എല്ലാ മോശം കമന്റുകളും ശേഖരിച്ചിട്ടുണ്ട്, സോഷ്യല്‍മീഡിയയിലൂടെ തെറി പറയുന്നവരെ നിയമപരമായി നേരിടാന്‍ ഒരുങ്ങി അമൃത സുരേഷ്

75

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും തങ്ങള്‍ പ്രണയത്തില്‍ ആണെന്ന് അറിയിച്ച് രംഗത്ത് എത്തിയത്. ആരും ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്.

പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യല്‍ മീഡിയി യല്‍ പങ്കുവെച്ചാല്‍ വലിയ രീതിയില്‍ വിമര്‍ശനം ഹേറ്റ് കമന്റും പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു. തുടക്കത്തില്‍ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

Advertisements

അമൃതയുടെ ആദ്യ വിവാഹം നടന്‍ ബാലയുമായിട്ടായിരുന്നു. ശേഷം ഇരുവരും വിവാഹമോചിതരായി. ആ ബന്ധത്തില്‍ അമൃതയ്ക്ക് ഒരു മകളുണ്ട്. ഗോപി സുന്ദറും വിവാഹിതനാണ്. ആദ്യ ഭാര്യയുടെ പേര് പ്രിയ എന്നാണ്. ആ ബന്ധത്തില്‍ ഗോപി സുന്ദറിനും രണ്ട് ആണ്‍മക്കളുണ്ട്.

Also Read: വിവാഹത്തിലൂടെ എല്ലാം തികഞ്ഞ ആളുകളെ കിട്ടില്ല; ജീവിതത്തില്‍ ഒരുപാട് അഡ്ജസ്റ്റ്മെന്റ്സ് വേണം, ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടെന്ന് ലക്ഷ്മി നായര്‍

അവര്‍ പ്രിയയ്ക്കൊപ്പമാണ് താമസം. പ്രിയയുമായി പിരിഞ്ഞ ശേഷം ഗോപി സുന്ദര്‍ പത്ത് വര്‍ഷത്തോളം ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിങ് റിലേഷനിലായിരുന്നു. അഭയേയും ഒഴിവാക്കിയാണ് ഗോപി സുന്ദര്‍ അമൃതയ്ക്ക് പുറകേ എത്തിയത്. ഇതാണ് ഹേറ്റ് കമന്റുകള്‍ക്ക് കൂടുതല്‍ കാരണമായത്.

സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലുള്ള ആക്രമണമാണ് അമൃതയും കുടുംബവും ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ മോശം കമന്റിടുന്നവര്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് അമൃത സുരേഷ്.

തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന മോശം കമന്റുകളൊക്കെയും ശേഖരിച്ചിട്ടുണ്ടെന്നും അതിന്റെ ഉടമകളുടെ പ്രൊഫൈലുകള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അമൃത സുരേഷ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെടുമെന്നും അമൃത പറയുന്നു.

Also Read: പൃഥ്വിരാജുമായിട്ടുള്ള പ്രണയം തുടങ്ങുന്നത് ആ ഫോണ്‍ കോളിലൂടെ; ജീവിതം മാറ്റി മറിച്ച സംഭവത്തെ കുറിച്ച് സുപ്രിയ

ഈ കാര്യം സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് അമൃത അറിയിച്ചത്. തനിക്കും കുടുംബത്തിനും നേരെ ഉയരുന്ന സൈബര്‍ അറ്റാക്കില്‍ പ്രതികരിച്ച് നേരത്തെ അമൃതയുടെ അനിയത്തി അഭിരാമിയും രംഗത്തെ്ത്തിയിരുന്നു. കുടുംബത്തെക്കുറിച്ച് മോശമായി പറയുന്നത് സഹിക്കാനാവുന്നില്ലെന്നും നിയമപരമായി നേരിടുമെന്നും അഭിരാമി പറഞ്ഞിരുന്നു.

Advertisement