പരീക്ഷണങ്ങളെ ഇത്രത്തോളം ലഹരിയായി കാണുന്ന മനുഷ്യന്‍; പ്രൊഡ്യൂസര്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് സന്തോഷിക്കാം, നടനെന്ന നിലയില്‍ അഭിമാനിക്കാമെന്ന് ജോണ്‍ ബ്രിട്ടാസ്

62

മമ്മൂട്ടി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് മമ്മൂട്ടി തന്നെ പ്രദാന കഥാപാത്രമായി എത്തിയ ‘റോഷാക്ക്’ എന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയിലിടം പിടിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ചിത്രത്തിന്റെ റിലീസിന് പിന്നാലെ പങ്കുവെയ്ക്കപ്പെട്ട അഭിപ്രായങ്ങളും റിവ്യൂകളെല്ലാം വിരല്‍ ചൂണ്ടുന്നത് ചിത്രം അതിഗംഭീരമെന്ന വിധിയെഴുത്തിലേക്കാണ്.

സിനിമ കണ്ട പലരേയും പാേലെ ചിത്രത്തെയും മമ്മൂട്ടിയേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഐഎം രാജ്യസഭാഗവും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്.

Advertisements

ഒറ്റ വരിയില്‍ ഗംഭീരമായ സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് റോഷാക്കിനെ പറയാമെന്ന് ബ്രിട്ടാസ് പറയുന്നു. മൊത്തത്തില്‍ സിനിമയോട് ഒരു അപരിചിതത്വവുമൊക്കെ തോന്നുമ്പോള്‍ ഓര്‍ക്കണം പരീക്ഷണങ്ങളെ ഇത്രത്തോളം ലഹരിയായി കാണുന്ന ആ മനുഷ്യന്‍ ഇങ്ങനെയൊരു സിനിമ അല്ലാതെ വേറെ എന്താണ് ചെയ്യേണ്ടതെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ALSO READ- നിശ്ചയത്തിന് മുന്‍പ് പറയാമായിരുന്നു; രണ്ട് കുടുംബങ്ങളെ അപമാനിച്ചിട്ട് പോകേണ്ടിയിരുന്നില്ല, പൊന്നു ഒളിച്ചോടിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛനും അമ്മയും

നടനെന്ന നിലയില്‍ മമ്മൂട്ടിക്ക് അഭിമാനിക്കാം.ഇത്തരത്തില്‍ ഒരു ചിത്രം നിര്‍മിക്കാന്‍ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിര്‍മാതാവിനും പരീക്ഷണ സ്വഭാവമുള്ള സംവിധാനത്തിനും സാങ്കേതിക മികവുള്ള മേക്കിങ്ങിനും അഭിനന്ദനങ്ങള്‍ എന്നാണ് ബ്രിട്ടാസ് കുറിക്കുന്നത്.

ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘മമ്മൂട്ടി തന്നെ തന്റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നു’ എന്നത് തന്നെ വാര്‍ത്തയായിരുന്നു.പിന്നീട് പോസ്റ്റര്‍ ഇറങ്ങിയതോടെ റോഷാക്ക് എന്ന പേര് വലിയ ചര്‍ച്ചയായി.മനഃശാസ്ത്രപരമായ ഒരു ടെസ്റ്റിന്റെ പേരാണ് സിനിമ എന്നറിഞ്ഞതോടെ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെര്‍മന്‍ റോഷാക്ക്’ മലയാളികളുടെ സെര്‍ച്ചുകളില്‍ ഇടം നേടി.

ട്രൈലെര്‍ വന്നതോടെ മമ്മൂട്ടി വില്ലനോ നായകനോ എന്നതായിരുന്നു പിന്നെ വന്ന ചര്‍ച്ചകള്‍.എല്ലാ ചര്‍ച്ചകള്‍ക്കും ഉത്തരമായി ഇന്നലെ റോഷാക്ക് എത്തി.ഒറ്റ വരിയില്‍ ഗംഭീരമായ സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് പറയാം.

ALSO READ- ഭര്‍ത്താവുമായി ബന്ധമുള്ള ആ നടി അന്‍ഷിത; വിദ്യയാണ് ആക്ര മി ച്ചത്, അന്‍ഷിത ഡിഗ്നിറ്റി കീപ്പ് ചെയ്‌തെന്ന് അര്‍ണവ്;അന്‍ഷിതയുമായി അര്‍ണവ് പ്രണയത്തിലെന്ന് വിദ്യ

പ്രതികാര കഥ ഇങ്ങനെയും പറയാമെന്ന് പറയാതെ പറഞ്ഞ സിനിമ.ഇതുവരെ നമ്മള്‍ കാണാത്ത കഥാപാത്രങ്ങളും കഥാപശ്ചാത്തലവും,മൊത്തത്തില്‍ സിനിമയോട് ഒരു അപരിചിതത്വവുമൊക്കെ തോന്നുമ്പോള്‍ ഓര്‍ക്കണം പരീക്ഷണങ്ങളെ ഇത്രത്തോളം ലഹരിയായി കാണുന്ന ആ മനുഷ്യന്‍ ഇങ്ങനെയൊരു സിനിമ അല്ലാതെ വേറെ എന്താണ് ചെയ്യേണ്ടത്.

പിന്നെയും പിന്നെയും പുതിയ മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുന്നതിന്റെ അമ്പരപ്പിലാണ് മലയാളികള്‍.പ്രൊഡ്യൂസര്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് സന്തോഷിക്കാം ,നടനെന്ന നിലയില്‍ മമ്മൂട്ടിക്ക് അഭിമാനിക്കാം.ഇത്തരത്തില്‍ ഒരു ചിത്രം നിര്‍മിക്കാന്‍ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിര്‍മാതാവിനും പരീക്ഷണ സ്വഭാവമുള്ള സംവിധാനത്തിനും സാങ്കേതിക മികവുള്ള മേക്കിങ്ങിനും അഭിനന്ദനങ്ങള്‍.

Advertisement