മലയാള സിനിമയിലെ നെടുതൂണികളായ സൂപ്പർതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. നിരവധി സൂപ്പർ ഹിറ്റ് സിനിമകലിൽ ഒന്നിച്ചും അഭിനയിച്ചിട്ടുള്ള ഇവരുടെ ആത്മംബന്ധം സഹോദര തുല്യം ഉള്ളതാണ്. ഇരുവുരുടേയും വീടികളിലെ വിശേഷങ്ങളിലും എല്ലാം ഒരു കുടുംബം പോലെയാണ് ഇവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കാറുള്ളത്.
ഇപ്പോഴിതാ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ പൂജക്ക് പങ്കെടു ത്തപ്പോൾ താൻ വെച്ചിരുന്ന കണ്ണടയെ കുറിച്ച് മമ്മൂട്ടി പറഞ്ഞതാണ് വൈറലായി മാറുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് എന്ന സിനിമയിടെ റിലീസിന് മുന്നോടിയായി നടന്ന അഭിമുഖത്തിൽ ആണ് മമ്മൂട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്.
Also Read
നടി ഷംന കാസിമിന്റെ വിവാഹം കഴിഞ്ഞു, ജീവിതത്തിന്റെ പുതിയ ഒരു അധ്യായത്തിലേക്ക് കടക്കുന്നു എന്ന് താരം
അടുത്തിടെ മോഹൻലാലിന്റെ കല്യാണത്തിന് ജുബ്ബയും മുണ്ടും കൂളിങ് ഗ്ലാസും വെച്ചെത്തിയ മമ്മൂട്ടിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറയിരുന്നു. 1988ൽ നടന്ന മോഹൻലാൽ സുചിത്ര വിവാഹ വീഡിയോയിലെ ചില ഭാഗങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്
അന്ന് താൻ ധരിച്ചിരുന്ന കണ്ണടയാണ് ബറോസിന്റെ പൂജക്ക് വെച്ചിരുന്നതെന്നാണ് മമ്മൂട്ടി തുറന്നു പറഞ്ഞത്.
ബറോസ് എന്ന ചിത്രത്തിന്റെ പൂജക്ക് വെള്ള ജുബ്ബയും മുണ്ടും കണ്ണാടിയും അൽപം നീട്ടി വളർത്തിയ മുടിയുമായി എത്തിയ മമ്മൂട്ടിയുടെ ഫോട്ടോകൾ അന്ന് തരംഗം ആയി തീർന്നിരുന്നു.
സൂപ്പർ ഡയറക്ടർ അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ മൈക്കിൾ എന്ന കഥാപാത്രത്തിന്റെ ലുക്കിൽ ആയിരുന്നു അന്ന് മമ്മൂട്ടി എത്തിയിരുന്നത്. അതേ സമയം മമ്മൂട്ടിക്ക് വലിയ കാർ കളക്ഷൻ ഇണ്ടല്ലോയെന്ന് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി പഴയ കാർ വിറ്റ് പുതിയത് വാങ്ങുക ആണെന്നും അല്ലാതെ കളക്ഷൻ ഒന്നുമില്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
Also Read
മുടിയും താടിയും നീട്ടി ബാല; ആകെ മെലിഞ്ഞ് കോലം കെട്ടല്ലോ, എന്തെങ്കിലും അസുഖം ആണോ? ആശങ്കയോടെ ആരാധകര്‍