സോഷ്യല്‍ മീഡിയയിലൂടെ പ്രണയിച്ച പത്താം ക്ലാസുകാരനുമായി എംകോംകാരി ഒളിച്ചോടി: കൊച്ചിയിലുള്ള കാമുകന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകള്‍

43

കൊച്ചി: പത്താംക്ലാസ്സുകാരനെ പ്രേമിച്ച് ഒളിച്ചോടിയ എംകോംകാരിക്ക് കിട്ടിയത് എട്ടിന്റെ പണി. ഫേസ്ബുക്കിലൂടെ പൂത്ത പ്രണയം ആണ് യുവതിക്ക് മുട്ടന്‍ പണി കൊടുത്തത് . ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രണയത്തിലായ എംകോംകാരിയായ പെണ്‍കുട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടുകയായിരുന്നു.

Advertisements

യുവാവിനൊപ്പം കളമശ്ശേരിയിലെ വീട്ടില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച്ച പെണ്‍കുട്ടിയെ ഞെട്ടിച്ചു. അമ്മ വിദേശത്തു നിന്ന് അയിച്ച് കൊടുക്കുന്ന പണം ദൂര്‍ത്തടിച്ച് നടക്കുന്ന കാമുകന്റെ വീട്ടില്‍ കക്കൂസ് പോലും ഇല്ല.മാതാപിതാക്കള്‍ ദുബായിലാണെന്നും താന്‍ സമ്പന്നന്‍ ആണെന്നുമായിരുന്നു കാമുകന്‍ യുവതിയെ ധരിപ്പിച്ചിരുന്നത്.

കാമുകന്റെ വീട്ടില്‍ ഒരു കക്കൂസ് പോലുമില്ലെന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി അഞ്ചു മാസം നീണ്ടു നിന്ന പ്രണയം ഉപേക്ഷിച്ചു വീട്ടുകാര്‍ക്കൊപ്പം മടങ്ങുകയായിരുന്നു.

Advertisement