ഒന്നരാഴ്ചയായുള്ള ഞങ്ങളുടെ പ്ലാന്‍! നിങ്ങളിതെങ്ങനെ ഒപ്പിച്ചെന്ന് നൂബിന്‍; പിറന്നാള്‍ ദിനത്തില്‍ ഭാര്യ നല്‍കിയ സര്‍പ്രൈസില്‍ ഞെട്ടി നൂബിന്‍ ജോണി

208

സീരിയല്‍ ആരാധകരായ മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയല്‍. ആവേശം നിറയ്ക്കുന്ന നിമിഷങ്ങളിലൂടെ ആണ് പ്രമുഖ ചലച്ചിത്ര നടി മീരാ വാസുദേവ് കേന്ദ്ര കഥാപാത്രമായ സീരിയല്‍ കടന്നുപോകുന്നത്.

ഈ സീരിയലില്‍ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയെന്ന കഥാപാത്രത്തിന്റെ ഇളയമകനായി അഭിനയിക്കുന്നത് മോഡലും നടനുമായ നൂബിന്‍ ജോണിയാണ്. മോഡലാകാന്‍ ആഗ്രഹിച്ച് ഒടുവില്‍ അഭിനയ ലോകത്താണ് നൂബിന്‍ ജോണി എത്തിപ്പെട്ടത്. രണ്ട് സീരിയലുകള്‍ കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയതാരമാകാനും നൂബിന് കഴിഞ്ഞു.

Advertisements

കുടുംബവിളക്കില്‍ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂബിന്‍ അവതരിപ്പിക്കുന്നത്. അമ്മ സുമിത്രയോട് ഏറ്റവും കൂടുതല്‍ സ്‌നേഹമുള്ള സ്‌നേഹ നിധിയായ മകനാണ് നൂബിന്‍ അവതരിപ്പിക്കുന്ന പ്രതീഷ്. അതുകൊണ്ട് തന്നെ നൂബിനോട് കുടുംബപ്രേക്ഷകര്‍ക്ക് പ്രത്യേക സ്‌നേഹമാണ്.

ALSO READ- പണത്തേക്കാളും പ്രശസ്തിയെക്കാളും വലുത് റിലേഷന്‍ഷിപ്പാണ്; അതിന്റെ വിധി അന്നേ തീരുമാനമായി; ഇപ്പോഴും പലരും ചോദിക്കുന്നുണ്ട് എന്ന് ബാല

ഇപ്പോഴിതാ ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതനായിരിക്കുകയാണ് നൂബിന്‍. ഭാര്യ ബിന്നി സെബാസ്റ്റിയനെ വിവാഹദിവസത്തിലാണ് താരം പരിചയപ്പെടുത്തിയത്. ‘ഇതാണ് എന്റെ പെണ്ണ്’ എന്ന് പരിചയപ്പെടുത്തിയ്ക്കൊണ്ട് നൂബിന്‍ പങ്കുവച്ച നിറമേ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ്. ഡോക്ടറാണ് ബിന്നി. ആരാധകരോട് പ്രണയിനി ആരാണെന്ന് വെളിപ്പെടുത്താതെ വിവാഹത്തിന് തൊട്ടുമുന്‍പാണ് താരം സര്‍പ്രസായി ഭാര്യ ബിന്നിയെ പരിചയപ്പെടുത്തിയത്.

ഇപ്പോഴിതാ, വിവാഹശേഷമുള്ള നൂബിന്റെ ആദ്യ പിറന്നാളിന് നൂബിനെ ഞെട്ടിച്ചിരിക്കുകയാണ് ബിന്നി. നൂബിന് എപ്പോഴും പറയാറുള്ള, ഏറ്റവും പ്രിയപ്പെട്ട കോണ്ടസ കാറായിരുന്നു ഭാര്യ സമ്മാനമായി നല്‍കിയത്. ഒരാഴ്ചത്തെ പ്ലാനായിരുന്നു അതെന്നാണ് ബിന്നി പറയുന്നത്. അതേസമയം, കാര്‍ കണ്ട് ഞെട്ടിയ നൂബിന്‍ ഇതെങ്ങനെയാണ് ഒപ്പിച്ചതെന്നായിരുന്നു ചോദിച്ചത്. നൂബിന്റെ സഹോദരനും സുഹൃത്തുക്കളുമൊക്കെയായിരുന്നു തന്നെ സഹായിച്ചതെന്നായിരുന്നു ബിന്നി പറയുന്നത്.

ALSO READ- പൈസയുണ്ടാക്കാന്‍ എന്ത് തെണ്ടിത്തരവും കാണിക്കുമോ? ഭാര്യ ഉപേക്ഷിച്ചു; അമ്മ വിളിച്ചു കരഞ്ഞു; എല്ലാവരോടും മാപ്പ് പറഞ്ഞ് മനോജ്

നൂബിന് വേണ്ടി കോണ്ടസ കാറിന്റെ ഫോട്ടോ വെച്ച കേക്കായിരുന്നു ബിന്നി ഒരുക്കിയത്. കേക്ക് കട്ട് ചെയ്യുന്നതിന് മുന്നോടിയായാണ് നൂബിന്റെ ചേട്ടന്‍ കോണ്ടസ കാര്‍ കൊണ്ടുവന്നത്. ഈ സമയത്ത് ഇതൊക്കെ നിങ്ങളെങ്ങനെ ഒപ്പിച്ചുവെന്നായിരുന്നു നൂബിന്‍ ചോദിക്കുന്നത്.

‘ഒഫീഷ്യലി നീയൊരു കോണ്ടസ മുതലാളിയായിരിക്കുന്നു, ഒന്നരാഴ്ചയായുള്ള ഞങ്ങളുടെ പ്ലാനാണ്. നിനക്കിത് ഇഷ്ടപ്പെട്ടോയെന്ന് ചോദിച്ചപ്പോള്‍ ഇതെന്റെ ജീവിതാഭിലാഷം ആണെന്നാണ് നൂബിന്‍ പറഞ്ഞത്. കോണ്ടസയെക്കുറിച്ച് എന്നോട് ഒത്തിരി പറഞ്ഞിട്ടുണ്ട്. വേറെ വണ്ടി എടുക്കുന്നതിനെക്കുറിച്ചൊന്നും പറയാറില്ല, അതാണ് ഇത് തന്നെ സമ്മാനമായി നല്‍കാമെന്ന് കരുതിയത് എന്നും ബിന്നി പറയുന്നു.

ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് ഒരുമാസമായി. കഴിഞ്ഞ 7 വര്‍ഷം പിറന്നാള്‍ ദിനത്തില്‍ സുഹൃത്തിനെ വിളിച്ചാണ് ഞങ്ങള്‍ സമ്മാനങ്ങളൊക്കെ കൊടുത്തിരുന്നത്. വീട്ടുകാരറിയാതെയായിരുന്നു അത്. ഒന്നിച്ചതിന് ശേഷം ഗിഫ്റ്റ് കൊടുക്കണമെന്നൊക്കെയുണ്ടായിരുന്നു. പുറത്തൊക്കെ പോവണമെന്ന് ഉണ്ടായിരുന്നുവെങ്കിലും എനിക്ക് അതിന് സമയം കിട്ടിയില്ലെന്നായിരുന്നു താരം പറയുന്നത്.

അതേസമയം, നൂബിന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റ് ഞാനാണെന്ന് മാര്യേജ് കോഴ്സിനിടെ അച്ചന്‍ പറഞ്ഞിരുന്നു. അതിലും വലിയൊരു ഗിഫ്റ്റ് വേണ്ടല്ലോയെന്നായിരുന്നു ബിന്നി ചോദിച്ചത്. ആദ്യമായാണ് ഫ്രണ്ട്സിനേയും ഫാമിലിയേയും വിളിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതെന്നായിരുന്നു നൂബിന്‍ പ്രതികരിച്ചത്.

കൂടാതെ, വീട്ടില്‍ ചെറിയൊരു ആഘോഷമാണ് നടത്തുന്നതെന്നായിരുന്നു ബിന്നിയുടെ കമന്റ്. നിങ്ങള്‍ക്ക് ഇഷ്ടമാവുമെന്ന വിശ്വാസത്തോടെയായാണ് ഈ വീഡിയോയും പോസ്റ്റ് ചെയ്യുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. തന്റെ സുഹൃത്തുക്കളെയെല്ലാം വീഡിയോയില്‍ നൂബിന്‍ പരിചയപ്പെടുത്തുന്നുണ്ട്.

നൂബിന്റെ മമ്മി നന്നായി ഭക്ഷണമുണ്ടാക്കാറുണ്ട്. മമ്മിയുടെ കൈയ്യില്‍ നിന്നും ടിപ്സൊക്കെ പഠിച്ച് വരികയാണ് താനെന്നും ബിന്നി പറയുന്നു. വീട്ടിലൊരു പെണ്‍കുട്ടിയില്ലാതിരുന്നപ്പോഴത്തെ വിഷമത്തെക്കുറിച്ചായിരുന്നു നൂബിന്റെ രക്ഷിതാക്കള്‍ സംസാരിച്ചത്. രണ്ടാമത് ജനിക്കുന്നത് പെണ്‍കുട്ടിയാകും എന്നാണ് കരുതിയത്. പെണ്‍കുട്ടിയെ ദത്തെടുക്കുന്നതിനെക്കുറിച്ച് മമ്മിയും പപ്പയും പറഞ്ഞിരുന്നു. ഞങ്ങള്‍ രണ്ടാളും അതിന് സമ്മതിച്ചിരുന്നില്ല. ഇപ്പോ ഞങ്ങള്‍ക്ക് രണ്ട് പെണ്‍മക്കളെ കിട്ടിയെന്നായിരുന്നു നൂബിന്റെ മമ്മിയും പപ്പയും പറയുന്നത്.

Advertisement