ഒന്നര മാസമായിട്ട് ഞാനെന്റെ മകളുടെ കൂടെയായിരുന്നു; ഇപ്പോള്‍ ശ്രീക്കുട്ടനും എത്തി; ഏറെ പ്രിയപ്പെട്ട ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഞങ്ങളിപ്പോള്‍: ലേഖ ശ്രീകുമാര്‍

84

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് എംജി ശ്രീകുമാര്‍. കഴിഞ്ഞ മുപ്പത് വര്‍ഷത്തില്‍ അധികമായി മലയാള സിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന ഗായകന്‍ കൂടിയാണ് എംജി. പ്രശസ്ത സംഗീതജ്ഞന്‍ ആയിരുന്ന മലബാര്‍ ഗോപാലന്‍ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25നാണ് ശ്രീകുമാര്‍ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച് സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല. സഹോദരന്‍ എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാര്‍ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്.

എല്ലാ സെലിബ്രിറ്റികളും നേരിടുന്ന പോലെ നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളും എംജി ശ്രീകുമാറിനെ ചുറ്റിപറ്റിയും ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഭാര്യ ലേഖയുമായി പതിനാല് വര്‍ഷത്തോളം ലിവിങ് ടുഗെതര്‍ ജീവിതം നയിച്ച ശേഷമാണ് എംജി ശ്രീകുമാര്‍ വിവാഹിതനായത്. ഇതിന്റെ പേരില്‍ ഒത്തിരി വിമര്‍ശന്ങള്‍ കേട്ടിട്ടുണ്ടെന്ന് ശ്രീകുമാറും ലേഖയും നിരവധി തവണ തുറന്നുപറഞ്ഞിരുന്നു.

Advertisements

സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നെങ്കിലും ലേഖ ശ്രീകുമാര്‍ അടുത്ത കാലത്തായി അധികം വീഡിയോകള്‍ പങ്കുവെയ്ക്കാറില്ലായിരുന്നു. ഇപ്പോഴിതാ ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും വീഡിയോയുമായെത്തിയിരിക്കുകയാണ് ലേഖ ശ്രീകുമാര്‍. ഒരു ഇടവേളക്ക് ശേഷം അമേരിക്കന്‍ യാത്രയെന്ന ക്യാപ്ഷനാണ് ലേഖ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.

ALSO READ- രണ്ട് പെണ്‍മക്കളുടെയും സിനിമയില്‍ നായകന്‍, ഈ ഭാഗ്യം ലഭിച്ചത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് മാത്രം

ടൈംസ് സ്‌ക്വയറില്‍ നിന്ന് ആണ് ലേഖ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. നിങ്ങളാരും എന്നെ മറന്നിട്ടില്ലല്ലോ അല്ലേ, നിങ്ങളെപ്പോഴും കൂടെക്കാണുമെന്ന അഹങ്കാരവും വിശ്വാസവും എനിക്കുണ്ട്. ലേഖ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ ു എംജിയും വീഡിയോയിലേക്ക് വന്നിരുന്നു.

വല്ലപ്പോഴും പങ്കുവെയ്ക്കുന്ന വീഡിയോ കാരണം മാവേലി വരുന്നത് പോലെ എന്നൊക്കെ നിങ്ങളെന്റെ വീഡിയോയെക്കുറിച്ച് വിചാരിക്കുന്നുണ്ടാവും. അങ്ങനെയൊന്നുമല്ല. കഴിഞ്ഞ മാസവും ഞാന്‍ ഇവിടെയായിരുന്നു എന്നും ലേഖ പറയുന്നുണ്ട്.

താന്‍ ഒന്നര മാസമായിട്ട് മകളുടെ കൂടെയായിരുന്നെന്നും ഇപ്പോള്‍ ശ്രീക്കുട്ടന്‍ ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ടെന്നും ലേഖ വിശദീകരിക്കുന്നു.

ALSO READ- അല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്, കല്യാണത്തിന് മുന്നേ നയന്‍താര ഗര്‍ഭിണി ആയിരുന്നെങ്കില്‍ ഇവിടെ ആര്‍ക്കാണ് പ്രശ്‌നം, വിമര്‍ശിച്ചവരുടെ വായടപ്പിച്ച് കുറിപ്പ്

എനിക്കേറ്റവും ഇഷ്പ്പെട്ട ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഞങ്ങളിപ്പോള്‍ താമസിക്കുന്നത്. പലതരം ആളുകള്‍, രുചിഭേദങ്ങള്‍. നമുക്ക് റിലാക്സ് ചെയ്യാന്‍ പറ്റുന്ന സ്ഥലമാണ്. ഹെയര്‍ കളേഴ്സ് കാണണമെങ്കില്‍ ഇവിടെത്തന്നെ വരണം. എവിടുന്നെങ്കിലും നമുക്ക് സ്ട്രീറ്റ് ഫുഡ് കഴിക്കണമെന്ന് പറഞ്ഞിരുന്നു. അതൊക്കെ കരുതിയാണ് ഞങ്ങളിങ്ങോട്ടേക്ക് വന്നതെന്നും വീഡിയോയില്‍ ലേഖ പറയുന്നു.

ഒരു പരിപാടിക്ക് വേണ്ടി വന്നതാണെന്നും എപ്പോ വന്നാലും പുതുമയുള്ള സ്ഥലമാണ്‌സ അതുപോലെ ഒത്തിരി സ്വാതന്ത്ര്യമുണ്ടെന്നും താരങ്ങള്‍ പറയുന്നു. ഞങ്ങള്‍ കാണുന്നതെല്ലാം നിങ്ങളെക്കൂടി കാണിക്കാമെന്ന് കരുതിയെന്നാണ് എംജി പറയുന്നത്. അതേസമയം, വീഡിയോ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. വീണ്ടും വീഡിയോയുമായി വന്ന ലേഖയ്ക്ക് അഭിന്ദനങ്ങളും പറയുന്നുണ്ട് ചിലര്‍.

Advertisement