പുതിയ ബോയ്ഫ്രണ്ടിന്റെ വീടിന്റെ പാല് കാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത് ആര്യ, അമ്മായിയമ്മയെയും അമ്മായിയച്ഛനെയും പരിചയപ്പെടുത്തി താരം, വൈറലായി വീഡിയോ

2419

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെയാണ് ആര്യ ആരാധകര്‍ക്ക് സുപരിചിതയായി മാറിയത്. പിന്നീട് ബിഗ് ബോസില്‍ എത്തിയതോടെ താരത്തെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുകയായിരുന്നു.

Advertisements

പക്ഷെ വ്യക്തി ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെയാണ് ആര്യ അഭിമുഖീകരിച്ചിട്ടുള്ളത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ താരത്തിന് ആ ബന്ധത്തില്‍ ഒരു മകളുണ്ട്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായി മാറിയിരിക്കുകയാണ് ആര്യ.

Also Read: അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ചിത്രം പരാജയപ്പെടില്ലായിരുന്നു, പിന്നീടാണ് മനസ്സിലായത്, ബിഗ് ബ്രദര്‍ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്ന് സിദ്ദിഖ്

തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആര്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ബോയ്ഫ്രണ്ടിന്റെ വീടിന്റെ പാല് കാച്ചില്‍ ചടങ്ങിന് പോയപ്പോഴുള്ള സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ നായിക ഷിബ്ല ഫറയുടെ മകന്‍ വീര്‍ അഭിമന്യുവിനെയാണ് ആര്യ തന്റെ ബോയ് ഫ്രണ്ട് എന്ന് പറയുന്നത്.

തന്റെ ബോയ് ഫ്രണ്ട് വളരെ നാളുകളായി വീര്‍ അഭിമന്യുവാണെന്ന് ആര്യ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. വീര്‍ അഭിമന്യു തന്റെ ബോയ്ഫ്രണ്ടായതിനാല്‍ ഷിബ്ല തന്റെ അമ്മായിയമ്മയും വിജിത്ത് തന്റെ അമ്മായിച്ഛനുമാണെന്നും ആര്യ തമാശയായി വീഡിയോയില്‍ പറയുന്നുണ്ട്.

Also Read; എന്റെ ഡ്രസ്സിങ്ങിനെ കുറ്റം പറഞ്ഞ കുട്ടി തന്നെയാണോ ഇത്, ഗ്ലാമറസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ദില്‍ഷയെ പരിഹസിച്ച് നിമിഷ

ആര്യയും ഷിബ്ലയും ഭര്‍ത്താവ് വിജിയത്തും വളരെ അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെയാണ് ഷ്ിബ്ലയും വിജിത്തും പുതിയ ഫ്‌ലാറ്റ് സ്വന്തമാക്കിയത്. വളരെ ലളിതമായ രീതിയില്‍ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു വീടിന്റെ പാലുകാച്ചല്‍.

വീടിന്റെ ഇന്റീരിയര്‍ തന്നെ അതിശയിപ്പിച്ചുവെന്ന് ആര്യ പറയുന്നു. ആര്യയ്‌ക്കൊപ്പം മകള്‍ റോയയും ഷിബ്ലയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് എത്തിയിരുന്നു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

Advertisement