മലയാളത്തിന്റെ താരരാജാവ് മോഹൻലാലിൻ നായകനാക്കി യുവ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസീഫർ. 200 കോടിയിൽ ഏറെ കളക്ഷൻ നേടിയ ചിത്രം സർവ്വകാല റെക്കോർഡ് വിജയം ആയി മാറിയിരുന്നു.
അതേ സമയം ഈ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ്ഫാദർ പ്രദർശനത്തിന് എത്തുകയാണ്. ഒക്ടോബർ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. മോഹൻരാജയാണ് ഗോഡ്ഫാദർ സംവിധാനം ചെയ്യുന്നത്.
തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി ആണ് ഈ സിനിമയിൽ നായകനായി എത്തുന്നത്. എന്നാൽ ഇപ്പോഴിതാ ലൂസിഫറർ സിനിമയെ കുറിച്ചുള്ള ചിരഞ്ജീവിവിയുടെ അഭാപ്രായ പ്രകടനം മോഹൻലാൽ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.
ലൂസിഫർ തനിക്ക് പൂർണ്ണ തൃപ്തി തന്നില്ല എന്നും തങ്ങൾ അത് അപ്ഗ്രേഡ് ചെയ്തു കൂടുതൽ ആകർഷകമാക്കിയെന്നും ആണ് ചിരഞ്ജീവി പറയുന്നു. ഗോഡ്ഫാദർ പ്രേക്ഷകർക്ക് തൃപ്തി നൽകുമെന്നും സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടയിൽ നടൻ അഭിപ്രായപ്പെട്ടു.
ഇതിനെതിരെയാണ് മോഹൻലാൽ ആരാധകർ രംഗത്ത് വന്നിരിക്കുന്നത്. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായാണ് ചിരഞ്ജീവി എത്തുന്നത്. മലയാള ചിത്രത്തിൽ മഞ്ജു വാര്യർ ചെയ്ത കഥാപാത്രം തെലുങ്കിൽ അവതരിപ്പിക്കുന്നത് നയൻതാരയാണ്.
അതേസമയം, ഗോഡ്ഫാദറിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ളിക്‌സാണ്. വലിയ തുകയ്ക്കാണ് നെറ്റ്ഫ്ളിക്‌സ് ചിത്രം സ്വന്തമാക്കിയതെന്നാണ് വിവരം. ലൂസിഫറിന്റെ സ്ട്രീമിങ് അവകാശം ആമസോൺ പ്രൈമിനായിരുന്നു. കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിരഞ്ജീവിയാണ് മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ഗോഡ്ഫാദറിൽ അവതരിപ്പിക്കുന്നത്. ഒപ്പം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേസമയം ചിരിഞ്ജീവിക്ക് തന്റെ റീമേക്ക് ചിത്രത്തിന്റെ യഥാർഥ ഭാഗം കണ്ടിട്ട് അത്രകണ്ട ഇഷ്ടപ്പെട്ടില്ലയെന്നാണ് അറിയിച്ചിരിക്കുന്നത്.
ലൂസിഫറിൽ ഒരുപാട് ബോറടിപ്പിക്കുന്ന രംഗങ്ങൾ ഉണ്ടെന്നാണ് ചിരഞ്ജീവി ആന്ധ്ര പ്രദേശിൽ സിനിമയുടെ പ്രൊമോഷനിടെ പറഞ്ഞത്. ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനല്ല, എന്നാൽ ഞങ്ങൾ അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി, ബോറടിപ്പിക്കുന്ന രംഗങ്ങൾ ഒഴുവാക്കിയാണ് ചിത്രം ഒരുക്കിരിക്കുന്നത്.
ഇത് തീർച്ചയായും എല്ലാവരും തൃപ്തിപ്പെടുത്തും എന്നും ചിരഞ്ജീവി ഗോഡ്ഫാദറിന്റെ പ്രൊമോഷനിടെ പറഞ്ഞു. നേരത്തെ ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ മോഹൻലാലിനെ പോലെ ഫ്‌ളെക്‌സിബിളായി ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ചിരിഞ്ജീവിക്ക് ആകുന്നില്ലയെന്ന് ആരാധകർ അഭിപ്രായപ്പെട്ടിരുന്നു.
പോലീസ് ഉദ്യോഗസ്ഥനെ നെഞ്ചിൽ ചവിട്ടുന്ന മോഹൻലാലിന്റെയും ചിരിഞ്ജീവിയുടെയും ചിത്രങ്ങൾ പങ്കുവെച്ചാണ് മലയാള സിനിമ ആരാധകർ അഭിപ്രായപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥനെ നെഞ്ച് അളവിൽ കാല് ഉയർത്തി ചവിട്ടി നിൽക്കുന്ന മോഹൻലാൽ, പകരം ചിരിഞ്ജീവിയോ ബഞ്ചിന്മേൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ നെഞ്ച് അളവിൽ കാല് ഉയർത്തുന്നു. നടൻ എന്ന നിലയിൽ മോഹൻലാലിന്റെ ഫ്‌ലെക്‌സിബിലിറ്റിയാണ് ആരാധകർ ഇരു ചിത്രങ്ങളും ഉയർത്തികൊണ്ട് തെളിയിക്കുന്നത്.
Chiru on #GodFather : “I was not completely satisfied with #Lucifer, we have upgraded it and made it highly engaging without any dull moments. This will definitely satisfy you all!” pic.twitter.com/MhIhqBGr1F
— AndhraBoxOffice.Com (@AndhraBoxOffice) October 4, 2022