ഇന്ത്യ മുഴുവന്‍ ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് തമിഴകത്തിന്റെ ധനുഷ്. മാസ്സു ക്ലാസ്സുമായ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ നായകന്‍ ആയിട്ടുള്ള ധനുഷ് നിര്‍മ്മാണ രംഗത്തും സജീവമായിരുന്നു. അതേ സമയം തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്തിനെ ആയിരുന്നു ധനുഷ് വിവാഹം കഴിച്ചത്.
ഇവര്‍ക്ക് രണ്ടു മക്കളും ജനിച്ചിരുന്നു. 2004 ലാണ് ഐശ്വര്യ രജനികാന്തിനെ ധനുഷ് വിവാഹം കഴിക്കുന്നത്. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ ആരാധകരേയും തമിഴ് സിനിമാ ലോകത്തെയും ഞെട്ടിച്ചു കൊണ്ടാണ് വിവാഹ മോചിതര്‍ അകുന്നു എന്ന് ധനുഷും ഐശ്വര്യ രജനികാന്തും പ്രഖ്യാപിച്ചത്. ഈ വര്‍ഷം ജനുവരി 17ന് ആയിരുന്നു ഇരുവരും തങ്ങള്‍ വേര്‍ പിരിയുകയാണെന്ന വിവരം അറിയിച്ചത്.
എന്നാല്‍ വിവാഹ ബന്ധം അവസാനിപ്പിച്ചെങ്കിലും മക്കള്‍ക്കായി പലപ്പോഴും ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. അതേ സമയം അടുത്തിടെ മക്കളുടെ സ്‌കൂളിലെ പരിപാടിക്ക് ധനുഷും ഐശ്വര്യയും ഒന്നിച്ച് എത്തിയപ്പോഴുള്ള ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു.
അതിന് മുമ്പ് ധനുഷ് ഐശ്വര്യയെയും മക്കളെയും കൂട്ടി അവധി ആഘോഷിക്കുന്ന ഫോട്ടോസും സോഷ്യല്‍ മീഡിയ യിലൂടെ പ്രചരിച്ചിരുന്നു. ഇതെല്ലാം താരങ്ങള്‍ക്ക് ഇടയിലെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നത് ആയിരുന്നു. വലിയ ശത്രുക്കള്‍ ആവാന്‍ മാത്രം പ്രശ്നം ഇവര്‍ക്കിടയില്‍ ഇല്ലെന്നും ഒരിക്കല്‍ രണ്ടാളും തമ്മില്‍ ചെറിയൊരു വഴക്ക് കൂടിയത് മാത്രമാണ് പ്രശ്നമായിട്ടുള്ളത് എന്നും ധനുഷിന്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ കേസ് പിന്‍വലിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുവരേയും അനുനയിപ്പിക്കാനായി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇടപെടുന്നുണ്
ഇപ്പോഴിതാ ഇരുവരും മക്കള്‍ക്ക് വേണ്ടി വീണ്ടും ഒന്നിക്കുകയാണെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനായി കുടുംബാംഗങ്ങള്‍ ശ്രമിച്ചത് വിജയിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം. ഇരുവരും ഈ വിഷയത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലോക്ക്ഡൗണ്‍ കാലത്ത് പോലും ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടായിരുന്നില്ല എന്നും ധനുഷ് ഹിന്ദി സിനിമകളില്‍ സജീവമായതോടെയാണ് പ്രശിനങ്ങള്‍ ആരംഭിച്ചതെന്നുമാണ് വിവരം. ഏറെ നാളായി ഐശ്വര്യ രണ്ടുമക്കള്‍ക്കൊപ്പം പോയസ് ഗാര്‍ഡനിലെ വസതിയില്‍ രജനികാന്തിനൊപ്പമായിരുന്നു താമസമെന്നും വിവരങ്ങളുണ്ട്. ഇതിന് പിന്നാലെയാണ് വിവാഹമോചനം പ്രഖ്യാപിച്ച് ഇരുവരും രംഗത്തെത്തിയത്.
ജനുവരി 17നാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ പിരിയുകയാണെന്ന് ഐശ്വര്യയും ധനുഷും അറിയിച്ചത്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം സ്വകാര്യത നല്‍കണമെന്നും ഇരുവരും പ്രതികരിക്കുകയായിരുന്നു.