവഗണനയും പരിഹാസവും സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ഇച്ചാപ്പിയുടെ സങ്കടത്തോടെ പറയുന്നത്.

മുന്‍പ് ഗുജറാത്തിലെ വര്‍ക്ക് ഷോപ്പില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ശ്രീലക്ഷ്മിയുടെ കുടുംബം ജീവിച്ചിരുന്നത്. കുട്ടിക്കാലം തൊട്ട് ഗുജറാത്തിലായിരുന്നു കുടുംബം. അഞ്ച് വയസ്സ് വരെ രാജകുമാരിയെ പോലെയാണ് ഞാന്‍ ജീവിച്ചതെന്ന് ശ്രീലക്ഷ്മി പറയുന്നു. വര്‍ക്ക്‌ഷോപ്പില്‍ ഒരുപാട് ജോലിക്കാരും ഉണ്ടായിരുന്നു. ഇതിനിടെ ശ്രീലക്ഷ്മി സ്‌കൂളില്‍ ചേരാനായപ്പോള്‍ നീട്ടിലേക്ക് പോരാനായി മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

ALSO READ- നയന്‍താരയ്ക്ക് കുഞ്ഞുങ്ങള്‍ പിറന്നതില്‍ നിയമലംഘനം നടന്നോ? വാടക ഗര്‍ഭധാരണ ചട്ടങ്ങള്‍ ലംഘിച്ചെന്ന് സംശയം; അന്വേഷിക്കാന്‍ തമിഴ്നാട് ആരോഗ്യമന്ത്രി

അവിടെയുള്ളത് എല്ലാം വിറ്റുപെറുക്കി നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ക്ലാസ് മുടങ്ങാതിരിക്കാന്‍ അച്ഛന്‍ ആദ്യം എന്നെയും അമ്മയെയും ട്രെയിന്‍ കയറ്റി വിട്ടു. പിന്നീട് വര്‍ക് ഷോപ്പിന്റെ കാര്യങ്ങളെല്ലാം സെറ്റില്‍ ചെയ്ത് അത്രനാളത്തെ എല്ലാ സമ്പാദ്യവുമായി അച്ഛന്‍ തനിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ട്രെയിനില്‍ വച്ച് ആരോ അച്ഛനെ മയക്കി കിടത്തി പണവും സമ്പാദ്യവും എല്ലാം കവര്‍ന്നെടുത്തു. ഇതോടെ എല്ലാം നഷ്ടപ്പെട്ട് അച്ഛന്‍ മാനസികമായി തളര്‍ന്നു. ലക്ഷങ്ങളോളം ആ ബാഗില്‍ ഉണ്ടായിരുന്നു എന്നാണ് അച്ഛന്‍ പറഞ്ഞത്.

പിന്നീട് നാട്ടിലെത്തിയ ഇവര്‍ മറ്റ് വഴികളില്ലാതെ ബന്ധുവീട്ടിലേക്കാണ് പോയത്. ഇതിനിടെ മനംനൊന്ത് അച്ഛന്‍ ആ ത്മ ഹ ത്യ യ്ക്ക് ശ്രമിച്ചു. അക്കാര്യം ബന്ധുക്കള്‍ക്കും വലിയ ബുദ്ധിമുട്ടായി. അതോടെ ആ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു. ഇതോടെയാണ് ചെറിയൊരു സ്ഥലത്ത് ഷെഡ്ഡ് കെട്ടി താമസം തുടങ്ങിയത്. പിന്നീടുള്ള ജീവിതം അവിടെയായിരുന്നു. വീട് കുഞ്ഞതാണെങ്കിലും ഒരിക്കലും അച്ഛനും അമ്മയും തന്നെ പട്ടിണിക്കിട്ടില്ല എന്നാണ് ഇച്ചാപ്പി പറയുന്നത്. പല ജോലി ചെയ്ത് അവര്‍ തന്നെ സംരക്ഷിച്ചു.

ഇതിനിടെ അച്ഛനും അമ്മയും കഷ്ടപ്പെട്ട് സമ്പാദിച്ച് അഞ്ച് സെന്റ് സ്ഥലം വാങ്ങി. ജോലി ചെയ്ത് പൈസ ഉണ്ടാക്കി ആ സ്ഥലത്ത് ഒരു ചെറിയ വീട് വച്ചു. അതിന്റെ വാര്‍പ്പ് ഒക്കെ കഴിഞ്ഞ സമയത്ത് അമ്മയ്ക്ക് വയ്യാതെയെന്നും പിന്നീട് യൂട്യൂബ് വരുമാനം കാരണമാണ് വീടുപണി പൂര്‍ത്തിയാക്കിയതെന്നും ഇച്ചാപ്പി പറയുന്നു.

എല്ലാം വന്നതോടെ ഞങ്ങള്‍ വീടിന്റെ പണി പൂര്‍ത്തിയാക്കി. മുന്‍പ് സ്ഥിരമായി വീഡിയോ ചെയ്യുന്ന സമയത്ത് ഒരു ലക്ഷം രൂപ വരെ എല്ലാം വരുമാനം കിട്ടിയിരുന്നു. പരീക്ഷയൊക്കെയായി വീഡിയോ ചെയ്യുന്നത് കുറഞ്ഞതോടെ വരുമാനവും കുറഞ്ഞു.

Advertisement