പ്രണയം തോന്നിയത് ആ ഒരാളോടാണ്, ആളുടെ പേര് പറഞ്ഞാൽ അടിയാകും; കുടുംബവിളക്കിലെ നായികമാരുടെ ആരാധനാ പുരുഷൻ ആരാണെന്ന് അറിയാമോ

61

ടെലിവിഷൻ മിനിസ്‌ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന കുടുംബവിളക്ക്. റേറ്റിംഗിൽ മുന്നിൽ തന്നെ നിൽക്കുകയാണ് പരമ്പര. ചിത്രത്തിന് നിരവധി പ്രേക്ഷകരും ഉണ്ട്. ഭർത്താവ് ഉപേക്ഷിച്ചു പോയ ഒരു സ്ത്രീയുടെ പോരാട്ടമാണ് കഥയുടെ ഇതിവൃത്തം. സീരിയലിൽ നായിക സുമിത്രയെന്ന കഥാപാത്രമായി എത്തുന്നത് തന്മാത്ര ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ താരമായ മീര വാസുദേവ് ആണ്.

Advertisements

സുമിത്രയുടെ ഭർത്താവ് ആയ സിദ്ധാർഥ് ആയി എത്തുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. ഭാര്യയെ ഉപേക്ഷിക്കുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു ജീവിക്കുകയും ആണ് സിദ്ധാർഥ് ചെയുന്നത്. പിന്നീടുള്ള സുമിത്രയുടെ ജീവിതത്തിലൂടെയാണ് കഥ മുൻപോട്ട് നീങ്ങുന്നത്. സ്‌ക്രീനിലെ പോലെ തന്നെ ഓഫ് സ്‌ക്രീനിലും താരങ്ങൾ എല്ലാം തന്നെ കുടുംബം പോലെയാണ് കഴിയുന്നത്.

Also read; അത് ഐഡന്റിറ്റിയല്ല, അവളുടെ സ്വപ്നവും ജീവിതവുമാണ് എന്നാണ് ഞാൻ മാലയിട്ടപ്പോൾ അവളെന്നോട് പറഞ്ഞത്; പുതിയ ചിത്രവുമായി രവീന്ദ്രർ ചന്ദ്രശേഖർ

ഇതിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ നിറയാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് കുടുംബ വിളക്കിൽ അനന്യ എന്ന കഥാപാത്രമായി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മുന്നിലെത്തിയ ആതിര മാധവും കുടുംബവിളക്കിൽ സഞ്ചന എന്ന കഥാപാത്രമായി സീരിയൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ രേഷ്മ നായരും ഒരുമിച്ചെത്തിയ ഒരു യൂട്യൂബ് വീഡിയോ ആണ്. രേഷ്മയോട് പത്ത് ചോദ്യങ്ങൾ ആതിര ചോദിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

സീരിയലിൽ നിന്നോ സിനിമയിൽ നിന്നോ ഒരാളെ പ്രണയിക്കാനുള്ള അവസരം കിട്ടിയാൽ ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തോട് ടോവിനോ എന്നാണ് രേഷ്മ മറുപടി പറഞ്ഞത്. വിവാഹം കഴിഞ്ഞ താൻ പോലും മനസ്സിൽ കൊണ്ട് നടക്കുന്ന നടനാണ് ടോവിനോ എന്നാണ് ആതിര ഈ മറുപടിയോട് പ്രതികരിച്ചത്. കൂടാതെ, ശീതൾ എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയ അമൃതയോടും ആരെ പ്രണയിക്കുമെന്ന ചോദ്യം ആതിര ചോദിക്കുന്നുണ്ട്.

Also read; മേ ഹൂം മൂസയെ കുറിച്ചുള്ള എന്റെ അവകാശവാദം അങ്ങനെയാണ്; ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് സുരേഷ് ഗോപി

അമൃതയും ടോവിനോയുടെ പേര് തന്നെയാണ് പറഞ്ഞത്. കുടുംബവിളക്കിലെ നായികമാരെല്ലാവരുടെയും പ്രണയം ടോവിനോയോട് മാത്രമാണ്. എന്നാൽ താൻ ടോവിനെയെ ഇഷ്ടപ്പെടുന്ന കാര്യം അമൃത അറിഞ്ഞാൽ രണ്ട് പേരുമായി അടി നടക്കുമെന്നും ആതിര വീഡിയോയിൽ പറയുന്നുണ്ട്. നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായത്. യുവതലമുറയിലെ പെൺകുട്ടിയുടെ ഹീറോ എന്നറിയപ്പെടുന്ന താരമാണ് ടോവീനോ തോമസ് എന്ന് ആരാധകരും പറയുന്നു.

Advertisement