മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മൈഥിലി. നിരവധി സിനിമകളില്‍ നായികയായും സഹനടിയായും ഒക്കെ എത്തിയ മൈഥിലി അടുത്തിടെയാണ് വിവാഹിത ആയത്. യുവ ബിസിനസ് മാന്‍ ആയ സമ്പത്തിനെ ആണ് മൈഥിലി വിവാഹം കഴിച്ചത്.
മൈഥിലിയുടേയും സമ്പത്തിന്റേയും പ്രണയ വിവാഹമായിരുന്നു. കൊടൈക്കനാലില്‍ സ്ഥലം വാങ്ങാന്‍ പോയപ്പോഴാണ് താനും സമ്പത്തും ആദ്യമായി കണ്ടുമുട്ടിയതെന്നും സമ്പത്താണ് ആദ്യം പ്രപ്പോസ് ചെയ്തതെന്നും മൈഥിലി വെളിപ്പെടുത്തിയിരുന്നു.
എല്ലാ സെലിബ്രേറ്റികളേയും പോലെ മൈഥിലി തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍മീഡിയ വഴി ആരാധകരെ അറിയിക്കാറുമുണ്ട്. താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് ഇക്കഴിഞ്ഞ തിരുവോണ നാളിലാണ് മൈഥിലി അറിയിച്ചത്. ഏപ്രിലില്‍ ഗുരുവായൂരില്‍ വെച്ചായിരുന്നു മൈഥിലിയുടെ വിവാഹം നടന്നത്. ഇപ്പോഴിതാ മൈഥിലിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
‘എന്റെ ഏറ്റവും വലിയപ്പെട്ട കുഞ്ഞേ തുടക്കം മുതലേ ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുകയാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞ് അത്ഭുതമാണ് നീ. ഓരോ ദിവസവും നിന്റെ സാന്നിദ്ധ്യം ഞാന്‍ അറിയുന്നുണ്ട്. നിന്റെ ഹൃദയം മൃദുമായി മിടിക്കുന്നത് താന്‍ അറിയുന്നുണ്ട്’-എന്ന കുറിപ്പും മൈഥിലി ചിത്രത്തോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കോന്നി സ്വദേശിനിയാണ് മൈഥിലി. ബ്രെറ്റി ബാലചന്ദ്രന് എന്നാണ് യഥാര്‍ഥ പേര്. ‘പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലൂടയാണ് മൈഥിലി ആദ്യമായി വെള്ളിത്തിരയിലെത്തിയത്. സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന താരം 2022 ഏപ്രില്‍ 28നാണ് വ്യവസായിയായ സമ്പത്തുമായി വിവാഹിതയായത്.
മൈഥിലി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘ചട്ടമ്പി’ എന്ന ചിത്രമാണ്. അഭിലാഷ് എസ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഗ്രേസ് ആന്റണി നായികയാകുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗുരു സോമസുന്ദരം, ബിനു പപ്പു തുടങ്ങിയ താരങ്ങളും പ്രധാനപ്പെട്ട വേഷങ്ങളിലുണ്ട്.