വ്യക്തിപരമായ ചോദ്യങ്ങള്‍ അസ്വസ്ഥമാകാറുണ്ട്; ക്ലിക്ക് ചെയ്യാന്‍ വേണ്ടി വൃത്തികെട്ട അറ്റന്‍ഷന്‍ സീക്കിങ്ങ് ക്യാപ്ഷന്‍ ഇടുന്ന രീതി മാറ്റണം: തുറന്നടിച്ച് അപര്‍ണ ബാലമുരളി

72

മലയാളത്തിന്റെ യുവ സൂപ്പര്‍താരം ഫഹദ് ഫാസിലിനെ നായകനാക്കി ഹിറ്റ്‌മേക്കര്‍ ദിലീഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപര്‍ണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ.

മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു.

Advertisements

ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു. 2013 മുതല്‍ ആണ് താരം സിനിമ അഭിനയ മേഖലയില്‍ സജീവമായി തുടങ്ങുന്നത്. മഹേഷിന്റെ പ്രതികാരം, സണ്‍ഡേ ഹോളിഡേ, സൂരറൈ പോട്ര് എന്നെ സിനിമകളിലൂടെയാണ് താരം അറിയപ്പെടുന്നത്. ഇപ്പോഴിതാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ അഭിമുഖങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രചതിരകിരിച്ചിരിക്കുകയാണ് അപര്‍ണ. സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’ സിനിമയുടെ പ്‌മോഷന് വേണ്ടി എത്തിയപ്പോഴാണ് താരത്തിന്റെ പ്രതികരണം.

ALSO READ- എനിക്ക് ലഭിച്ച വളരെ നല്ല പ്രൊപ്പസലാണത്, പ്രായം കുറഞ്ഞ ഭർത്താവുള്ളത് ഫാഷനാണ്: ഏഴാം ക്ലാസ്സുകാരന്റെ വിവാഹാലോചനയെ കുറിച്ച് പൂനം ബജുവ

സിനിമയില്‍ ഉണ്ടാകുന്ന സ്ത്രീ മൂവ്‌മെന്റുകള്‍ സന്തോഷമുണ്ടാക്കുന്നു എന്നും അപര്‍ണ പറയുന്നുണ്ട്. കണ്ണിനു മുമ്പില്‍ കാണുന്ന ചില കാഴ്ചകളില്‍ സ്ത്രീകള്‍ക്ക് ഒട്ടും സ്ഥാനമില്ലെന്ന് തോന്നിപ്പിക്കുന്നുണ്ട്. പക്ഷേ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഈയിടയ്ക്ക് മാത്രമാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ ചീഫായി ഒരു സ്ത്രീ വരുന്നത്. ഇപ്പോഴാണത് സംഭവിക്കുന്നത് എന്നതില്‍ അത്ഭുതം ഉണ്ടെന്നും എന്നാല്‍ അങ്ങനെ ഉണ്ടായെന്നത് വലിയ മാറ്റത്തിന്റെ ഭാഗമായാണെന്നും അപര്‍ണ പറയുന്നു. ഫെമിനിസം ഈ നാട്ടില്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഫെമിനിസത്തെ അതിന്റെ സെന്‍സില്‍ മനസ്സിലാക്കിയാല്‍ അതെത്ര ശരിയായ കാര്യമാണെന്നും എത്ര ആവശ്യമുള്ള കാര്യമാണെന്നും മനസ്സിലാവുമെന്നാണ് താരത്തിന്റെ നിരീക്ഷണം.

കൂടാതെ, താനും ബോഡി ഷെയ്മിങിന് ഇരയാകുന്നുണ്ടെന്ന് അപര്‍ണ പറയുന്നു. നായികമാരായാല്‍ മെലിഞ്ഞിരിക്കണമെന്ന കണ്ടീഷനിങ്ങിന്റെ പ്രശ്‌നമാണത്. ഞാന്‍ കരുതുന്നത് കാഴ്ചയ്ക്ക് എങ്ങനെ ഇരിക്കുന്നു എന്നതിലല്ല ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് പ്രധാന്യമെന്നാണ്. തന്നെ ബോഡി ഷേമിങ് ചെയ്യുമ്പോള്‍ വലിയ രീതിയില്‍ അഫക്റ്റഡ് ആകാറുണ്ടെന്നും താരം പറയുന്നു. ചിലപ്പോള്‍ പുറത്തു തന്നെ ഇറങ്ങാന്‍ താല്പര്യമില്ലാതെ വരും. ഈ കോവിഡ് കാലഘട്ടം കഴിഞ്ഞപ്പോള്‍ ജീവിച്ചിരിക്കുന്നത് തന്നെ വലിയ കാര്യമെന്ന് കരുതുന്ന ഒരാളാണ് ഞാനെന്നാണ് അപര്‍ണ പറയുന്നത്.

ALSO READ- പ്രശ്‌നങ്ങൾ എല്ലാം ഒത്തു തീർപ്പാക്കി, വേർപിരിഞ്ഞ ധനുഷും ഐശ്വര്യ രജനികാന്തും ജീവിത്തിൽ വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ

അഭിമുഖങ്ങളിലടക്കമുള്ള വ്യക്തിപരമായ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അസ്വസ്ഥമാകാറുണ്ട്. ചിലപ്പോള്‍ തന്നെക്കാള്‍ പ്രായമുള്ളവര്‍ ആയിരിക്കും ഇങ്ങനെ ചോദിക്കാറുള്ളതെന്നും ദേഷ്യത്തെക്കാള്‍ കൂടുതല്‍ ഇവര്‍ എന്താണ് ഇങ്ങനെ ആലോചിക്കാതെ ചോദിക്കുന്നത് എന്നാണ് ആലോചിക്കാറുള്ളതെന്നും അപര്‍ണ പറയുന്നു.

ചില ഇന്റര്‍വ്യൂവില്‍ ഇരിക്കുമ്പോള്‍ ഇവരോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നാറുണ്ട്. ആ സമയത്ത് കൂടുതല്‍ അതില്‍ ഇന്‍വെസ്റ്റ് ചെയ്യാതിരിക്കുക എന്നതാണ് എനിക്ക് ചെയ്യാന്‍ കഴിയുന്നത്. ഇനി ഉത്തരത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ധാരാളം നല്ല ഇന്റര്‍വ്യൂസ് ഉണ്ടായിരുന്നെന്നും താരം പറയുന്നു.

കൂടാതെ ക്ലിക്ക് ചെയ്യാന്‍ വേണ്ടി വൃത്തികെട്ട അറ്റന്‍ഷന്‍ സീക്കിങ്ങ് ക്യാപ്ഷന്‍ ഇടുന്ന രീതികള്‍ മറ്റേണ്ടതാണെന്ന് തോന്നിയിട്ടുണ്ടെന്നും അപര്‍ണ വിമര്‍ശിച്ചു. സമാനമായി സോഷ്യല്‍ മീഡിയ ബുള്ളിയിങ്ങും ഇപ്പോള്‍ വലിയ പ്രശ്‌നം ആകുന്നുണ്ടെന്നും എന്തെങ്കിലുമൊന്നു പോസ്റ്റ് ചെയ്യാനോ പറയാനോ പേടിയാകുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത് എന്നും അപര്‍ണ പറഞ്ഞു.

ഇനി ഉത്തരം ഫാമിലി ത്രില്ലര്‍ ജോണറില്‍ ഒരുക്കിയതാണ്. ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ്, ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Advertisement