ചെറുതും വലുതുമായ വേഷങ്ങളിലൂടെ വര്‍ഷങ്ങളായി സിനിമയില്‍ നിറഞ്ഞു വില്‍ക്കുന്ന താരമാണ് ഷാജു ശ്രീധര്‍. മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്കെത്തിയ താരമാണ് ഷാജു. മലയാളികള്‍ക്ക് എളുപ്പം മറക്കാനാകാത്ത മുഖം കൂടിയാണ് നടന്‍ ഷാജു ശ്രീധറിന്റേത്.
സിനിമയിലും സീരിയലുകളിലും തന്റേതായ സ്ഥാനം ചേര്‍ത്തുവച്ച് കലാകാരന്‍ ഇപ്പോഴും സജീവമായ തന്റെ യാത്ര തുടരുകയാണ്. ഇപ്പോഴിതാ ഒരു സീരിയല്‍ നടന്‍ തന്നോട് പറഞ്ഞ വലിയ നുണയെക്കുറിച്ച് പറയുകയാണ് ഷാജു.
അമൃത ടിവിയിലെ ഫണ്‌സ് അപ്പോണ് എ ടൈം എന്ന രമേഷ് പിഷാരടിയുടെ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഷാജു ഇക്കാര്യം പറഞ്ഞത്. സംഭവം എന്താണെന്ന് വിവരിച്ച ഷാജു പക്ഷേ ആ നടന്‍ ആരാണെന്ന് തുറന്നുപറഞ്ഞിട്ടില്ല.
അന്ന് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ ഭാര്യയ്ക്കും കുഞ്ഞനുമൊപ്പം നില്‍ക്കുകയാണ് ഈ നടന്‍. കുര്‍ല എക്‌സ്പ്രസ് പെട്ടെന്ന് മുന്നില്‍ വന്ന് നിന്നു. കുറേ പേര്‍ അതില്‍ നിന്ന് ഇറങ്ങുകയും കയറുകയും ചെയ്തു. അതിനിടെയാണ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഈ നടനെ കാണുന്നതെന്നും വളരെ എക്‌സൈറ്റഡ് ആയി പറയുകയും ചെയ്‌തെന്ന് നടന്‍ പറഞ്ഞെന്ന് ഷാജു പറയുന്നു.
അയാള്‍ക്ക് ഭയങ്കര ഇഷ്ടമുള്ള നടനാണ് പോലും ഇദ്ദേഹം. ഇൗ നടനെ കണ്ടതോടെ അയാള്‍ ട്രെയിനില്‍ നിന്നും ഇറങ്ങി വന്ന് സന്തോഷം പ്രകടിപ്പിച്ചുവെന്നും അതിനിടെ നടന്റെ കൈയ്യിലിരുന്ന കുഞ്ഞ് കരഞ്ഞപ്പോള്‍ അദ്ദേഹം കുഞ്ഞിനെ തന്റെ കൈയ്യിലേക്ക് വാങ്ങിയെന്നും നടന്‍ പറഞ്ഞുവെന്ന് ഷാജു കൂട്ടിച്ചേര്‍ത്തു.
ശേഷം ലോക്കോ പൈലറ്റ് കുഞ്ഞിനെ എന്‍ജിനിലേക്ക് കയറ്റിയെന്നും അവിടെയുള്ള കുറേ സാധനങ്ങള്‍ കാണിച്ച് കരച്ചില്‍ മാറ്റാന്‍ ശ്രമിച്ചുവെന്നും ഒടുവില്‍ കുഞ്ഞിന് വേണ്ടി കുര്‍ല എക്‌സ്പ്രസ് കുറച്ച് മുന്നോട്ടും കുറച്ച് പിന്നോട്ടും എടുത്ത് ആട്ടിയാട്ടി കരച്ചില്‍ മാറ്റിയെന്നും നടന്‍ പറഞ്ഞ നുണക്കഥയെക്കുറിച്ച് ഷാജു പറഞ്ഞു.