സിനിമാ ലോകത്തെ പ്രണയവും വിവാഹവും വിവാഹ തകര്‍ച്ചയും പ്രേക്ഷകര്‍ക്ക് അറിയാന്‍ താത്പര്യമുള്ള കാര്യങ്ങളില്‍ ഒന്നാണ്. അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് നടി സീതയുടെയും നടന് പാര്‍ത്ഥിപന്റെയും പ്രണയവും വിവാഹ ജീവിതവും പിന്നീടുണ്ടായ വിവാഹ തകര്‍ച്ചയുമാണ്. ദിലീപ് നായകനായി എത്തിയ വിനോദയാത്ര എന്ന ചിത്രത്തിലെ ദിലീപിന്റെ സഹോദരി കഥാപാത്രത്തിലെത്തിയ നടി സീത പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്.
ഇപ്പോള്‍ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും തകര്‍ച്ചയെ കുറിച്ചും ആദ്യമായി വെളിപ്പെടുത്തുകയാണ് സീത. പാര്ത്ഥിപന് വിവാഹ ജീവിതത്തെ കുറിച്ച് പറഞ്ഞതെല്ലാം കള്ളത്തരം ആണെന്നും സത്യത്തെ മറച്ചുവെച്ചാണ് പല കാര്യങ്ങളും പറയുന്നതെന്നാണ് നടി പറയുന്നത്.
പ്രണയം ആദ്യം തുറന്ന് പറഞ്ഞത് സീതയാണെന്നും ഞാന്‍ എപ്പോള്‍ പ്രണയം തുറന്ന് പറഞ്ഞാലും അത് സ്വീകരിക്കാന്‍ കാത്തിരിയ്ക്കുകയായിരുന്നു സീത എന്നുമാണ് പാര്ത്ഥിപന് പലപ്പോഴും പ്രണയത്തെ കുറിച്ച് പറഞ്ഞത്. മാത്രവുമല്ല, സീതയുടെ അമിത പ്രതീക്ഷകളാണ് ദാമ്പത്യം തകരാന്‍ കാരണമെന്നും പാര്ത്ഥിപന് വെളിപ്പെടുത്തിയിരുന്നു.
ഈ പരാമര്‍ശങ്ങളാണ് കള്ളത്തരമാണെന്ന് സീത പറയുന്നത്. ഞങ്ങള്‍ക്കിടയില്‍ പ്രണയം ഉണ്ടായിരുന്നുവെന്നും പ്രണയം ഇല്ലെന്നും പറയാന്‍ കഴിയില്ലെന്നുമാണ് സീത പറയുന്നത്. എന്നെ കൊണ്ട് ആദ്യം പറയിപ്പിയ്ക്കുകയായിരുന്നു.
എപ്പോള്‍ ഫോണ്‍ വിളിച്ചാലും, ‘ആ മൂന്ന് വാക്ക് (I Love You) എപ്പോള്‍ പറയും, പ്ലീസ് ആ വാക്ക് പറയൂ’ എന്ന് മാത്രമാണ് പാര്ത്ഥിപന് പറഞ്ഞിരുന്നതെന്ന് സീത പറയുന്നു.
പക്ഷെ അതെന്തോ എനിക്ക് ഉള്ളില്‍ നിന്ന് വന്നിരുന്നില്ലെന്നും സീത കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഒരു ദിവസം സംസാരത്തിന് ഇടയില്‍ എന്റെ വായില്‍ നിന്ന് തന്നെ വന്ന് പോയതാണ്, i love you എന്ന വാക്കെന്നും താരം വെളിപ്പെടുത്തി. ഈ കാര്യമാണ് വേര്‍പിരിഞ്ഞതിന് ശേഷവും അദ്ദേഹം പറയുന്നതെന്നും സീത പറയുന്നു. ഈ സത്യത്തെ മറച്ചുവച്ചുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും സംസാരിക്കുന്നത്.
ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് പ്രതീക്ഷിച്ചത് പോലെ ഒരു ദാമ്പത്യ ജീവിതം അല്ലായിരുന്നു കിട്ടിയതെന്നും അതാണ് വേര് പിരിഞ്ഞതെന്നും സീത പറയുന്നു.മൂന്നുമക്കളാണ് സീതയ്ക്കുള്ളത്.
ടെലിവിഷന്‍ അവതാരകനായ സതീഷിനെയാണ് നടി രണ്ടാമത് വിവാഹം ചെയ്തത്. 2010ല്‍ ആയിരുന്നു വിവാഹം. എന്നാല്‍ ഈ ബന്ധവും അധിക കാലം തുടര്‍ന്നില്ല. തന്നെയല്ലായിരുന്നു സതീഷ് ഇഷ്ടപ്പെട്ടതെന്നും പണത്തെയായിരുന്നുവെന്നും രണ്ടാം വിവാഹമോചനത്തെക്കുറിച്ച് നടി പറയുന്നു.