പിറന്നു വീണിട്ട് 35 ദിവസം; യുവയുടെയും മൃദുലയുടെയും പൊന്നാമന അഭിനയ ലോകത്തേയ്ക്ക്, ധ്വനിക്ക് ആശംസകളുമായി ആരാധകർ

190

മിനിസ്‌ക്രീൻ രംഗത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാര ദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് സ്റ്റേജ് പരിപാടികളിലൂടെയുമാണ് താരങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടവരായി മാറിയത്. കുറഞ്ഞ കാലം കൊണ്ട് ഇരുവരും നിരവധി ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. ഇഷ്ടപ്പെട്ട താരങ്ങൾ ജീവിതത്തിൽ ഒരുമിച്ചപ്പോൾ ആരാധകരിലും കണ്ട ആവേശം ചെറുതായിരുന്നില്ല.

Advertisements

ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോയും വൻ ഓളമാണ് ആരാധകർക്കിടയിൽ സൃഷ്ടിച്ചത്. വിവാഹശേഷം ഇരുവരും ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയുന്ന തുമ്പപ്പൂ എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൃദുല ഗർഭിണിയായത്.

Also read; തൊഴിൽ നിഷേധം തെറ്റ് തന്നെ, ശ്രീനാഥ് ഭാസിയെ വിലക്കിയ നടപടി തെറ്റ്; പ്രതികരണവുമായി മമ്മൂട്ടി

പിന്നീട്, അഭിനയ രംഗത്ത് നിന്ന് മൃദുല മാറി നിന്നു. ഗർഭ കാലം ആസ്വദിക്കുകയായിരുന്നു നടി പ്രസവത്തിനായി ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളതെന്നും കുഞ്ഞ് അതിഥിയെ വരവേൽക്കാനുള്ള ആകാംഷയിലാണെന്നും വ്യക്തമാക്കി മൃദുല വീഡിയോയും പങ്കുവെച്ചിരുന്നു. ഈ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. ഭർത്താവ് യുവയ്ക്ക് മുൻപേ മൃദുല മിനി സ്‌ക്രീനിൽ എത്തിയതാണ്.

യുവ ഒരു നടൻ എന്നതിലുപരി മെന്റലിസ്റ്റും ഇല്ലൂഷനിസ്റ്റും കൂടിയാണ്. യുവ അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞപ്പൂവ് എന്ന പരമ്പര വളരെ അധികം ജനശ്രദ്ധ നേടിയ ഒരു സീരിയലായിരുന്നു. യുവ ആദ്യമായി മിനിസ്‌ക്രീനിൽ എത്തിയ സീരിയലും ഇത് തന്നെയാണ്. ഇതിലൂടെയും യുവ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെയാണ് മൃദുല പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ കൈ പിടിച്ചുള്ള ചിത്രം മാത്രമാണ് മൃദുലയും യുവയും പങ്കുവെച്ചിരുന്നത്.

കുട്ടിയുടെ പേരിടൽ ചടങ്ങും അതിഗംഭീരമായി തന്നെ താരദമ്പതികൾ നടത്തിയിരുന്നു. ധ്വനി എന്നാണ് കുഞ്ഞിന് നൽകിയ പേര്. ഇപ്പോൾ ഈ താരപുത്രിയും അഭിനയ ലോകത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. തന്റെ പിതാവ് തന്നെ നായകനായി അഭിനയിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് അഭിനയ ലോകത്തിലേയ്ക്ക് ധ്വനിയും എത്തുന്നത്. ഈ സന്തോഷമാണ് താരദമ്പതികൾ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂവിൽ സോനയുടെ മകളായാണ് ധ്വനി എത്തുന്നത്. അച്ഛന്റെയും മകളുടെയും ആദ്യ സീരിയലാണ് മഞ്ഞിൽ വിരിഞ്ഞ പൂവെന്ന് നമുക്ക് ഭാവിയിൽ പറയാമല്ലോ എന്നാണ് വീഡിയോ പങ്കുവെച്ച് മൃദുല കുറിച്ചത്. വാവയെ ഇതിലേക്ക് കൊണ്ടുവരാമെന്ന് നമ്മൾ പെട്ടെന്നാണ് തീരുമാനിച്ചത്. ഇതിൽ ഷൂട്ടിന് വേണ്ടി കൊണ്ടുവന്ന കുഞ്ഞുവാവ കുറച്ച് വലുതായി പോയി. അങ്ങനെ പുതുതായി പിറന്ന കുഞ്ഞുങ്ങളെ അന്വേഷിച്ച് നടക്കുമ്പോഴാണ് തങ്ങളുടെ കുഞ്ഞിനെ എടുക്കാൻ തീരുമാനിച്ചതെന്ന് താരദമ്പതിമാർ പറയുന്നു.

Also read; എന്നോടൊപ്പം അഭിനയിക്കണം എന്നാണ് സംയുക്ത പറയുന്നത്, പക്ഷേ ഞങ്ങൾ ഒരുമിച്ചഭിനയിച്ചാൽ ഇതാണ് പ്രശ്നം: ബിജു മേനോൻ പറഞ്ഞത്

വാവ വന്നിട്ട് 36-ാ മത്തെ ദിവസമായതേയുള്ളൂ. ക്യാമറയുടെ മുന്നിൽ പുള്ളിക്കാരി എങ്ങനെയാണെന്നറിയില്ലെന്നും യുവ വീഡിയോയിൽ തന്റെ ആകാംക്ഷ പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ കരച്ചിലും ബഹളവുമൊന്നുമില്ലാതെ ധ്വനി ഷൂട്ടിംഗ് പൂർത്തിയാക്കിയെന്നും യുവ തന്റെ സന്തോഷവും പങ്കുവെയ്ക്കുന്നുണ്ട്. കുഞ്ഞിന് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവാതെയായിരുന്നു ഷൂട്ടിംഗ്. അച്ഛനെയും അമ്മയെയും പോലെ മകളും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആരാധകരും ആശംസിക്കുന്നു.

Advertisement