മലയാള സിനിമാ ലോകത്തെ മികച്ച മാതൃകാ ദമ്പതികൾ ആയ നടൻ ജയറാമിന്റെയും ഭാര്യയും മുൻകാല സൂപ്പർ നായികാ നടിയുമായ പാർവ്വതിയുടെ മകൻ കാളാദാസ് ജയറാം ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ യുവ നടനാണ്. മലയാളത്തിലും തമിഴിലും അടക്കം നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ കാളിദാസ് വേഷമിട്ട് കഴിഞ്ഞു.
ജയറാമിന് ഒപ്പം ബാലതാരമായിട്ട് ആയിരുന്നു കാളിദാസ് സിനിമയിൽ എത്തിയത്. പിന്നീട് മുതിർന്നപ്പോൾ എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ നായകനായും കാളിദാസ് അരങ്ങേറി. മലയാളത്തിൽ ഒരു പിടി മികച്ച ചിത്രങ്ങളിൽ നായകനായി വേഷമിട്ട കാളിദാസ് തമിഴകത്തേക്കും ചേക്കറി.
അതേ സമയം അഭിനയം കൊണ്ടായാലും വിജയം കൊണ്ടായായലും കാളിദാസിന്റെ മികച്ച സിനിമകൾ എല്ലാം തമിഴിലാണ് പിറന്നിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാളിദാസ് പങ്കുവെച്ച പുതിയചിത്രങ്ങൾ ആണ് വൈറൽ ആയി മാറുന്നത്.
Also Read
സ്വയം സ്നേഹമുള്ളിടത്ത് അനന്തമായ സന്തോഷമുണ്ട്, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി വരദയുടെ പോസ്റ്റ്
2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പും പ്രമുഖ മോഡലും ആയ തരിണി കലിംഗരായർക്ക് ഒപ്പമുള്ള പ്രണയ ചിത്രങ്ങൾ ആണ് കാളിദാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. തരിണിയെ തന്നോട് ചേർത്ത് പിടിച്ചിരിക്കുന്ന കാളിദാസിനെ ആണ് ചിത്രത്തിൽ കാണുന്നത്.
അതേ സമയം മറ്റൊരു ചിത്രം തരിണിയും തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഷെയർ ചെയ്തിട്ടുണ്ട്. ദുബായിയിൽ നിന്നുള്ള ചിത്രം ആണിത്. താര പ്രണയജോഡികളുടെ ഈ ചിത്രത്തിന് കാളിയുടെ അമ്മ പാർവ്വതിയും സഹോദരി ചക്കി എന്നു വിളിക്കുന്ന മാളവികയും കമന്റുമായി എത്തിയിട്ടുണ്ട്.
എന്റേത് എന്നായിരുന്നു പാർവതി ചിത്രത്തിന് അടിയിൽ ഇട്ട കമന്റ്. ഇതോടെ കാളിയുടെ കാമുകിയും പ്രതിശ്രുധ വധുവുമാണ് തരിണി എന്ന് ആരാധകർ ഉറപ്പിച്ചിരിക്കുകയാണ്. കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, ഗായത്രി ശങ്കർ, നൈല ഉഷ, നമിത, സഞ്ജന, മിഥുൻ രമേശ് തുടങ്ങിയവും ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ഒടുവിൽ നിന്റെ തങ്കത്തെ കണ്ടെത്തി എന്നാണ് നടി ഗായത്രിയുടെ പ്രതികരണം. ക്യൂട്ട് റൊമാന്റിക് കപ്പിൾ തുടങ്ങിയ കമന്റുകളും ആരാധകർ ഇടുന്നുണ്ട്. നേരത്തെ ഇത്തവണത്തെ തിരുവോണ ദിവസം കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു.
ഇവർ ഒന്നിച്ചുള്ള പ്രണയചിത്രം കൂടി വന്നതോടെ രണ്ടുപേരും പ്രണയത്തിലാണെന്ന് ആരാധകരും ഉറപ്പിച്ചു കഴിഞ്ഞു. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് തരിണി. അതേ സമയം ഇപ്പോൾ മലയാള സിനിമയേക്കാൾ തമിഴിൽ ആണ് കാളിദാസ് ശ്രദ്ധകൊടുത്തിരിക്കുന്നത്.