ഓരോ വര്‍ക്ക് കിട്ടുമ്പോഴും ഒരാഴ്ചത്തേക്ക് എനിക്കും മക്കള്‍ക്കുള്ള അന്നത്തിന് വകയായല്ലോ എന്ന് മാത്രമാണ് ചിന്തിക്കുന്നത്, അഭിനയം മക്കളെ വളര്‍ത്താനുള്ള ജീവനോപാധി മാത്രമെന്ന് നിഷ സാരംഗ്

2036

ജനപ്രിയ ടെലിവിഷന്‍ ഷോയായ ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുകളും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് നിഷ സാരംഗ്. നേരത്തെ ബിഗ്‌സക്രീനിലും മിനിസ്‌ക്രീനിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും താരത്തെ ജനപ്രിയയാക്കി മാറ്റിയത് ഉപ്പും മുളകും ആയിരുന്നു.

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളില്‍ ഒന്നായിരുന്നു ഉപ്പും മുളകും. ഇടയ്ക്ക് പരമ്പര നിര്‍ത്തിയത് ആരാധകരേ നിരാശയിലാക്കിയിരുന്നു. ഉപ്പും മുളകും എന്ന ഒറ്റ സീരിയലിലൂടെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഷ സാരംഗ്, ബിജു സോപാനം, ജൂഹി, ഋഷി, ശിവാനി, അല്‍സാബിത്ത് തുടങ്ങിയവര്‍ക്കും വലിയ ആരാധക വൃന്ദമാണ് സോഷ്യല്‍മീഡിയയിലുള്ളത്.

Advertisements

ഈ പരമ്പരയിലെ നീലു എന്ന കഥാപാത്രം നിഷയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. നീലുവിന് ആരാധകര്‍ ഏറെയാണ്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് നിഷ ശ്യാമപ്രസാദിന്റെ അഗ്‌നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്.

Also Read: കണ്ടുപഠിക്ക്, ഇങ്ങനെയായിരിക്കണം അമ്മായിയമ്മയും മരുമകളും, കൂടെവിടെ താരങ്ങളുടെ പുതിയ വിശേഷം ആഘോഷമാക്കി ആരാധകര്‍

ജീവിതത്തില്‍ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെ താന്‍ കടന്നുപോയിട്ടുണ്ടെന്ന് നിഷ പലപ്പോഴും പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ അഭിനയജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് നിഷ സാരംഗ്. ആദ്യമായി അഭിനയരംഗത്തെത്തിയപ്പോള്‍ കുറേ കളിയാക്കലുകള്‍ താന്‍ നേരിട്ടിട്ടുണ്ടെന്ന് നിഷ പറയുന്നു.

സിനിമയേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തിയത് സീരിയലുകളില്‍ നിന്നാണ്. അഭിനയ ജീവിതത്തില്‍ ഒരു ഇടവേള ഇതുവരെ ഉണ്ടായിട്ടില്ല, ഇപ്പോഴും അവസരങ്ങള്‍ തന്നെ തേടിയെത്താറുണ്ടെന്നും സീരിയലും അഭിനയവുമെല്ലാം തനിക്ക് മക്കളെ വളര്‍ത്താനുള്ള ഒരു ജീവനോപാധി മാത്രമായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

Also Read: അതാണ് എനിക്ക് അദ്ദേഹത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം; ഇപ്പോഴും അദ്ദേഹം അങ്ങനെ തന്നെയാണ്; മമ്മൂട്ടിയെ കുറിച്ച് സ്‌നേഹ

അതുകൊണ്ട് കിട്ടിയ കഥാപാത്രങ്ങള്‍ എല്ലാം ചെയ്തു. ഒരോ വര്‍ക്കും കിട്ടുമ്പോള്‍ മനസ്സില്‍ വിചാരിക്കുന്നത് ഒരാഴ്ചത്തേക്ക് തനിക്കും മക്കള്‍ക്കുമുള്ള അന്നത്തിന് വകയായല്ലോ എന്നാണെന്നും മക്കളെ നല്ല നിലയില്‍ വളര്‍ത്തണമെന്ന് വലിയ ആഗ്രഹമായിരുന്നുവെന്നും നടി പറയുന്നു.

Advertisement